ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി എത്തി പിന്നീട് മലയാള സിനിമയിലെ നായിക നിരയിലേക്ക് ഉയര്‍ന്ന താരമാണ് അനശ്വര രാജന്‍. ഇന്ദ്രജിത്ത് അടക്കമുള്ളവര്‍ക്കൊപ്പം അഭിനയിച്ച് മലയാളത്തില്‍ തിളങ്ങിയ അനശ്വരയുടേതായി വരാനിരിക്കുന്നത് ‘ചാമ്പ്യന്‍’ എന്ന തെലുങ്ക് ചിത്രമാണ്. സ്‌പോട്‌സ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. ചാമ്പ്യനിലെ പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. നായകന്‍ റോഷനൊപ്പം അവന്തികയാണ് ഗാന രംഗത്ത് ഉള്ളത്. റോഷന്‍ ആണ് ചിത്രത്തില്‍ അനശ്വര രാജന്റെ നായകനായി എത്തുന്നത്. തനി നാട്ടുംപുറത്തുകാരിയായാണ് അനശ്വര ചിത്രത്തില്‍ എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ പ്രദീപ് അദ്വൈതം ആണ് സംവിധാനം ചെയ്യുന്ന പിരീഡ് സ്‌പോര്‍ട്‌സ് ഡ്രാമയാണ് ചാമ്പ്യന്‍. ശക്തമായ ഇച്ഛാശക്തിയുള്ള തീവ്ര ഫുട്‌ബോള്‍ കളിക്കാരനായാണ് റോഷന്‍ ചിത്രത്തില്‍ എത്തുന്നത്.
