ലോകമെമ്പാടുമുള്ള മാര്‍വല്‍ സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തി ‘അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ’ ടീസര്‍ എത്തി. അവഞ്ചേഴ്‌സ് സൂപ്പര്‍ ഹീറോസില്‍ ഏറ്റവുമധികം ആരാധകരുള്ള ക്യാപ്റ്റന്‍ അമേരിക്കയുടെ തിരിച്ചുവരവാകും ഡൂംസ്‌ഡേയുടെ ഹൈലൈറ്റ്. പുറത്തിറങ്ങിയ ടീസറിലും സ്റ്റീവ് റോജേഴ്‌സിനെ കാണാം. കഴിഞ്ഞ ആഴ്ച ഇതേ ടീസര്‍ ഓണ്‍ലൈനിലൂടെ ലീക്ക് ആയി പുറത്തുവന്നിരുന്നു. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമില്‍ ടൈം ട്രാവല്‍ ചെയ്ത് പെഗി കാര്‍ട്ടെറിനൊപ്പം ജീവിതം ആസ്വദിക്കുന്ന സ്റ്റീവിനെയും അദ്ദേഹത്തിന്റെ കുഞ്ഞിനെയും ടീസര്‍ പരിചയപ്പെടുത്തുന്നു. റൂസോ സഹോദരങ്ങള്‍ സംവിധാനം ചെയ്യുന്ന ഡൂംസ് ഡേ അടുത്ത വര്‍ഷം ഡിസംബര്‍ 18ന് തിയറ്ററുകളിലെത്തും.
