1 34

ദുല്‍ഖറിനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് ഒരുക്കിയ ‘കാന്ത’ ഒടിടി റിലീസിലും വമ്പന്‍ പ്രേക്ഷക ശ്രദ്ധ നേടുന്നു. ചിത്രം ഇപ്പൊള്‍ നെറ്റ്ഫ്‌ലിക്‌സില്‍ ട്രെന്‍ഡിംഗാണ്. ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗുബതി എന്നിവരുടെ ഗംഭീര പ്രകടനങ്ങളും ചിത്രത്തിന്റെ മേക്കിങ്ങും വലിയ കയ്യടിയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും നേടുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പ്രേക്ഷകരുടെ മുന്നിലെത്തിച്ച ചിത്രം കൂടിയാണ് ‘കാന്ത’. നടിപ്പ് ചക്രവര്‍ത്തി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ടി കെ മഹാദേവന്‍ എന്ന നടന്‍ ആയി ദുല്‍ഖര്‍ വേഷമിട്ട ഈ ചിത്രം, 1950 കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ പകുതിയില്‍ ക്ലാസിക് ഡ്രാമ ആയി സഞ്ചരിച്ച ചിത്രം രണ്ടാം പകുതിയില്‍ ഇന്‍വെസ്റ്റിഗേഷന് പ്രാധാന്യമുള്ള ഒരു ക്ലാസിക് ത്രില്ലര്‍ ഫോര്‍മാറ്റില്‍ ആണ് പ്രേക്ഷകരെ രസിപ്പിച്ചത്. രവീന്ദ്ര വിജയ്, ഭഗവതി പെരുമാള്‍, നിഴല്‍കള്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിലും നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തിട്ടുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *