മോഹന്‍ലാല്‍ നായകനായി ഒടുവില്‍ വന്ന ചിത്രമാണ് ‘വൃഷഭ’. നന്ദ കിഷോറാണ് സംവിധാനം നിര്‍വഹിച്ചത്. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയുള്ള കഥയാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തിലെ പുതിയ ഒരു വീഡിയോ ഗാനം പുറത്തുവിട്ടതാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആന്റണി സാംസണ്‍ ആണ്. എഡിറ്റിംഗ് കെ. എം. പ്രകാശ് നിര്‍വഹിച്ചിരിക്കുന്നു. സാം സി. എസ്. ആണ് സംഗീതം ഒരുക്കിയത്. സൗണ്ട് ഡിസൈന്‍ ഒരുക്കിയിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. ആക്ഷന്‍ രംഗങ്ങള്‍ പീറ്റര്‍ ഹെയ്ന്‍, സ്റ്റണ്ട് സില്‍വ, നിഖില്‍ എന്നിവര്‍ ചേര്‍ന്നാണ് കൈകാര്യം ചെയ്തിരിക്കുന്നത്. റോഷന്‍ മേക്ക പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഷനയ കപൂര്‍, സഹറ എസ് ഖാന്‍ എന്നിവര്‍ നായികമാരാണ്. രാഗിണി ദ്വിവേദി, സമര്‍ജിത് ലങ്കേഷ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ജനാര്‍ദന്‍ മഹര്‍ഷിയും കാര്‍ത്തിക്കും ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.
