4 35

പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില വര്‍ധിപ്പിച്ചു. ജനുവരി ഒന്നുമുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും. റിസ്ത കുടുംബത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളും 450 സീരീസ് വാഹനങ്ങളുമാണ് ഏഥര്‍ വില്‍ക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടര്‍ പോര്‍ട്ട്‌ഫോളിയോയിലുള്ള എല്ലാ വാഹനങ്ങള്‍ക്കും വില വര്‍ധന ബാധകമാണ്. മോഡലിനെ ആശ്രയിച്ച് വില വര്‍ധന 3000 രൂപ വരെ വരാം. അസംസ്‌കൃത വസ്തുക്കളുടെ ആഗോള വിലയിലെ വര്‍ധന, വിദേശനാണ്യത്തിലെ ഏറ്റക്കുറച്ചിലുകള്‍, പ്രധാന ഇലക്ട്രോണിക് ഘടകങ്ങളുടെ വിലയിലെ വര്‍ധന എന്നിവയാണ് വില കൂട്ടാന്‍ കാരണമെന്ന് ഏഥര്‍ എനര്‍ജി അറിയിച്ചു. വര്‍ഷാവസാന ഓഫറിന്റെ ഭാഗമായി ഏഥര്‍ തെരഞ്ഞെടുത്ത നഗരങ്ങളില്‍ 20,000 രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഇഎംഐകളില്‍ ഇന്‍സ്റ്റന്റ് കിഴിവുകള്‍, ക്യാഷ് ഇന്‍സെന്റീവുകള്‍, തെരഞ്ഞെടുത്ത മോഡലുകളില്‍ എട്ട് വര്‍ഷത്തെ വിപുലീകൃത ബാറ്ററി വാറന്റി, ഒന്നിലധികം വായ്പാ ദാതാക്കള്‍ വഴിയുള്ള ധനസഹായം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *