ആദിത്യ ധര്‍ സംവിധാനത്തില്‍ രണ്‍വീര്‍ സിങ്ങ് നായകനായെത്തിയ ‘ധുരന്ദര്‍’ 1000 കോടി ക്ലബ്ബിലെത്തി. റിലീസ് ചെയ്ത് 21-ാം ദിവസമാണ് ചിത്രം റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഇതോടെ 2025ലെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും ‘ധുരന്ദറി’ന് ലഭിച്ചു. ഒപ്പം ആഗോളതലത്തില്‍ 1000 കോടി കലക്ഷന്‍ നേടുന്ന ഇന്ത്യന്‍ നായകന്മാരുടെ പട്ടികയിലും രണ്‍വീര്‍ സിങ്ങ് ഇടം നേടി. ആമിര്‍ ഖാന്‍, പ്രഭാസ്, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കൊപ്പമാണ് രണ്‍വീറിന്റെ നേട്ടം. ഇന്ത്യയില്‍ മാത്രം ‘ധുരന്ദര്‍’ 668.80 കോടിയും ആഗോള ബോക്‌സ് ഓഫീസില്‍ 1006.7 കോടിയും നേടി. റിലീസായി 21 ദിവസത്തിനകം റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ ‘ധുരന്ദര്‍’ 2025ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങിനൊപ്പം സാറാ അര്‍ജുന്‍, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആര്‍. മാധവന്‍, അര്‍ജുന്‍ രാംപാല്‍, എന്നിവരും വേഷമിട്ടിട്ടുണ്ട്. 280 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. മൂന്ന് മണിക്കൂര്‍ 34 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
