ഏകാന്തതയുടെതുരുത്തുകളില് നിന്നും കൂട്ടായ്മയുടെ തീരത്തേക്കു വഴി കാട്ടാനുള്ളവയാണു പ്രത്യയശാസ്ത്രങ്ങളെല്ലാം. എന്നാല് പലപ്പോഴും അവ മനുഷ്യനെ ഏകാധിപത്യത്തിന്റെ ആല്ക്കട്രാസ് ദ്വീപിലെത്തിക്കുകയാണെന്ന യാഥാര്ഥ്യം തുറന്നു കാട്ടുകയാണു. രണനീതിയെന്ന നോവല്. ആദിയും ആമിയും അനന്തന് നമ്പ്യാരും കുഞ്ഞിമൊയ്തീനുമൊക്കെ നമുക്കു ചുറ്റുമുള്ള പരിചിത മുഖങ്ങളാണ്. അവരുടെ മോഹങ്ങളും സ്വപ്നങ്ങളും വേദനകളുമൊക്കെ നാം എപ്പോഴെങ്കിലുമൊക്കെ പങ്കിട്ടിട്ടുള്ള അനുഭവങ്ങളുമായിരിക്കണം. രണനീതി പ്രത്യേകിച്ച് ആരുടേയും കഥയല്ല, എന്നാല് എല്ലാവരുടേതുമാണുതാനും. ‘രണനീതി’.
രവി നായര്. കറന്റ് ബുക്സ് തൃശൂര്. വില 133 രൂപ.
രണനീതി
