5 37

സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം രൂപയെന്ന നാഴികക്കല്ല് പിന്നിട്ട് പുതിയ റെക്കോഡ് കുറിച്ചു. ഗ്രാമിന് 220 രൂപ വര്‍ധിച്ച് 12,700 രൂപയിലെത്തിയപ്പോള്‍ പവന്‍ വില 1,01,600 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ട്. ഗ്രാമിന് 180 രൂപ കൂടി 10,400 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 140 രൂപ വര്‍ധിച്ച് 8,130 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4,497 ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നു. യു.എസ്-വെനസ്വേല തര്‍ക്കം, റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങിയ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിച്ചു. യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ വരുത്തിയ കുറവും സ്വര്‍ണത്തിന് കരുത്തായി. ആഗോള വിപണിയില്‍ ഡോളര്‍ ദുര്‍ബലമായതും കേന്ദ്ര ബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ദ്ധിക്കാന്‍ കാരണമായി. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നത് വരും ദിവസങ്ങളിലും വില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഒരുപവന്‍ സ്വര്‍ണം വാങ്ങാന്‍ ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,10,035 രൂപയാകും. ഡിസൈന്‍ അനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *