Posted inവിനോദം

മോഹന്‍ലാല്‍ നായകനായ ‘വൃഷഭ’യിലെ ഗാനം

മോഹന്‍ലാല്‍ നായകനായി ഒടുവില്‍ വന്ന ചിത്രമാണ് ‘വൃഷഭ’. നന്ദ കിഷോറാണ് സംവിധാനം നിര്‍വഹിച്ചത്. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയുള്ള കഥയാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തിലെ പുതിയ ഒരു വീഡിയോ ഗാനം പുറത്തുവിട്ടതാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആന്റണി സാംസണ്‍ ആണ്. എഡിറ്റിംഗ് കെ. എം. പ്രകാശ് നിര്‍വഹിച്ചിരിക്കുന്നു. സാം സി. എസ്. ആണ് സംഗീതം ഒരുക്കിയത്. സൗണ്ട് ഡിസൈന്‍ ഒരുക്കിയിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. ആക്ഷന്‍ രംഗങ്ങള്‍ പീറ്റര്‍ ഹെയ്ന്‍, സ്റ്റണ്ട് സില്‍വ, നിഖില്‍ […]

Posted inവിനോദം

‘ധുരന്ദര്‍’ 1000 കോടി ക്ലബ്ബിലെത്തി

ആദിത്യ ധര്‍ സംവിധാനത്തില്‍ രണ്‍വീര്‍ സിങ്ങ് നായകനായെത്തിയ ‘ധുരന്ദര്‍’ 1000 കോടി ക്ലബ്ബിലെത്തി. റിലീസ് ചെയ്ത് 21-ാം ദിവസമാണ് ചിത്രം റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഇതോടെ 2025ലെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും ‘ധുരന്ദറി’ന് ലഭിച്ചു. ഒപ്പം ആഗോളതലത്തില്‍ 1000 കോടി കലക്ഷന്‍ നേടുന്ന ഇന്ത്യന്‍ നായകന്മാരുടെ പട്ടികയിലും രണ്‍വീര്‍ സിങ്ങ് ഇടം നേടി. ആമിര്‍ ഖാന്‍, പ്രഭാസ്, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കൊപ്പമാണ് രണ്‍വീറിന്റെ നേട്ടം. ഇന്ത്യയില്‍ മാത്രം ‘ധുരന്ദര്‍’ 668.80 കോടിയും ആഗോള […]

Posted inഓട്ടോമോട്ടീവ്

ഇലക്ട്രിക് ക്വാഡ്രിസൈക്കിളുമായി വിങ്‌സ് ഇവി

ഇലക്ട്രിക് വാഹന ലോകത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വിങ്‌സ് ഇവി. ഇലക്ട്രിക് ക്വാഡ്രിസൈക്കിളാണ് ഈ കമ്പനി നിര്‍മിക്കുന്നത്. മൂന്ന് പേര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ പറ്റുന്ന വാഹനം. ഈ രീതിയിലായിരിക്കും വിങ്‌സ് ഇവിയുടെ റോബിന്‍ എന്ന ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ എത്തുന്നത്. സാധാരണ കാറുകളില്‍ നിന്നും വലുപ്പം തീരെ കുറവാണ്. അതായത് ഒരു ബൈക്കിന് സഞ്ചരിക്കന്‍ വേണ്ട സ്ഥലത്തു കൂടെ ഈ കാര്‍ സഞ്ചരിക്കും. ഇതിന്റെ പരമാവധി വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാണ്. കൂടാതെ ഒറ്റ […]

Posted inപുസ്തകങ്ങൾ

ആകാശവിസ്മയം

വൈകുന്നേരം സ്‌കൂള്‍ബസ്സിന്റെ ഫസ്റ്റ് ട്രിപ്പില്‍ കയറിപ്പോകാനൊരുങ്ങുന്ന ഇന്ദുപോളിനെ കണ്ടപ്പോള്‍ ആകാശൊന്ന് ചിരിച്ചു. അവളും തിരിച്ചങ്ങ് ചിരിച്ചുകൊടുത്തു. ആ ചിരിയില്‍ അവനങ്ങ് ത്രസിച്ചുപോയി. ആ സെക്കന്റുതൊട്ട് അവന്റെ ബ്രെയിന്‍ ഫുള്‍ ബ്രൈറ്റായിട്ട് പുതിയ ചില സിഗ്‌നല്‍സിടാന്‍ തുടങ്ങി. അവളുടേത് ഒരു പ്രണയച്ചിരിയായിരുന്നില്ല എന്ന് ആകാശിനറിയില്ലായിരുന്നു. എന്നാല്‍, ഇത് ആകാശിന്റെയും ഇന്ദുപോളിന്റെയും പ്രണയകഥയാണ്. മലയാളസാഹിത്യം ഇതുവരെ ചെന്നെത്തിയിട്ടില്ലാത്ത ജെന്‍സിയുടെ പ്രണയലോകത്തെ കൗമാരത്തിന്റെ ഊര്‍ജ്ജവും നര്‍മ്മവും കലര്‍ന്ന ഭാഷയില്‍ ആവിഷ്‌കരിച്ച നോവല്‍. ‘ആകാശവിസ്മയം’. വിനോയ് തോമസ്. ഡിസി ബുക്‌സ്. വില 209 […]

Posted inആരോഗ്യം

തലച്ചോറിന്റെ ആരോഗ്യത്തിന് മഗ്‌നീഷ്യം

ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പ്രധാനപ്പെട്ട പോഷകമാണ് മഗ്‌നീഷ്യം. ഊര്‍ജ്ജ ഉല്‍പാദനം, പ്രോട്ടീന്‍ സിന്തസിസ്, പേശി, നാഡി പ്രവര്‍ത്തനം, രക്തസമ്മര്‍ദ്ദ നിയന്ത്രണം എന്നിവയില്‍ ഇത് സഹായിക്കുന്നു. മഗ്‌നീഷ്യം കുറവ്, അല്ലെങ്കില്‍ ഹൈപ്പോമാഗ്‌നസീമിയ, പല വ്യക്തികളെയും ബാധിക്കുന്നു. മഗ്‌നീഷ്യത്തിന്റെ അളവ് കുറയുന്നത് പേശിവലിവ്, ക്ഷീണം, ബലഹീനത, ഓക്കാനം, വിശപ്പില്ലായ്മ, ക്രമം തെറ്റിയ ഹൃദയമിടിപ്പ്, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, അസ്ഥികളുടെ ആരോഗ്യം മോശമാകല്‍ തുടങ്ങിയവയ്ക്ക് കാരണമാകും. തലച്ചോറിന്റെ ആരോഗ്യത്തിനും, വീക്കം നിയന്ത്രിക്കുന്നതിനും, ന്യൂറോണുകളെ സംരക്ഷിക്കുന്നതിനും മഗ്‌നീഷ്യം വളരെ പ്രധാനമാണ്. തലച്ചോറിന്റെ ആരോഗ്യത്തില്‍ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 26, വെള്ളിയാഴ്ച

  ◾https://dailynewslive.in/ സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ മേയര്‍മാരേയും നഗരസഭകളില്‍ അധ്യക്ഷന്മാരേയും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ചരിത്രത്തിലാദ്യമായി കേരളത്തിലെ ബിജെപിയുടെ ആദ്യ മേയറായി തിരുവനന്തപുരത്ത് വി.വി.രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യുഡിഎഫ് ആദ്യമായി അധികാരം പിടിച്ച കൊല്ലം കോര്‍പ്പറേഷനില്‍ എ.കെ.ഹഫീസ് മേയറായി. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത കോഴിക്കോട് എല്‍ഡിഎഫിലെ ഒ.സദാശിവന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പ് ദിവസം കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായ തൃശ്ശൂരില്‍ നിജി ജസ്റ്റിന്‍ തന്നെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയില്‍ വി.കെ.മിനിമോളും കണ്ണൂരില്‍ പി.ഇന്ദിരയും മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ◾https://dailynewslive.in/ ബിജെപി […]

Posted inലേറ്റസ്റ്റ്

നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങളിൽ യുഎസ് കനത്ത ആക്രമണം തുടങ്ങിയതായി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്

നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങളിൽ യുഎസ് കനത്ത ആക്രമണം തുടങ്ങിയതായി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ISIS) ഭീകരർക്കെതിരെ യുഎസ് അതിശക്തമായ ആക്രമണം നടത്തിയതായി ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച അറിയിച്ചു. പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനങ്ങൾ തടയുന്നതിൽ അവിടുത്തെ സർക്കാർ പരാജയപ്പെട്ടുവെന്നും, നിരപരാധികളായ ക്രൈസ്തവർക്കുനേരെ നടക്കുന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നുമാണ് ട്രംപിന്‍റെ വിശദീകരണം.

Posted inബിസിനസ്സ്

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില, പവന് 1,02,680 രൂപ!

സംസ്ഥാനത്ത് ലക്ഷം രൂപ കടന്ന പവന്‍ വില തുടര്‍ച്ചയായ മുന്നേറ്റത്തിലാണ്. ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 12,835 രൂപയും പവന് 560 രൂപ ഉയര്‍ന്ന് 1,02,680 രൂപയുമായി. ഇതോടെ ഡിസംബറില്‍ ഇതു വരെ പവന്‍ വിലയിലുണ്ടായത് 7,000 രൂപയുടെ വര്‍ധന. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,508 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വിവാഹ സീസണ്‍ അടുത്തുവരുന്നതും ആഗോള ട്രെന്‍ഡുകളും ചേരുന്നതോടെ വരും ദിവസങ്ങളിലും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണവിലയില്‍ വര്‍ധനയ്ക്ക് ഇടയാക്കിയേക്കും. […]

Posted inലേറ്റസ്റ്റ്

ഉത്തർപ്രദേശിലെ ഉന്നാവിലെ ബലാത്സംഗക്കേസിൽ ബിജെപി മുൻ എംഎൻഎ കുൽദീപ് സിംഗ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി നടപടിയെ വിമർശിച്ച് ഉന്നാവിലെ അതിജീവിത

ഉത്തർപ്രദേശിലെ ഉന്നാവിലെ ബലാത്സംഗക്കേസിൽ ബിജെപി മുൻ എംഎൻഎ കുൽദീപ് സിംഗ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി നടപടിയെ വിമർശിച്ച് ഉന്നാവിലെ അതിജീവിത. സെൻഗാറിന് ജാമ്യം ലഭിച്ചതോടെ തന്റെ ജീവന് ഭീഷണിയുണ്ട്. സിബിഐയും അഭിഭാഷകരും ഒത്തുകളിച്ചെന്നും അതിജീവിത പറഞ്ഞു. ബലാത്സംഗക്കേസിൽ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ചത് ജഡ്ജിമാർ പ്രതിക്കൊപ്പം നിന്നതുകൊണ്ടാണെന്നും സിബിഐയും അഭിഭാഷകരും ഒത്തുകളിച്ചെന്നും അതീജീവിത പറഞ്ഞു.

Posted inടെക്നോളജി

റിയല്‍മിയുടെ പുതിയ ഫോണ്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ ഫോണ്‍ വിപണിയില്‍. നര്‍സോ 90 സീരീസില്‍ നര്‍സോ 90 ഫൈവ് ജി, നര്‍സോ 90എക്സ് ഫൈവ് ജി എന്നി ഫോണുകളാണ് വില്‍പ്പനയ്ക്ക് എത്തിയത്. രണ്ട് ഫോണുകളിലും വലിയ ബാറ്ററി പായ്ക്കും പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള ഐപി66+ഐപി68+ഐപി69 റേറ്റിങ്ങുകള്‍, ഡ്യുവല്‍ കാമറ സജ്ജീകരണം എന്നിവയുണ്ട്. രണ്ട് പുതിയ ഫോണുകളും ആമസോണില്‍ ലഭ്യമാകും. 6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള നര്‍സോ 90യുടെ ബേസ് വേരിയന്റിന് 16,999 രൂപയാണ് വില. 8ജിബി റാമും […]