Posted inവിനോദം

അനശ്വര രാജന്റെ ‘ചാമ്പ്യന്‍’ ചിത്രത്തിലെ ഗാനം

ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി എത്തി പിന്നീട് മലയാള സിനിമയിലെ നായിക നിരയിലേക്ക് ഉയര്‍ന്ന താരമാണ് അനശ്വര രാജന്‍. ഇന്ദ്രജിത്ത് അടക്കമുള്ളവര്‍ക്കൊപ്പം അഭിനയിച്ച് മലയാളത്തില്‍ തിളങ്ങിയ അനശ്വരയുടേതായി വരാനിരിക്കുന്നത് ‘ചാമ്പ്യന്‍’ എന്ന തെലുങ്ക് ചിത്രമാണ്. സ്‌പോട്‌സ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. ചാമ്പ്യനിലെ പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. നായകന്‍ റോഷനൊപ്പം അവന്തികയാണ് ഗാന രംഗത്ത് ഉള്ളത്. റോഷന്‍ ആണ് ചിത്രത്തില്‍ അനശ്വര രാജന്റെ […]

Posted inവിനോദം

ദുല്‍ഖര്‍ നായകനായ ‘കാന്ത’ നെറ്റ്ഫ്‌ലിക്‌സിലും ട്രെന്‍ഡിംഗ്

ദുല്‍ഖറിനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് ഒരുക്കിയ ‘കാന്ത’ ഒടിടി റിലീസിലും വമ്പന്‍ പ്രേക്ഷക ശ്രദ്ധ നേടുന്നു. ചിത്രം ഇപ്പൊള്‍ നെറ്റ്ഫ്‌ലിക്‌സില്‍ ട്രെന്‍ഡിംഗാണ്. ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗുബതി എന്നിവരുടെ ഗംഭീര പ്രകടനങ്ങളും ചിത്രത്തിന്റെ മേക്കിങ്ങും വലിയ കയ്യടിയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും നേടുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പ്രേക്ഷകരുടെ മുന്നിലെത്തിച്ച ചിത്രം കൂടിയാണ് ‘കാന്ത’. നടിപ്പ് ചക്രവര്‍ത്തി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ടി കെ […]

Posted inഓട്ടോമോട്ടീവ്

ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട് മാരുതി ഡിസയര്‍

നവംബറില്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാനായി മാരുതി സുസുക്കി ഡിസയര്‍ മാറി. കഴിഞ്ഞ മാസം ആകെ 21,082 പേര്‍ മാരുതി ഡിസയര്‍ വാങ്ങി. ഈ കാലയളവില്‍, വാര്‍ഷികാടിസ്ഥാനത്തില്‍ മാരുതി ഡിസയറിന്റെ വില്‍പ്പനയില്‍ 78.98 ശതമാനം വര്‍ധനവുണ്ടായി. ഈ വില്‍പ്പനയുടെ അടിസ്ഥാനത്തില്‍, മാരുതി ഡിസയര്‍ മാത്രം ഈ സെഗ്മെന്റിന്റെ 60.17%-ത്തിലധികം വിപണി വിഹിതം പിടിച്ചെടുത്തു. വില്‍പ്പന പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഹ്യുണ്ടായി ഓറ. ഈ കാലയളവില്‍ ഹ്യുണ്ടായി ഓറ ആകെ 5,731 യൂണിറ്റ് കാറുകള്‍ വിറ്റു, വാര്‍ഷിക […]

Posted inപുസ്തകങ്ങൾ

ലോകസിനിമ

നാനുക് ഓഫ് ദി നോര്‍ത്ത്, ടെന്‍ കമാന്‍ഡ്മെന്റ്സ്, ബാറ്റില്‍ഷിപ്പ് പോട്ടെംകിന്‍, ദി മദര്‍, വേജസ് ഓഫ് ഫിയര്‍ തുടങ്ങി 50 വിഖ്യാത സിനിമകളുടെ സാരവും സൗന്ദര്യവും ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. ലോകസിനിമാരംഗത്തെ അതിവിശിഷ്ടമായ അന്‍പതു പ്രതിഭകള്‍. അവര്‍ അണിയിച്ചൊരുക്കിയ അന്‍പതു ചലച്ചിത്രങ്ങള്‍. അവയെക്കുറിച്ചുള്ള ചെറുവിവരണവും പഠനവുമാണ് ഈ പുസ്തകം. ലോകസിനിമയുടെ തുടക്കംമുതലുള്ള ക്ലാസിക് ചലച്ചിത്രങ്ങള്‍ പരിചയപ്പെടുത്തുന്ന പുസ്തകം. ‘ലോകസിനിമ’. എം.കെ ചന്ദ്രശേഖരന്‍. മാതൃഭൂമി. വില 360 രൂപ.  

Posted inആരോഗ്യം

പഴകിയ ചായ ബാക്ടീരിയകളുടെ വിളനിലം!

ചൂടു ചായ ആറി തണുത്ത ശേഷം കുടിക്കുന്ന ശീലം ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കാം. കഴിഞ്ഞ ദിവസം എക്‌സില്‍ പ്രത്യക്ഷപ്പെട്ട ഒരു മുന്നറിയിപ്പ് പോസ്റ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പത്ത് അല്ലെങ്കില്‍ 15 മിനിറ്റ് വരെയാണ് ഒരു ചായയുടെ കാലാവധി. അതിനപ്പുറം പോയാല്‍ അത് പഴകിയ ചായ ആകും. പഴകിയ ചായ ബാക്ടീരിയകളുടെ വിളനിലമായിരിക്കുമെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വഷളാക്കും. പഴയകിയ ചായ ആദ്യം ബാധിക്കുക ഗാസ്ട്രോ ഇന്റസ്റ്റീനിയല്‍ സിസ്റ്റത്തെയാണ്, പ്രത്യേകിച്ച് […]

Posted inലേറ്റസ്റ്റ്

തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചവരുടെ സത്യപ്രതിജ്ഞകളിൽ പലതും നിയമവിരുദ്ധമെന്ന് പരാതി

തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചവരുടെ സത്യപ്രതിജ്ഞകളിൽ പലതും നിയമവിരുദ്ധമെന്ന് പരാതി. അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ തുടങ്ങിയ നാമങ്ങളിലെ സത്യപ്രതിജ്ഞയാണ് പരാതിക്കിടയാക്കിയത്. ഈ നാമങ്ങളിലെ സത്യപ്രതിജ്ഞ അസാധുവാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് തദേശസ്വയം ഭരണവകുപ്പ് സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക-തന്ത്രപ്രധാന ബന്ധങ്ങളിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായി

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക-തന്ത്രപ്രധാന ബന്ധങ്ങളിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായി. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇരു രാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമാകുന്ന സുപ്രധാന പ്രഖ്യാപനം നടത്തിയത്.  

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മെസിയുടെ ഇന്ത്യ സന്ദർശനത്തിൽ കൊൽക്കത്തയിലെ പരിപാടി അലങ്കോലമായതിൽ വെളിപ്പെടുത്തലുമായി സതാദ്രു ദത്ത

മെസിയുടെ ഇന്ത്യ സന്ദർശനത്തിൽ കൊൽക്കത്തയിലെ പരിപാടി അലങ്കോലമായതിൽ വെളിപ്പെടുത്തലുമായി സതാദ്രു ദത്ത. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയ മെസി നിമിഷങ്ങൾക്കുള്ളിൽ മടങ്ങിയതിന് പിന്നാലെ ആരാധകർ സ്റ്റേഡിയത്തിന് സാരമായ കേടുപാട് വരുത്തിയിരുന്നു. ഇതിന് പിന്നാലെ പരിപാടിയുടെ സംഘാടകനായ സതാദ്രു ദത്ത അറസ്റ്റിലായിരുന്നു. എന്നാൽ സ്റ്റേഡിയത്തിലുണ്ടായിരുന്ന സുപ്രധാന വ്യക്തിയാണ് മെസി നിമിഷങ്ങൾക്കുള്ളിൽ മടങ്ങാൻ കാരണമെന്നാണ് സതാദ്രു ദത്ത ആരോപിക്കുന്നത്.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

    ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയേയും സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ ബെല്ലാരി ഗോവർദ്ധനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ എസ്ഐടി. രണ്ട് പേരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയേക്കും. ശബരിമലയിലെ സ്വർണപാളികളിൽ നിന്ന് വേർതിരിച്ച് എടുത്ത സ്വർണം ആ‍ർക്ക് വിറ്റുവെന്ന് കണ്ടത്താനാണ് എസ്ഐടി ഇരുവരെയും കസ്റ്റഡിയിൽ വാങ്ങുന്നത്.   ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ബെല്ലാരിയിലെ ഗോവര്‍ധൻ മുമ്പ് ശബരിമലയിൽ […]

Posted inലേറ്റസ്റ്റ്

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.