Posted inവിനോദം

‘പെണ്ണ് കേസ്’ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു

നിഖില വിമലിനൊപ്പം ഹക്കിം ഷാജഹാന്‍, രമേശ് പിഷാരടി, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന ‘പെണ്ണ് കേസ്’ ജനുവരി പതിനാറിന് പ്രദര്‍ശനത്തിനെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇര്‍ഷാദ് അലി, അഖില്‍ കവലയൂര്‍, കുഞ്ഞികൃഷ്ണന്‍, ശ്രീകാന്ത് വെട്ടിയാര്‍, ജയകൃഷ്ണന്‍, പ്രവീണ്‍ രാജാ, ശിവജിത്, കിരണ്‍ പീതാംബരന്‍, ഷുക്കൂര്‍, ധനേഷ്, ഉണ്ണി നായര്‍, രഞ്ജി കങ്കോല്‍, സഞ്ജു സനിച്ചന്‍, അനാര്‍ക്കലി, ആമി, സന്ധ്യ മനോജ്, ലാലി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. […]

Posted inവിനോദം

‘ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസി’ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും

ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഹോളിവുഡിലെ ഏറ്റവും വലിയ ആക്ഷന്‍ ഫ്രാഞ്ചൈസിയായ ‘ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ’ ഭാഗമാകുന്നു. പരമ്പരയുടെ അവസാന ചിത്രമായി കണക്കാക്കപ്പെടുന്ന ‘ഫാസ്റ്റ് എക്സ്: പാര്‍ട്ട് 2’ ന്റെ സെറ്റിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ടൈറീസ് ഗിബ്സണ്‍ ആണ് ചിത്രം പങ്കുവെച്ചത്. ‘കുടുംബത്തിലേക്ക് സ്വാഗതം’, എന്നാണ് റൊണാള്‍ഡോയ്ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് ഗിബ്സണ്‍ കുറിച്ചത്. 2027 ഏപ്രിലില്‍ പുറത്തിറങ്ങുന്ന ചിത്രത്തെ സംബന്ധിച്ച അപ്ഡേറ്റ് ഫുട്ബോള്‍ ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ ആവേശത്തിലാഴ്ത്തി. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമകളിലെ താരവും […]

Posted inഓട്ടോമോട്ടീവ്

പുതിയ വേരിയന്റ് അവതരിപ്പിച്ച് കെടിഎം 160 ഡ്യൂക്ക്

പ്രമുഖ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം 160 ഡ്യൂക്ക് റേഞ്ച് വിപുലീകരിച്ചു. അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്പ്ലേയോടുകൂടിയ പുതിയ വേരിയന്റ് അവതരിപ്പിച്ചാണ് ഡ്യൂക്ക് ശ്രേണി വലുതാക്കിയത്. 1.79 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി) വില. ഈ വേരിയന്റിന് എല്‍സിഡി ഡിസ്‌പ്ലേയുള്ള സ്റ്റാന്‍ഡേര്‍ഡ് 160 ഡ്യൂക്കിനേക്കാള്‍ ഏകദേശം 9,000 രൂപ കൂടുതലാണ്. 160 ഡ്യൂക്കിലെ പുതിയ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ജെന്‍3കെടിഎം 390 ഡ്യൂക്കില്‍ നിന്ന് കടമെടുത്തതാണ്. റൈഡര്‍മാര്‍ക്ക് വാഹനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ സഹായിക്കുന്ന […]

Posted inപുസ്തകങ്ങൾ

രക്തകന്യക

കൊച്ചിക്കായലിലെ പ്രേതാത്മാക്കള്‍, വസൂരിക്കുന്ന്, പ്രഭാതസവാരി, തീരദേശത്തെ കുളമ്പുകാലികള്‍, ഉമ്മിണിക്കോത, മംഗളവിലാസം, മരുഭൂമിയിലെ രാക്ഷസന്‍, അമ്പാമലയിലെ ഭൂഗര്‍ഭ അറകള്‍, യക്ഷന്റെ ശാപം, മരുതച്ചോലയിലെ വേതാളം, രക്തകന്യക, കബന്ധിനിവൃക്ഷം, ആഴക്കടലിലെ ലങ്കാളകള്‍, സര്‍പ്പകന്യക, കണ്ണാടിയിലെ പ്രേതങ്ങള്‍, പാതാളരാജ്ഞി, മാന്ത്രികപ്പാവ, കബാലിയിലെ പ്രതിമാലയം, ചിന്താമണി, ഒലീവിയാ ബംഗ്ലാവ്. ഭൂതപ്രേതങ്ങളും യക്ഷിയും കഥാപാത്രങ്ങളാകുന്ന, മിക്കതും പഴയകാല മട്ടാഞ്ചേരിയും ഫോര്‍ട്ടുകൊച്ചിയും പശ്ചാത്തലമായിട്ടുള്ള, ആകാംക്ഷയുണര്‍ത്തുന്ന പ്രേതകഥകള്‍. ‘രക്തകന്യക’. ശ്രീകുമാരി രാമചന്ദ്രന്‍. മാതൃഭൂമി. വില 160 രൂപ.

Posted inആരോഗ്യം

മുട്ട കഴിച്ചാല്‍ കാന്‍സര്‍ വരുമെന്ന പ്രചരണം തെറ്റ്

മുട്ട കഴിച്ചാല്‍ കാന്‍സര്‍ രോഗബാധയ്ക്ക് സാധ്യതയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ. ഇത്തരം റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്കിടയില്‍ ഭീതിപടര്‍ത്താന്‍ ഇടയാക്കുന്നതാണെന്നും അവകാശവാദങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും എഫ്എസ്എസ്എഐ പ്രസ്താവനയില്‍ അറിയിച്ചു. എഗ്ഗോസ് ന്യൂട്രീഷന്‍ എന്ന ബ്രാന്‍ഡ് വില്‍ക്കുന്ന മുട്ടകളില്‍ കാന്‍സറിന് കാരണമായേക്കാവുന്ന ആന്റിബയോട്ടിക് ആയ നൈട്രോഫുരാന്റെ അംശം ഉണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വാദം. ഇത് അടിസ്ഥാന രഹിതമാണെന്നാണ് എഫ്എസ്എസ്എഐ വ്യക്തമാക്കുന്നത്. 2011 ലെ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പ്രകാരം […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

രാത്രി വാർത്തകൾ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം. താളപ്പിഴകൾ അക്കമിട്ട് നിരത്തിയാണ് ചീഫ് സെക്രട്ടറിയുടെ കത്ത്. എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടണമെന്നും 25 ലക്ഷം പേർ ഒഴിവാക്കപ്പെട്ടതായും കേരളം പറയുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനാണ് കത്ത് നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാൻ യു ഡി എഫ് തയ്യാറെടുക്കുകയാണ്. മിഷൻ 2026 ന് ജനുവരിയിൽ രൂപം നൽകും. ജനുവരിയിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് തീരുമാനം. ഫെബ്രുവരിയിൽ […]

Posted inലേറ്റസ്റ്റ്

തെക്കേ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ നൽകുമെന്ന് ബി ജെ പിയുടെ പുതിയ ദേശീയ വർക്കിങ് പ്രസിഡന്‍റ് നിതിൻ നബീൻ

തെക്കേ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ നൽകുമെന്ന് ബി ജെ പിയുടെ പുതിയ ദേശീയ വർക്കിങ് പ്രസിഡന്‍റ് നിതിൻ നബീൻ. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ബി ജെ പിയുടെ ശക്തി കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. സംഘടന വികസിപ്പിക്കുക, ബൂത്ത് തലത്തിൽ പ്രവർത്തനം ശക്തമാക്കുക, വിവിധ ജന വിഭാഗങ്ങളിലേക്ക് ഇറങ്ങി ചെല്ലുക തുടങ്ങിയ നിർദ്ദേശങ്ങൾ പ്രവർത്തകർക്ക് നൽകിക്കൊണ്ടാണ് നിതിൻ നബീൻ ഇക്കാര്യം പറഞ്ഞത്. കേരള, തമിഴ്നാട് തെരഞ്ഞെടുപ്പുകളിൽ എൻ ഡി എ സർക്കാരുകൾക്കായി ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്

യുവാവിനെ പൊലീസ് മർദിച്ചെന്ന് പരാതി

യുവാവിനെ പൊലീസ് മർദിച്ചെന്ന് പരാതി. തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ പൊലീസ് മർദ്ദിച്ചതായാണ് പരാതി. മർദ്ദനമേറ്റത് നാലാഞ്ചിറ സ്വദേശി ധസ്തക്കീറിനാണ്. മണ്ണന്തല പൊലീസ് ക്രൂരമായി മർദ്ദിച്ചു എന്നാണ് ആരോപണം. മർദനമേറ്റയാൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാല്‍ ഇയാളെ മർദിച്ചിട്ടില്ലെന്നാണ പൊലീസ് പറയുന്നത്. മദ്യപിച്ച് ഭാര്യയേയും മക്കളെയും ഇയാൾആക്രമിച്ചെന്ന് പൊലീസിന് പരാതി കിട്ടിയിരുന്നു. ഭാര്യയുടെ പരാതിയിലാണ് ഇയാളെ പിടികൂടാൻ പൊലീസ് എത്തിയത്. പൊലീസിനെ ആക്രമിച്ച് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. എന്നാല്‍ മ‍ർദനത്തില്‍ ഇയാൾ പരാതി നല്‍കിയിട്ടില്ല. […]

Posted inലേറ്റസ്റ്റ്

സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് താങ്ങായി ലോകബാങ്ക് 700 മില്യൺ ഡോളറിന്‍റെ ധനസഹായത്തിന് അംഗീകാരം നൽകി

സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് താങ്ങായി ലോകബാങ്ക് 700 മില്യൺ ഡോളറിന്‍റെ ധനസഹായത്തിന് അംഗീകാരം നൽകി. രാജ്യത്തിന്‍റെ മാക്രോ ഇക്കണോമിക് സ്ഥിരത ഉറപ്പാക്കാനും സേവന വിതരണം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള മൾട്ടി-ഇയർ പദ്ധതിയുടെ ഭാഗമായാണ് ഈ തുക അനുവദിച്ചതെന്ന് ശനിയാഴ്ച പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.        

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പശ്ചിമബംഗാളിലും അസമിലും ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

പശ്ചിമബംഗാളിലും അസമിലും ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറിലെ ജംഗിൾരാജ് ജനങ്ങൾ പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണമെന്ന് മോദി പറഞ്ഞു. കോൺഗ്രസിന്‍റെ കാലത്തെ തെറ്റുകൾ തിരുത്തുന്നതാണ് തന്‍റെ സർക്കാരിന്‍റെ വികസന നയമെന്ന് മോദി ആസമിൽ അവകാശപ്പെട്ടു.