രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ‘അനിമല്‍’ ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷനെ ‘ധുരന്ദര്‍’ മറികടന്നു. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ അനിമലിന്റെ ലൈഫ് ടൈം കളക്ഷന്‍ 553 കോടി രൂപയായിരുന്നു. എന്നാല്‍ ധുരന്ദര്‍ 666.75 കോടി രൂപയും നേടി. രണ്‍വീര്‍ സിംഗ് നായകനായി വന്ന ചിത്രമാണ് ‘ധുരന്ദര്‍’. ആദിത്യ ധര്‍ സംവിധാനം ചെയ്ത മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്. സിനിമയുടെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിരുന്നു. ചിത്രത്തില്‍ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങളിലെത്തുന്നു. ബജറ്റ് 280 കോടിയാണ്. ഓപ്പണിംഗില്‍ ധുരന്ദര്‍ ആഗോളതലത്തില്‍ 32.5 കോടി നെറ്റ് നേടിയിരുന്നു. എന്നാല്‍ പിന്നീട് വന്‍ കുതിപ്പാണ് ചിത്രം നേടിയത്. പതിനേഴാം ദിവസം ചിത്രം 38.5 കോടിയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ആഗോള ബോക്‌സ് ഓഫീസില്‍ 852.75 കോടി ആകെ നേടിയിട്ടുണ്ട്.
