പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഇന്ത്യന്‍ വിപണിയില്‍ പെട്രോള്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഹാരിയറും സഫാരിയും അവതരിപ്പിച്ചു. പുതിയ ടിജിഡിഐ പെട്രോള്‍ എന്‍ജിനാണ് ഇരുവാഹനത്തിനും കരുത്തുപകരുക. പുതിയ ഫിയര്‍ലെസ് അള്‍ട്രാ വേരിയന്റും ചേര്‍ത്തുകൊണ്ട് ഹാരിയര്‍ നിര വിപുലീകരിച്ചിരിക്കുകയാണ് ടാറ്റ. ടോപ്പ് സ്പെക്ക് ട്രിം ആയി അവതരിപ്പിച്ച ഈ വേരിയന്റ് റെഡ് ഡാര്‍ക്ക് എഡിഷനിലും ലഭ്യമാകും. ഇത് സ്‌പോര്‍ട്ടിയര്‍ ലുക്ക് നല്‍കും. ഡോള്‍ബി അറ്റ്‌മോസ് പിന്തുണയുള്ള വലിയ 14.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഹൈലൈറ്റ്. ഹാരിയറിന്റെയും സഫാരിയുടെയും പെട്രോള്‍ പതിപ്പുകള്‍ക്ക് കരുത്ത് പകരുന്നത് ടാറ്റയുടെ പുതിയ 1.5 ലിറ്റര്‍ ടിജിഡിഐ എന്‍ജിനാണ്. ഇത് 168 ബിഎച്പി കരുത്തും 280 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഈ എന്‍ജിന്‍ വാഗ്ദാനം ചെയ്യും.
പെട്രോള്‍ ഇന്ധനമായ ഹാരിയറും സഫാരിയും
