പുതുമുഖ ബാലതാരം ആദി കേശവനെ പ്രധാന കഥാപാത്രമാക്കി അജിത് പൂജപ്പുര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സിദ്ധു’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. 30-ാം ഐഎഫ്എഫ്കെ വേദിയില്‍ വച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ബാലതാരം ഷിയാരാ ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ബാലാജി ശര്‍മ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ശ്വേത വിനോദ്, കാര്‍ത്തിക, ശാലിനി, വിബില തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വിജു ശങ്കര്‍ എഴുതിയ വരികള്‍ക്ക് സാനന്ദ് ജോര്‍ജ്, ഡി ശിവപ്രസാദ് എന്നിവര്‍ സംഗീതം പകരുന്നു. ചിത്രീകരണം പൂര്‍ത്തിയായ സിദ്ധു ജനുവരി അവസാന വാരം പ്രദര്‍ശനത്തിനെത്തും.
