Posted inബിസിനസ്സ്

ഒരു ലക്ഷം കോടി ക്ലബ്ബില്‍ അംഗങ്ങളായി 110 കമ്പനികള്‍

2025 ല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നിട്ടും ഒരു ലക്ഷം കോടി രൂപയിലധികം വിപണി മൂല്യമുള്ള കമ്പനികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. നിലവില്‍ ഏകദേശം 110 കമ്പനികളാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇത് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മൊത്തം കമ്പനികളുടെ വിപണി മൂല്യത്തിന്റെ 62 ശതമാനത്തോളം വരും. 2024-ല്‍ ഇത്തരത്തില്‍ 97 കമ്പനികളാണ് ഉണ്ടായിരുന്നത്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (20.89 ലക്ഷം കോടി) തന്റെ സ്ഥാനം നിലനിര്‍ത്തി. തൊട്ടുപിന്നാലെ […]

Posted inവിനോദം

‘ജനനായകന്‍’ സിനിമയിലെ രണ്ടാം ഗാനമെത്തി

വിജയ്‌യുടെ അവസാന അഭിനയചിത്രമെന്ന നിലയില്‍ ഏറെ പ്രതീക്ഷകളോടെ റീലീസിനൊരുങ്ങുന്ന ‘ജനനായകന്‍’ എന്ന സിനിമയിലെ രണ്ടാം ഗാനം പുറത്തുവിട്ടു. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ‘ഒരു പേരെ വരലാര്’ എന്ന ഗാനം വിശാല്‍ മിശ്ര, അനിരുദ്ധ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. വിവേകാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ആദ്യ സിംഗിളായ ദളപതി കച്ചേരിയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് രണ്ടാം ഗാനം പ്രേക്ഷകരിലെക്കെത്തിയത്. ജനങ്ങളുടെ നേതാവെന്ന നിലയിലും പോലീസ് ഓഫീസര്‍ എന്ന നിലയിലും വിജയുടെ മാസ്സ് എലമെന്റുകളും രാഷ്ട്രീയ ടച്ചും നിറഞ്ഞ […]

Posted inവിനോദം

‘അനിമല്‍’ ചിത്രത്തിന്റെ കളക്ഷനെ മറികടന്ന് ‘ധുരന്ദര്‍’

രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ‘അനിമല്‍’ ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷനെ ‘ധുരന്ദര്‍’ മറികടന്നു. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ അനിമലിന്റെ ലൈഫ് ടൈം കളക്ഷന്‍ 553 കോടി രൂപയായിരുന്നു. എന്നാല്‍ ധുരന്ദര്‍ 666.75 കോടി രൂപയും നേടി. രണ്‍വീര്‍ സിംഗ് നായകനായി വന്ന ചിത്രമാണ് ‘ധുരന്ദര്‍’. ആദിത്യ ധര്‍ സംവിധാനം ചെയ്ത മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്. സിനിമയുടെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിരുന്നു. ചിത്രത്തില്‍ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, […]

Posted inഓട്ടോമോട്ടീവ്

സ്‌കൂട്ടറുകളുടെ വില വര്‍ധിപ്പിച്ച് ഏഥര്‍ എനര്‍ജി

പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില വര്‍ധിപ്പിച്ചു. ജനുവരി ഒന്നുമുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും. റിസ്ത കുടുംബത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളും 450 സീരീസ് വാഹനങ്ങളുമാണ് ഏഥര്‍ വില്‍ക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടര്‍ പോര്‍ട്ട്‌ഫോളിയോയിലുള്ള എല്ലാ വാഹനങ്ങള്‍ക്കും വില വര്‍ധന ബാധകമാണ്. മോഡലിനെ ആശ്രയിച്ച് വില വര്‍ധന 3000 രൂപ വരെ വരാം. അസംസ്‌കൃത വസ്തുക്കളുടെ ആഗോള വിലയിലെ വര്‍ധന, വിദേശനാണ്യത്തിലെ ഏറ്റക്കുറച്ചിലുകള്‍, പ്രധാന ഇലക്ട്രോണിക് ഘടകങ്ങളുടെ വിലയിലെ വര്‍ധന എന്നിവയാണ് വില […]

Posted inപുസ്തകങ്ങൾ

പടച്ചോന്റെ തിരക്കഥകള്‍

കേരളീയ സമൂഹത്തിന്റെ പരിണാമങ്ങളെ സൂക്ഷ്മമായി, അനന്യമായ നര്‍മ്മത്തിലൂടെ ശ്രീനിവാസന്‍ അടയാളപ്പെടുത്തുന്ന ലേഖനങ്ങള്‍. ജീനിയസ്സായ ഒരെഴുത്തുകാരന്റെ തികച്ചും മൗലീകമായ കാഴ്ചപ്പാടുകള്‍, ഒപ്പം ശ്രീനിവാസന്‍ എന്ന ചലച്ചിത്രകാരനിലേക്കും മനുഷ്യനിലേക്കും ചെന്നെത്തുന്ന സംഭാഷണങ്ങളും. ‘പടച്ചോന്റെ തിരക്കഥകള്‍’. ശ്രീനിവാസന്‍. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 199 രൂപ.

Posted inആരോഗ്യം

മൗത്ത് വാഷ് ഉപയോഗം പ്രമേഹ സാധ്യത വര്‍ധിപ്പിക്കും

ദിവസത്തില്‍ രണ്ട് തവണയില്‍ കൂടുതല്‍ ആന്റി-ബാക്ടീരിയല്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. സാന്‍ ജുവാന്‍ ഓവര്‍വെയ്റ്റ് അഡല്‍റ്റ്‌സ് ലോഞ്ചിറ്റിയൂഡിനല്‍ സ്റ്റഡിയില്‍ 40 മുതല്‍ 65 വയസുവരെ പ്രായമായ 945 പേരാണ് ഭാഗമായത്. ദിവസവും രണ്ടു തവണയോ അതില്‍ കൂടുതലോ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പ്രമേഹത്തിനോ പ്രീ-ഡയബറ്റിസ് അവസ്ഥയോ ഉണ്ടാകാനുള്ള സാധ്യത 49 ശതമാനം മുതല്‍ 55 ശതമാനം വരെ കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. പ്രായം, പുകവലി, വ്യായാമം, ഭക്ഷണക്രമം തുടങ്ങിയ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 22, തിങ്കളാഴ്ച

  ◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം രൂപയിലേക്ക്. ഇന്ന് പവന് 800 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുമെന്ന തോന്നല്‍ സൃഷ്ടിച്ചത്. 99,200 രൂപയാണ് ഇന്നത്തെ പവന്‍ വില. 15ന് രേഖപ്പെടുത്തിയ 99,280 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. എന്നാല്‍ സ്വര്‍ണവില ഒരു ലക്ഷം കടന്ന് കുതിക്കുമോ എന്ന ആകാംക്ഷയിലാണ് വിപണി ഇപ്പോള്‍. ശനിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 12,400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ […]

Posted inബിസിനസ്സ്

99,000 രൂപ കടന്ന് കുതിച്ചുയര്‍ന്ന് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 99,000 രൂപ കടന്ന് കുതിച്ചു. ഇന്ന് പവന് 800 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുമെന്ന തോന്നല്‍ സൃഷ്ടിച്ചത്. 99,200 രൂപയാണ് ഇന്നത്തെ പവന്‍ വില. 15ന് രേഖപ്പെടുത്തിയ 99,280 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. സ്വര്‍ണവില ഒരു ലക്ഷം കടന്ന് കുതിക്കുമോ എന്ന ആകാംക്ഷയിലാണ് വിപണി. ശനിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 12,400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ […]

Posted inടെക്നോളജി

സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ്

ഫോണിലുപയോഗിക്കുന്ന സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ കടുത്ത സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നവയാണെന്ന ഏറ്റവും പുതിയ മുന്നറിയിപ്പുമായി കേന്ദ്രം. സൈബര്‍ കുറ്റവാളികള്‍ക്ക് ഇതുവഴി ഫോണിലെ രേഖകള്‍ ചോര്‍ത്താനും അത് വഴി നിയന്ത്രണം കൈക്കലാക്കാനും കഴിയും. നിലവില്‍ എനി ഡെസ്‌ക്, ടീം വ്യൂവര്‍, ക്യുക്ക് സപ്പോര്‍ട്ട് എന്നിവയാണ് ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍ ഗവണ്‍മെന്റ് നിര്‍ദേശിക്കുന്ന ആപ്ലിക്കേഷനുകള്‍. ബാങ്ക് ഉദ്യോഗസ്ഥരായോ, കസ്റ്റമര്‍ കെയര്‍ ഓപ്പറേറ്ററായോ ഗവണ്‍മെന്റിന്റെ പ്രതിനിധികളായോ ആയി ഉപോയോക്താക്കളെ സമീപിച്ച ശേഷം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും അതുവഴി വിവരങ്ങള്‍ […]

Posted inവിനോദം

അനശ്വര രാജന്റെ ‘ചാമ്പ്യന്‍’ ചിത്രത്തിലെ ഗാനം

ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി എത്തി പിന്നീട് മലയാള സിനിമയിലെ നായിക നിരയിലേക്ക് ഉയര്‍ന്ന താരമാണ് അനശ്വര രാജന്‍. ഇന്ദ്രജിത്ത് അടക്കമുള്ളവര്‍ക്കൊപ്പം അഭിനയിച്ച് മലയാളത്തില്‍ തിളങ്ങിയ അനശ്വരയുടേതായി വരാനിരിക്കുന്നത് ‘ചാമ്പ്യന്‍’ എന്ന തെലുങ്ക് ചിത്രമാണ്. സ്‌പോട്‌സ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. ചാമ്പ്യനിലെ പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. നായകന്‍ റോഷനൊപ്പം അവന്തികയാണ് ഗാന രംഗത്ത് ഉള്ളത്. റോഷന്‍ ആണ് ചിത്രത്തില്‍ അനശ്വര രാജന്റെ […]