Posted inലേറ്റസ്റ്റ്

ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അടക്കമുള്ളവർ നൽകിയ ഹർജി ഹൈക്കോടതി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി

ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അടക്കമുള്ളവർ നൽകിയ ഹർജി ഹൈക്കോടതി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. കേസ് ഏറ്റെടുക്കാൻ ഒരുക്കമെന്നാണ് സിബിഐ നിലപാട്. ഹർജി പരിഗിക്കുമ്പോൾ ഇക്കാര്യം കോടതിയെ അറിയിക്കും. ഇതിനിടെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും പോറ്റിയുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും ചൂണ്ടി കേസിൽ കക്ഷി ചേരാനുള്ള അപേക്ഷയും ഹൈക്കോടതിയ്ക്ക് മുന്നിലെത്തി.

Posted inലേറ്റസ്റ്റ്

അപകടത്തിൽപ്പെട്ട് നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരിച്ചു

അപകടത്തിൽപ്പെട്ട് നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരിച്ചു. 40 വയസ്സായിരുന്നു. കൊല്ലം സ്വദേശിയാണ്. എറണാകുളം ഉദയംപേരൂരിലായിരുന്നു അപകടം ഉണ്ടായത്. ലിനുവിന്റെ ജീവൻ രക്ഷിക്കാൻ നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരുട ശ്രമങ്ങൾ വലിയ ശ്രദ്ധനേടിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഓണവും ക്രിസ്മസും പെരുന്നാളും ഒരേ മനസ്സോടെ ആഘോഷിക്കപ്പെടണമെന്നും മന്ത്രി വി. ശിവൻകുട്ടി

വിദ്യാലയങ്ങൾ പഠിക്കാൻ മാത്രമുള്ള ഇടങ്ങളല്ലെന്നും മറിച്ച് സഹവർത്തിത്വം പഠിക്കാനുള്ള ഇടങ്ങൾ കൂടിയാണെന്നും, അവിടെ ഓണവും ക്രിസ്മസും പെരുന്നാളും ഒരേ മനസ്സോടെ ആഘോഷിക്കപ്പെടണമെന്നും മന്ത്രി വി. ശിവൻകുട്ടി. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ക്രിസ്മസ് അവധി റദ്ദാക്കിയും, ‘സദ്ഭരണ ദിനം’ എന്ന പേരിൽ അവധി ദിനത്തെ പ്രവൃത്തി ദിനമാക്കി മാറ്റിയും ജനങ്ങളുടെ ആഘോഷിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന പ്രവണതകൾ വർദ്ധിച്ചുവരികയാണ്. ഇന്ത്യയുടെ സൗന്ദര്യമായ വൈവിധ്യത്തെ തകർക്കുന്ന ഇത്തരം നീക്കങ്ങൾ ഖേദകരമാണെന്ന് മന്ത്രി പറഞ്ഞു. പൂജപ്പുര ഗവ. യു.പി സ്കൂളിൽ നടന്ന ക്രിസ്തുമസ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കൊച്ചിയിലെ പൊതുമേഖല സ്ഥാപനമായ എച്ച്എംടിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

കൊച്ചിയിലെ പൊതുമേഖല സ്ഥാപനമായ എച്ച്എംടിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. വലിയ തുക കുടിശ്ശിക വരുത്തിയതോടെയാണ് ഫ്യൂസ് ഊരാനുള്ള തീരുമാനവുമായി കെഎസ്ഇബി മുന്നോട്ട് പോയത്. അഞ്ച് ഏക്കർ ഭൂമി പകരമായി നൽകാമെന്ന് എം എച്ച് ടി വാഗ്ദാനം നൽകിയെങ്കിലും അത് നടപ്പിലായില്ല. ഇതോടെയാണ് കടുത്ത തീരുമാനം ഉണ്ടായത്. 30 കോടി രൂപയ്ക്കടുത്ത് ആണ് കുടിശ്ശിക.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. അവസര സേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും  വഴിയമ്പലമായി യുഡിഎഫിനെ നോക്കിക്കാണാൻ കഴിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എല്ലാവരെയും മുന്നണിയിലേക്ക് കൊണ്ടുവരിക എന്ന് പറഞ്ഞാൽ അതിൽ പ്രയാസമുണ്ടെന്നും  എല്ലാവർക്കും എംഎൽഎ സ്ഥാനം വേണമെന്ന് പറഞ്ഞാൽ അതും അംഗീകരിക്കാൻ പ്രയാസമുണ്ട്, ഒരിക്കലും ഒരു വഴിയമ്പലമായി ഐക്യ ജനാധിപത്യ മുന്നണിയെ നോക്കി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുനമ്പത്തെ വഖഫ് തർക്ക ഭൂമിയുടെ കരം സ്വീകരിക്കണമെന്ന കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി

മുനമ്പത്തെ വഖഫ് തർക്ക ഭൂമിയുടെ കരം സ്വീകരിക്കണമെന്ന കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ മുനമ്പം ഭൂസംരക്ഷണ സമിതി അപ്പീൽ നൽകി. റവന്യു അവകാശങ്ങൾ പൂർണമായും പുനസ്ഥാപിക്കണമെന്നായിരുന്നു ജില്ലാ കളക്ടറുടെ ഉത്തരവ്. എന്നാൽ കൊച്ചി സ്വദേശികൾ നൽകിയ ഹർജിയിൽ ഈ ഉത്തരവ് സിംഗിൽ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. നേരത്തെ ഭൂനികുതി പിരിക്കാൻ അനുമതി നൽകി ജസ്റ്റിസ് സി ജയചന്ദ്രൻ ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാൽ നികുതി പിരിയ്ക്കാൻ മാത്രമാണ് അനുമതിയെന്നും പോക്കുവരവിന് അനുമതിയില്ലെന്നും ഇതേ ബെഞ്ച് പിന്നീട് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിഎസ്‌ഡിപിയെ ഇനി മുന്നണിയുടെ ഭാഗമാക്കില്ലെന്ന് കോൺഗ്രസ്

എൻഡിഎ ഘടകകക്ഷിയായ വിഎസ്‌ഡിപിയെ ഇനി യുഡിഎഫിൻ്റെ ഭാഗമാക്കില്ലെന്ന് കോൺഗ്രസ്. യുഡിഎഫ് പ്രവേശനത്തിനായി വിഷ്ണുപുരം ചന്ദ്രശേഖരൻ ചർച്ച നടത്തി വഞ്ചിച്ചെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. എൻഡിഎയിൽ കൂടുതൽ പരിഗണന കിട്ടാനായി വിലപേശൽ നാടകം നടത്തുകയായിരുന്നു ചന്ദ്രശേഖരനെന്നാണ് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നത്. അതേസമയം  യുഡിഎഫിന് അയിത്തം ഒന്നും കല്പിച്ചിട്ടില്ലെന്നും പക്ഷേ അറിയാത്തത് പറഞ്ഞാൽ തിരുത്തുമെന്നും കേരള കാമരാജ് കോൺഗ്രസ് അധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖർ വ്യക്തമാക്കി. ഇന്നത്തെ യോഗത്തിലെ പ്രധാനപ്പെട്ട തീരുമാനം എൻഡിഎ മുന്നണിയിലുള്ള അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിക്കുക എന്നതും […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 23, ചൊവ്വാഴ്ച

  ◾https://dailynewslive.in/ സ്വര്‍ണത്തിന് റെക്കോര്‍ഡ് വില. ഒരു പവന്‍ സ്വര്‍ണത്തിന് 1,01,600 രൂപ. ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 12,700 രൂപ നല്‍കണം. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡിമാന്‍ഡ് നിലനില്‍ക്കുന്നതും കാരണമാണ് സ്വര്‍ണ്ണ വില എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്താന്‍ കാരണമായത്. ◾https://dailynewslive.in/ […]

Posted inബിസിനസ്സ്

ഒരു ലക്ഷം കടന്ന് സ്വര്‍ണവില പുതിയ റെക്കോഡിലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം രൂപയെന്ന നാഴികക്കല്ല് പിന്നിട്ട് പുതിയ റെക്കോഡ് കുറിച്ചു. ഗ്രാമിന് 220 രൂപ വര്‍ധിച്ച് 12,700 രൂപയിലെത്തിയപ്പോള്‍ പവന്‍ വില 1,01,600 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ട്. ഗ്രാമിന് 180 രൂപ കൂടി 10,400 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 140 രൂപ വര്‍ധിച്ച് 8,130 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ആഗോള […]

Posted inടെക്നോളജി

ഇനി എ.ഐ ഇമേജുകളും വിഡിയോയും തിരിച്ചറിയാം

എ.ഐ ഇമേജുകളും വിഡിയോയും തിരിച്ചറിയാന്‍ ലളിതമായ വഴിയൊരുക്കിയിരിക്കുകയാണ് ഗൂഗ്ള്‍ ജെമിനി. പരിശോധിക്കേണ്ട ചിത്രം/വിഡിയോ നേരിട്ട് ആപ്പില്‍ അപ് ലോഡ് ചെയ്ത് ഇത് എ.ഐ ജനറേറ്റഡ് ആണോ എന്ന് നേരിട്ട് ചോദിക്കുകയേ വേണ്ടൂ. ആപ് സപ്പോര്‍ട്ട് ചെയ്യുന്ന വിവിധ ഭാഷകളില്‍ ആശയവിനിമയം നടത്താം. വിഡിയോ പരമാവധി 100 എം.ബി സൈസിലുള്ളതും ഒന്നര മിനിറ്റില്‍ കുറവ് ദൈര്‍ഘ്യമുള്ളതുമാകണം. ചിത്രത്തിന്റെ പിക്‌സലുകളില്‍ ചേര്‍ത്ത സിന്ത് ഐ.ഡി എന്ന ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്ക് വഴിയാണ് പരിശോധന സാധ്യമാകുന്നത്. മനുഷ്യന്റെ നഗ്‌ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്തവിധം […]