പണാധിപത്യത്തിന്റെ വര്‍ത്തമാനകാലത്ത് കൊള്ളപ്പലിശക്കാരുടെ കൈക്കരുത്തില്‍ വീണ് പിടയുന്ന പാവപ്പെട്ട, സാധാരണക്കാരായ മനുഷ്യരുടെ സങ്കടങ്ങള്‍. അവിടെ മാനുഷികമൂല്യങ്ങള്‍ക്ക് വിലയില്ലാതാവുന്നു. സത്യസന്ധതയും സ്നേഹവും നഷ്ടപ്പെടുന്നു. വട്ടിപ്പലിശക്കാരുടെ ഭീഷണിയില്‍ കുരുങ്ങിപ്പോകുന്ന ജീവിതങ്ങളുടെ ഒടുങ്ങാത്ത കണ്ണീരൊപ്പാന്‍, ഒരു യുവാവ് നടത്തുന്ന അതിസാഹസികവും ആസൂത്രിതവുമായ കരുനീക്കങ്ങള്‍. കഴുകന്‍കണ്ണുകളുമായി ചുറ്റിത്തിരിയുന്ന ധനാര്‍ത്തിയുടെ ആള്‍രൂപങ്ങള്‍ ആത്യന്തികമായി നാശത്തിലേക്ക് മാത്രമാണ് എത്തിപ്പെടുക എന്ന് ബോദ്ധ്യപ്പെടുത്തുമ്പോള്‍, എഴുത്തുകാരന്‍ ഒരു സാമൂഹികദൗത്യം കൂടി നിറവേറ്റുകയാണ്. ‘ലോക്കര്‍’. നിഖില്‍ ഡേവിസ്. ഗ്രീന്‍ ബുക്‌സ്. വില 119 രൂപ.
വിജയ്യുടെ മകന്‍ സംവിധാനം ചെയ്ത ‘സിഗ്മ’ ടീസര്‍
വിജയ്യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധായകനാകുന്ന ‘സിഗ്മ’ എന്ന സിനിമയുടെ ടീസര്‍ എത്തി. സന്ദീഷ് കിഷനാണ് നായകനായെത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ. സുബാസ്‌കരന്‍ നിര്‍മിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. തന്റെ 24-ാം വയസ്സിലാണ് സംവിധായകനായുള്ള ജേസന്റെ അരങ്ങേറ്റം. മൈന്‍ഡ് ഗെയിം ത്രില്ലര്‍ ഗണത്തില്‍പെടുന്ന ആക്ഷന്‍ ത്രില്ലറാകും ചിത്രം. കൃഷ്ണന്‍ വസന്ത് ആണ് ഛായാഗ്രഹണം. സംഗീതം തമന്‍ എസ്, എഡിറ്റര്‍ പ്രവീണ്‍ കെ.എല്‍. വിദേശ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് സംവിധാനം പഠിച്ചതിന് ശേഷമാണ് ജേസണ്‍ ആദ്യ ചിത്രവുമായി […]
ആഘോഷ നാളുകളില്‍ ആരോഗ്യം മറക്കരുത്!
ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷ നാളുകളില്‍ ആരോഗ്യം മറന്ന് രുചിയൂറുന്ന വിഭവങ്ങള്‍ വയറു നിറയെ ആസ്വദിക്കും. ഈ ആഴ്ചകളില്‍ മദ്യപാനത്തിനും നിയന്ത്രണമുണ്ടാകില്ല. ഡിസംബര്‍ 25നും ജനുവരി 1നും ഇടയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഹൃദയാഘാതം മൂലം മരിക്കുന്നതെന്നാണ് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ദിനചര്യകളെല്ലാം താറുമാറാകും. ആളുകള്‍ കഴിക്കുന്ന മരുന്ന് പോലും മറക്കാനിടയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമിതമായ ഭക്ഷണം, ഉറക്കക്കുറവ്, വ്യായാമ മുടങ്ങുക അങ്ങനെ, പതിവ് രീതികളെല്ലാം തന്നെ ഈ ദിവസങ്ങളില്‍ തകിടം മറിയും. ശരീരം എന്തെങ്കിലും സൂചനകള്‍ തന്നാലും […]
പെട്രോള്‍ ഇന്ധനമായ ഹാരിയറും സഫാരിയും
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഇന്ത്യന്‍ വിപണിയില്‍ പെട്രോള്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഹാരിയറും സഫാരിയും അവതരിപ്പിച്ചു. പുതിയ ടിജിഡിഐ പെട്രോള്‍ എന്‍ജിനാണ് ഇരുവാഹനത്തിനും കരുത്തുപകരുക. പുതിയ ഫിയര്‍ലെസ് അള്‍ട്രാ വേരിയന്റും ചേര്‍ത്തുകൊണ്ട് ഹാരിയര്‍ നിര വിപുലീകരിച്ചിരിക്കുകയാണ് ടാറ്റ. ടോപ്പ് സ്പെക്ക് ട്രിം ആയി അവതരിപ്പിച്ച ഈ വേരിയന്റ് റെഡ് ഡാര്‍ക്ക് എഡിഷനിലും ലഭ്യമാകും. ഇത് സ്‌പോര്‍ട്ടിയര്‍ ലുക്ക് നല്‍കും. ഡോള്‍ബി അറ്റ്‌മോസ് പിന്തുണയുള്ള വലിയ 14.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഹൈലൈറ്റ്. ഹാരിയറിന്റെയും സഫാരിയുടെയും […]
മദ്ധ്യാഹ്ന വാർത്തകൾ
പാലക്കാട് വാളയാറില്‍ ആൾക്കൂട്ട കൊലപാതകത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറി ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണം. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം, കേസില്‍ മൂന്ന് പേർ കൂടി കസ്റ്റഡിയിലെന്നാണ് സൂചന. ഒളിവിലുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അട്ടപ്പാടി പാലൂരിൽ ആദിവാസി യുവാവിനെ പച്ചമരുന്നിന്‍റെ വേര് മോഷിട്ടിച്ചെന്നാരോപിച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി. പാലൂർ സ്വദേശി മണികണ്‌ഠന്‍റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. തലയൊട്ടി പൊട്ടിയതിനെ […]
താക്കീതുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറത്ത് പ്രതിപക്ഷമില്ലാതെ മുസ്ലിംലീഗ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ ആറ് മാസത്തിലൊരിക്കൽ പ്രതിപക്ഷ പാര്‍ട്ടികളെ കൂടി പങ്കെടുപ്പിച്ച് വികസന സഭ സംഘടിപ്പിക്കണമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർദേശം നല്കി. പ്രതിപക്ഷം എന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. പ്രതിപക്ഷം പറയേണ്ട കാര്യങ്ങൾ പാർട്ടി ശ്രദ്ധയിൽപ്പെടുത്തുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കുറ്റിപ്പുറത്ത് ഒരുക്കിയ വിജയാരവം വിരുന്നിൽ സംസ്ഥാന അധ്യക്ഷൻ മറ്റു ചില താക്കീതുകൾ കൂടി നൽകി. തെരഞ്ഞെടുപ്പിൽ പ്രതിനിധികൾ ജയിച്ചത് […]
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ, എൽവിഎം 3 എം 6 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 8.55 നു ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിക്ഷേപിച്ചു. എൽവിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. അമേരിക്കൻ കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്. 6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഉപഗ്രഹാധിഷ്ടിത ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് എഎസ്ടി സ്പേസ് മൊബൈൽ. നേരിട്ട് മൊബൈൽ ഫോണുകളിൽ […]
സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ഉമർ ഫൈസി മുക്കം
സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്നും ആർക്കൊക്കെ പദവി നൽകണം, ആരയൊക്കെ ചേർക്കണം എന്നൊന്നും രാഷ്ടീയക്കാർ സമസ്ത നേതൃത്വത്തോട് പറയരുത്, അതൊക്കെ തീരുമാനിക്കാൻ യോഗ്യരായ നേതൃത്വം സമസ്തക്കുണ്ടെന്നും മുശാവറ അംഗം ഉമർ ഫൈസി മുക്കം വ്യക്തമാക്കി. സമസ്ത ജാഥയിൽ മലപ്പുറം തിരൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയെ ചുരുട്ടി മടക്കി തങ്ങളുടെ കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും രാഷ്ട്രീയക്കാരും ഭരണാധികാരികളും കരുതേണ്ടതില്ലെന്ന് തിരൂർ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കുറുക്കോളി മൊയ്തീനും പറഞ്ഞു. രാഷ്ട്രീയക്കാർ സമസ്തയുടെ കാര്യങ്ങളിൽ ഇടപെടേണ്ടതില്ല എന്ന നിലപാട് […]
ശശി തരൂർ എംപി, എൻഎച്ച്എഐ ചെയർമാനുമായി നടത്തിയ ചർച്ചയെത്തുടർന്ന് കുമരിച്ചന്തയിൽ നിർമ്മിക്കുന്ന വെഹിക്കുലർ അണ്ടർപാസിന്റെ വീതി സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരമായി
നാഷണൽ ഹൈവേ അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവുമായി ഡോ. ശശി തരൂർ എം.പി നടത്തിയ നിർണ്ണായക ചർച്ചകൾക്കൊടുവിൽ ദേശീയപാത 66 വികസനത്തിൻ്റെ ഭാഗമായി തിരുവനന്തപുരം കുമരിച്ചന്തയിൽ നിർമ്മിക്കുന്ന വെഹിക്കുലർ അണ്ടർപാസിൻ്റെ വിസ്തീർണം വർദ്ധിപ്പിക്കാൻ തീരുമാനമായി. പദ്ധതിയുടെ തുടക്കത്തിൽ 20 മീറ്റർ വീതിയുള്ള ഒരൊറ്റ സ്പാൻ മാത്രമുള്ള അണ്ടർപാസ് ആയിരുന്നു വിഭാവനം ചെയ്തിരുന്നത്.തുടർന്ന്, നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ 30 മീറ്റർ വീതമുള്ള 3 സ്പാനുകൾ എന്ന പുതിയ നിർദ്ദേശത്തിന് എൻ.എച്ച്.എ.ഐ അംഗീകാരം നൽകുകയായിരുന്നു. ജനകീയ സമിതി നേതാക്കളുമായി […]
തിരുവനന്തപുരത്ത് വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം
തിരുവനന്തപുരത്ത് വർക്കലക്ക് സമീപം അകത്തുമുറി സ്റ്റേഷനിൽ വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. കാസർകോട് തിരുവനന്തപുരം വന്ദേഭാരത് ആണ് ഓട്ടോയിൽ ഇടിച്ചത്. ഒരു മണിക്കൂറിനു ശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. ഒരു വളവ് തിരിയുമ്പോഴാണ് ഓട്ടോ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്. ഉടൻതന്നെ ട്രെയിനിന്റെ വേഗം കുറച്ചെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഓട്ടോയുമായി ട്രെയിൻ അൽപ ദൂരം മുന്നോട്ട് നീങ്ങി. ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. കല്ലമ്പലം സ്വദേശി സുധിയാണ് ഓട്ടോ […]
