ഫോണിലുപയോഗിക്കുന്ന സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ കടുത്ത സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നവയാണെന്ന ഏറ്റവും പുതിയ മുന്നറിയിപ്പുമായി കേന്ദ്രം. സൈബര്‍ കുറ്റവാളികള്‍ക്ക് ഇതുവഴി ഫോണിലെ രേഖകള്‍ ചോര്‍ത്താനും അത് വഴി നിയന്ത്രണം കൈക്കലാക്കാനും കഴിയും. നിലവില്‍ എനി ഡെസ്‌ക്, ടീം വ്യൂവര്‍, ക്യുക്ക് സപ്പോര്‍ട്ട് എന്നിവയാണ് ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍ ഗവണ്‍മെന്റ് നിര്‍ദേശിക്കുന്ന ആപ്ലിക്കേഷനുകള്‍. ബാങ്ക് ഉദ്യോഗസ്ഥരായോ, കസ്റ്റമര്‍ കെയര്‍ ഓപ്പറേറ്ററായോ ഗവണ്‍മെന്റിന്റെ പ്രതിനിധികളായോ ആയി ഉപോയോക്താക്കളെ സമീപിച്ച ശേഷം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും അതുവഴി വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതുമാണ് സൈബര്‍ കുറ്റവാളികളുടെ രീതി. ഇത്തരം ആപ്പുകള്‍ വഴി ഇവര്‍ ഉപയോക്താവിന്റെ ബാങ്കിങ് ഇടപാടുകള്‍ മോണിറ്റര്‍ ചെയ്യുകയും ഒ.ടി.പി പാസ് വേഡ് എന്നിവ ചോര്‍ത്തുകയും ഉപഭോക്താവ് അറിയാതെ തന്നെ പണം ചോര്‍ത്തുകയു ചെയ്യും. ആവശ്യമില്ലെങ്കില്‍ സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. ആപ്പ് ഡൗണ്‍ ലോഡ് ചെയ്യുന്നതിനുമുമ്പും പെര്‍മിഷന്‍ ചെക്ക് ചെയ്യുക. ഒ.ടി.പിയോ വ്യക്തിഗത വിവരങ്ങളോ പങ്കുവെക്കാതിരിക്കുക. തട്ടിപ്പ് നടന്നാല്‍ സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ പരാതിപ്പെടുക.
