Posted inവിനോദം

‘ഹാല്‍’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ‘ഹാല്‍’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു റാപ്പറുടെ ജീവിതമാണ് ചിത്രം പറയുന്നതെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. നായകന്റെ പ്രണയം, അവന്‍ രചിക്കുന്ന ഒരു റാപ്പിനെ തുടര്‍ന്ന് നേരിടുന്ന വെല്ലുവിളികള്‍, അതില്‍ നിന്നുയരുന്ന സംഘര്‍ഷങ്ങള്‍ എന്നിവ ചേര്‍ന്നൊരു റൊമാന്റിക് ത്രില്ലര്‍ അനുഭവമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്. ചിത്രത്തില്‍ സാക്ഷി വൈദ്യയാണ് നായിക. വീരയാണ് സംവിധാനം. ഡിസംബര്‍ 25ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും.ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ […]

Posted inവിനോദം

‘റൗഡി ജനാര്‍ദന’യുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ടീസര്‍

വിജയ് ദേവരകൊണ്ട നായകനാകുന്ന ‘റൗഡി ജനാര്‍ദന’ സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ടീസര്‍ റിലീസ് ചെയ്തു. ദില്‍ രാജുവും ശിരീഷും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം രവി കിരണ്‍ കോല സംവിധാനം ചെയ്യുന്നു. ടീസര്‍ പുറത്തായതോടെ വലിയ ട്രോളുകളും വിമര്‍ശനങ്ങളുമാണ് മലയാളം ടീസറിനു ലഭിക്കുന്നത്. ചില അസഭ്യ ഡയലോഗുകളും ടീസറിലുണ്ട്. സിനിമകളില്‍ ബീപ്പ് ചെയ്യുന്ന ചീത്ത വാക്കുകള്‍ ടീസറില്‍ എങ്ങനെ വന്നുവെന്ന സംശയത്തിലാണ് പ്രേക്ഷകര്‍. വിജയ് ദേവരകൊണ്ടയുടെ ശബ്ദത്തിനോട് സാമ്യമായ രീതിയിലാണ് ടീസറിലെ കഥാപാത്രത്തിന്റെ ഡബ്ബിങും. ഇനി ഇത് […]

Posted inഓട്ടോമോട്ടീവ്

ക്രാഷ് ടെസ്റ്റില്‍ പിന്നിലായി മാരുതി സെലേറിയോ

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി സെലേറിയോ. മികച്ച മൈലേജ്, കുറഞ്ഞ വില, വിശ്വസനീയമായ ബ്രാന്‍ഡ് തുടങ്ങിയ കാരണത്താല്‍ മധ്യവര്‍ഗ കുടുംബങ്ങള്‍ക്കിടയില്‍ ഇത് പ്രിയങ്കരമാണ്. എങ്കിലും ഈ കാറിന്റെ സുരക്ഷയെക്കുറിച്ച് ഗ്ലോബല്‍ എന്‍സിഎപി ഇപ്പോള്‍ പ്രധാനപ്പെട്ട ചില കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. ക്രാഷ് ടെസ്റ്റില്‍ ഡ്രൈവറുടെ നെഞ്ചിന്റെ സംരക്ഷണം ദുര്‍ബലമാണെന്ന് കണ്ടെത്തി. ഡാഷ്ബോര്‍ഡിന് പിന്നിലെ കര്‍ക്കശമായ ഘടനയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഉണ്ടായിരുന്നതിനാല്‍ കാല്‍മുട്ട് സംരക്ഷണം പരിമിതമായിരുന്നു. ഏറ്റവും വലിയ പോരായ്മ […]

Posted inപുസ്തകങ്ങൾ

കഥയുടെ കണ്ണ് സീതയുടേയും

നൈരന്തര്യ ബോധമാര്‍ന്ന ജീവിതക്കാഴ്ച്ചകളാണ് ഈ കഥാപുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. കഥ കഥാകാരനിലേക്ക് സ്വാഭാവികമായി വന്നെത്തുന്നു. ജീവിതത്തെ പല മാനത്തോടെ വീക്ഷിക്കുന്ന എഴുത്തുകാരന് പ്രമേയമോ ഭാഷയോ ആവിഷ്‌കാരമോ പ്രശ്‌നമാകുന്നില്ല. സ്വാഭാവികതയിലൂന്നി കലാത്മക ലാവണ്യത്തില്‍ ശ്രദ്ധിച്ച് രചിക്കപ്പെട്ട കഥകള്‍. ‘കഥയുടെ കണ്ണ് സീതയുടേയും’. മോഹന്‍ കര്‍ത്ത. കൈരളി ബുക്‌സ്. വില 275 രൂപ.  

Posted inആരോഗ്യം

ദിവസങ്ങള്‍ക്കുള്ളില്‍ ശരീരഭാരം വര്‍ധിക്കുന്നത് ശ്രദ്ധിക്കണം

ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുകയാണ് ഹൃദയസ്തംഭനം. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ കണക്ക് പ്രകാരം, ലോകമെമ്പാടുമായി ഏതാണ്ട് 64 ദശലക്ഷത്തോളം ആളുകള്‍ ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ലോകത്തില്‍ ഹൃദയസ്തംഭനം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ശരാശരി പ്രായം 70 ആണെങ്കില്‍, കേരളത്തില്‍ അത് 60 ആണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പെട്ടെന്ന് ശരീരഭാരം വര്‍ധിക്കുന്നത് ശ്രദ്ധിക്കണം. ഇത് ഒരുപക്ഷെ കൊഴുപ്പ് കൂടുന്നതു കൊണ്ടാകണമെന്നില്ല, ദ്രാവകം കോശങ്ങളില്‍ തങ്ങി നില്‍ക്കുന്നതിന്റെ സൂചനയാകാം. ഇത് കുടലുകളെ ബാധിക്കുകയും വിശപ്പ് കുറയാനും കുറച്ചു […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

സ്വർന്ന വില റെക്കോഡിലേക്ക്. ഒരു പവൻ സ്വര്‍ണത്തിന് ഇന്നത്തെ വില 1,01,600 രൂപ . ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കിൽ 12,700 രൂപ നൽകണം. ഡിസംബർ 15 നാണ് ചരിത്രത്തിലാദ്യമായി സ്വർണവില 99,000 കടന്നത്.അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രണ്ടു ജില്ലകളിൽ വീണ്ടും പക്ഷിപ്പനി

ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിൽ 8 പഞ്ചായത്തുകളിൽ ഓരോ വാർഡിലും കോട്ടയത്ത് മൂന്നു വാർഡുകളിലുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടികൾക്ക് മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി. ആലപ്പുഴയിൽ നെടുമുടി, ചെറുതന, കരുവാറ്റ കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് രോഗബാധ.അതേസമയം, നെടുമുടിയിൽ കോഴികൾക്കും മറ്റുള്ളിടത്ത് താറാവിനും രോഗബാധയുണ്ട്. കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേളൂർ എന്നീ വാർഡുകളിലാണ് രോഗബാധ.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,01,600 രൂപ

ഒരു പവൻ സ്വര്‍ണത്തിന് ഇന്നത്തെ വില 1,01,600 രൂപ . ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കിൽ 12,700 രൂപ നൽകണം. കഴിഞ്ഞ കുറച്ച് നാളുകളായി സ്വര്‍ണ വില മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. ഡിസംബർ 15 നാണ് ചരിത്രത്തിലാദ്യമായി സ്വർണവില 99,000 കടന്നത്.അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബിഹാറിൽ എൻഡിഎ സർക്കാരിനെ പുകഴ്ത്തി ശശി തരൂർ

ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വളരെ നല്ല കാര്യങ്ങൾ ബിഹാറിൽ നടന്നിട്ടുണ്ടെന്നതിൽ സംശയമില്ലെന്നായിരുന്നു പ്രതികരണം. ബിഹാറിൽ മുമ്പ് കേട്ടതിനേക്കാൾ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടു. റോഡുകൾ മികച്ചതാണ്. പഴയതിൽ നിന്ന് വ്യത്യസ്തമായി രാത്രി വൈകിയും ആളുകൾ തെരുവിലിറങ്ങുന്നുണ്ട്. വൈദ്യുതിയും വെള്ളവും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടെന്നാണ് ഇതുവരെ കണ്ടതിൽ നിന്ന് മനസ്സിലാകുന്നത് എന്നും തരൂർ വിശദീകരിക്കുന്നു.പ്രഥമ നളന്ദ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ ബിഹാറിലെത്തിയപ്പോഴായിരുന്നു […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ പോലീസ് കേസെടുത്തു

ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരനെ മർദ്ദിച്ച എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് വീരേന്ദർ സെജ്‌വാളിനെതിരെ ഡൽഹി പോലീസ് കേസെടുത്തു. ഡിസംബർ 19 ന് സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ അങ്കിത് ദിവാനും കുടുംബവും സെക്യൂരിറ്റി പരിശോധനയ്ക്കായി കാത്തുനിൽക്കുമ്പോഴാണ് സംഭവം.നാല് മാസം പ്രായമുള്ള കുഞ്ഞും കൂടെയുണ്ടായിരുന്നതിനാൽ വിമാനത്താവള അധികൃതർ ഇവരെ ജീവനക്കാർക്കുള്ള വരിയിലൂടെ പോകാൻ നിർദ്ദേശിച്ചു. എന്നാൽ പൈലറ്റ് ഉൾപ്പെടെയുള്ള ജീവനക്കാർ തങ്ങളെ മറികടന്ന് പോകുന്നത് അങ്കിത് ചോദ്യം ചെയ്തതോടെ തർക്കം ആരംഭിക്കുകയായിരുന്നു. തർക്കത്തിനിടെ പൈലറ്റ് വീരേന്ദർ സെജ്‌വാൾ […]