അങ്ങനെയൊരു ദിവസമാണ് റേഡിയോയില്‍ ആ വാര്‍ത്ത കേട്ടത്. അമേരിക്കയിലെ ഏതോ വലിയ പട്ടണത്തില്‍ ബോംബ് വര്‍ഷിക്കപ്പെട്ട വാര്‍ത്ത. കസേരയിലിരിക്കുന്ന സ്ത്രീകളുടെ തലയ്ക്കു മുകളിലൂടെ ഗയ്നോര്‍ എന്നെ നോക്കി. ഞങ്ങളുടെ കണ്ണുകളുടക്കി. ആണവദുരന്തം അതിജീവിച്ച്, കുന്നിന്‍ചെരുവിലെ കുടിലില്‍ ഒറ്റപ്പെട്ട റൊവീനയും ഡിലനും ജീവിക്കാന്‍ പുതിയ കഴിവുകള്‍ പഠിക്കേണ്ടതുണ്ട്. ‘നെബോയിലെ നീല പുസ്തകം’. മനോന്‍ സ്‌റ്റെഫാന്‍ റോസ്. വിവര്‍ത്തനം – എം.ശബരീഷ്, ജോസഫ് എ.യു. ഡിസി ബുക്‌സ്. വില 189 രൂപ.
ശബരിമല സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച തമിഴ്നാട്ടിലെ ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും
ശബരിമല സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച തമിഴ്നാട്ടിലെ ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും. ഡി മണിയെന്ന് വ്യവസായി വെളിപ്പെടുത്തിയത് ദിണ്ടിഗൽ സ്വദേശി ബാലമുരുകനെയാണെന്ന് പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങള്‍ അടക്കം അന്താരാഷ്ട്ര മാഫിയയുമായി ബന്ധമുള്ള സംഘം കടത്തിയെന്നാണ് വ്യവസായിയുടെ മൊഴി. ഇതിലെ സത്യാവസ്ഥ വ്യക്തമാകുന്നതിനാണ് ചോദ്യം ചെയ്യൽ. അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹൈക്കോടതിയിലെ ഹർജിയിൽ കോടതി സർക്കാരിനോട് നിലപാട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോർപ്പറേഷൻ മേയർ സ്ഥാനം അവസാന നിമിഷം കൈവിട്ടുപോയതിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖ കടുത്ത അതൃപ്തിയിൽ
കോർപ്പറേഷൻ മേയർ സ്ഥാനം അവസാന നിമിഷം കൈവിട്ടുപോയതിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖ കടുത്ത അതൃപ്തിയിൽ. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്ത ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തന്നെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രചരിച്ചിരുന്നു. അവസാന നിമിഷം വരെയും മേയറായേക്കുമെന്ന പ്രതീക്ഷ വെച്ചാണ് അവസാനം വിവി രാജേഷിനെ മേയറാക്കാനുള്ള തീരുമാനമായത്. എന്നാൽ അവസാന ഘട്ടത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പാർട്ടി തീരുമാനങ്ങളും തിരിച്ചടിയായതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തന്റെ അതൃപ്തി അവർ പാർട്ടിയെ നേരിട്ട് […]
പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 26, വെള്ളിയാഴ്ച
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്‌മണ്യന് എതിരെയാണ് കോഴിക്കോട് ചേവായൂര്‍ പൊലീസ് കേസെടുത്തത്. ‘പിണറായിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ അഗാധമായ ബന്ധമുണ്ടാകാന്‍ കാരണം എന്തായിരിക്കും’ എന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനാണ് കലാപശ്രമത്തിന് കേസ് എടുത്തിരിക്കുന്നത്. ◾https://dailynewslive.in/ ശബരിമലയിലെയും പത്മനാഭസ്വാമി ക്ഷേത്രത്തിലെയും വിഗ്രഹങ്ങളും പുരാവസ്തുക്കളും കടത്തിയെന്നും പിന്നില്‍ വന്‍ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമാണെന്നും ആരോപിച്ച് […]
പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 25, വ്യാഴാഴ്ച
◾https://dailynewslive.in/ ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ഏവര്‍ക്കും ഡെയ്ലി ന്യൂസിന്റെ ക്രിസ്മസ് ആശംസകള്‍. ക്രിസ്മസ് പ്രമാണിച്ച് ഇന്ന് ഡെയ്ലി ന്യൂസിന്റെ സായാഹ്ന വാര്‍ത്തകള്‍ ഉണ്ടായിരിക്കുന്നതല്ല. ◾https://dailynewslive.in/ കേരളത്തില്‍ പുതിയ വ്യക്തിഗത രേഖ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം അസ്തിത്വം തെളിയിക്കാന്‍ ജനങ്ങള്‍ പ്രയാസമനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥ പരിഹരിക്കാനാണ് ഈ നീക്കമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് തീരുമാനം. ഈ നാട്ടില്‍ ജനിച്ചു ജീവിക്കുന്നയാളാണെന്നോ, സ്ഥിരതാമസക്കാരനാണെന്നോ ആരുടെ മുന്നിലും അനായാസം തെളിയിക്കാന്‍ പ്രാപ്തനാക്കുന്ന […]
രാത്രി വാർത്തകൾ
കേരളത്തോട് കേന്ദ്രം മനപ്പൂര്‍വമായ അവഗണന കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂലധന ചെലവിനായി കേരളം നടത്തുന്ന ഉദ്യമങ്ങളെ തുരങ്കം വയ്ക്കാനുള്ള തീവ്ര ശ്രമങ്ങളാണ് പ്രത്യേകിച്ച് കഴിഞ്ഞ 5 വര്‍ഷമായി കണ്ടുവരുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതില്‍ ഏറ്റവും പ്രധാനമാണ് കിഫ്ബി വായ്പകളെ സംസ്ഥാനവായ്പയായി പരിഗണിച്ചു കൊണ്ട് 2021-22 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കേരളത്തിന്‍റെ കമ്പോള വായ്പാ പരിധി വെട്ടിക്കുറച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചത് അല്ലെന്നും തിരുത്തൽ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി […]
കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മൂന്നര മടങ്ങോളം വളര്‍ന്നു
ഒന്നര പതിറ്റാണ്ടിനിടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മൂന്നര മടങ്ങോളം വളര്‍ന്നുവെന്ന് റിസര്‍വ് ബാങ്ക് കണക്ക്. 2011-12ല്‍ കേരളത്തിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 3.64 ലക്ഷം കോടി രൂപയായിരുന്നു. 2024-25ല്‍ 2011-12നെ അപേക്ഷിച്ച് മൂന്നര മടങ്ങ് വര്‍ധിച്ച് 12.49 ലക്ഷം കോടി രൂപയായി. ഉല്‍പ്പന്നങ്ങളും സേവനങ്ങളും അടക്കം സംസ്ഥാനത്തെ മൊത്തം സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ആകെ മൂല്യമാണ് ജിഎസ്ഡിപി. കഴിഞ്ഞ വര്‍ഷം ഇത് 11.35 ലക്ഷം കോടി രൂപയായിരുന്നു. കോവിഡ് ബാധിച്ച 2020-21ല്‍ മാത്രമാണ് 14 വര്‍ഷത്തിനിടെ സമ്പദ് വ്യവസ്ഥയില്‍ […]
‘അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ’ ടീസര്‍
ലോകമെമ്പാടുമുള്ള മാര്‍വല്‍ സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തി ‘അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ’ ടീസര്‍ എത്തി. അവഞ്ചേഴ്‌സ് സൂപ്പര്‍ ഹീറോസില്‍ ഏറ്റവുമധികം ആരാധകരുള്ള ക്യാപ്റ്റന്‍ അമേരിക്കയുടെ തിരിച്ചുവരവാകും ഡൂംസ്‌ഡേയുടെ ഹൈലൈറ്റ്. പുറത്തിറങ്ങിയ ടീസറിലും സ്റ്റീവ് റോജേഴ്‌സിനെ കാണാം. കഴിഞ്ഞ ആഴ്ച ഇതേ ടീസര്‍ ഓണ്‍ലൈനിലൂടെ ലീക്ക് ആയി പുറത്തുവന്നിരുന്നു. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമില്‍ ടൈം ട്രാവല്‍ ചെയ്ത് പെഗി കാര്‍ട്ടെറിനൊപ്പം ജീവിതം ആസ്വദിക്കുന്ന സ്റ്റീവിനെയും അദ്ദേഹത്തിന്റെ കുഞ്ഞിനെയും ടീസര്‍ പരിചയപ്പെടുത്തുന്നു. റൂസോ സഹോദരങ്ങള്‍ സംവിധാനം ചെയ്യുന്ന ഡൂംസ് ഡേ അടുത്ത വര്‍ഷം […]
‘സിദ്ധു’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
പുതുമുഖ ബാലതാരം ആദി കേശവനെ പ്രധാന കഥാപാത്രമാക്കി അജിത് പൂജപ്പുര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സിദ്ധു’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. 30-ാം ഐഎഫ്എഫ്‌കെ വേദിയില്‍ വച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ബാലതാരം ഷിയാരാ ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ബാലാജി ശര്‍മ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ശ്വേത വിനോദ്, കാര്‍ത്തിക, ശാലിനി, വിബില തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വിജു ശങ്കര്‍ എഴുതിയ വരികള്‍ക്ക് സാനന്ദ് […]
വില്‍പനയില്‍ നെക്സോണിനെ മറികടന്ന് ക്രെറ്റ
ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഇടത്തരം എസ്യുവിയായ ഹ്യുണ്ടായി ക്രെറ്റ, വില്‍പ്പനയില്‍ ഒന്നാം നമ്പര്‍ കോംപാക്റ്റ് എസ്യുവിയായ ടാറ്റ നെക്സോണിനെ വീണ്ടും മറികടന്നു. 2025-26 സാമ്പത്തിക വര്‍ഷത്തിലെ കഴിഞ്ഞ എട്ട് മാസമായി, ഏപ്രില്‍ മുതല്‍ നവംബര്‍ വരെ, ഹ്യുണ്ടായി ക്രെറ്റയാണ് ഒന്നാം സ്ഥാനത്ത്. അതേസമയം ജിഎസ്ടി 2.0 പ്രകാരം വില കുറച്ചതിനുശേഷം മൂന്ന് മാസമായി നെക്സോണ്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറാണ്. 135,070 യൂണിറ്റുകളുമായി, ഈ സാമ്പത്തിക വര്‍ഷം ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി […]
