Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 27, ശനിയാഴ്ച

  ◾https://dailynewslive.in/ ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും നില്‍ക്കുന്ന എഐ നിര്‍മിത ചിത്രം സാമൂഹിക മാധ്യമത്തില്‍പങ്കുവെച്ചതിന് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കലാപത്തിന് ആഹ്വാനം നടത്തി എന്നത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം ചേവായൂര്‍ പൊലീസ് സ്വമേധയാ എടുത്ത കേസിലായിരുന്നു അറസ്റ്റ്. സുബ്രഹ്‌മണ്യനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചുിരുന്നു. നാടകീയ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് തുടരുന്നു. 941 പഞ്ചായത്തുകൾ, 152 ബ്ലോക്കു പഞ്ചായത്തുകൾ,14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. പലയിടത്തും വിമതന്മാർ നിർണായകമാകും. തദ്ദേശ സ്ഥാപനങ്ങളിക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതൽ ഏഴു വരെ നടക്കും.   കോൺഗ്രസ് നേതാവ് നോട്ടീസ് നൽകിയ ശേഷം വിട്ടയച്ചു. അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയില്ലെന്ന് ഡിസിസി പ്രസി‍ഡന്റിന്റെ പ്രതികരണം. ഇനി നിയമ പരമായി മുന്നോട്ട് പോകും. സ്റ്റേഷൻ ജാമ്യം അനുവദിച്ചുവെന്നും പ്രതികരണം. അതേ […]

Posted inബിസിനസ്സ്

റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം

സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 880 രൂപയാണ് വര്‍ധിച്ചത്. 1,03,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് ഉയര്‍ന്നത്. 12,945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. ചെറുകാരറ്റുകളുടെ വിലയും വര്‍ധിക്കുകയാണ്. 18 കാരറ്റിന് ഗ്രാമിന് 90 രൂപ വര്‍ധിച്ച് 10,640 രൂപയും […]

Posted inടെക്നോളജി

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. ഗോസ്റ്റ്‌പെയറിങ് എന്ന ഉയര്‍ന്ന തീവ്രതയുള്ള സൈബര്‍ ഭീഷണിയെക്കുറിച്ചാണ് പുതിയ മുന്നറിയിപ്പ്. പാസ്‌വേഡോ സിം കാര്‍ഡോ ഇല്ലാതെ തന്നെ വാട്‌സ്ആപ്പ് അക്കൗണ്ടിന്റെ പൂര്‍ണ്ണ നിയന്ത്രിക്കാന്‍ കഴിയുന്ന വാട്‌സ്ആപ്പ് തട്ടിപ്പാണിത്. വാട്‌സ്ആപ്പിന്റെ ഡിവൈസ്-ലിങ്കിങ് ഫീച്ചര്‍ ദുരുപയോഗം ചെയ്ത്, പെയറിങ് കോഡുകള്‍ ഉപയോഗിച്ച് അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സിഇആര്‍ടി-ഇന്‍ പറഞ്ഞു. വാട്‌സ്ആപ്പ് അക്കൗണ്ട് വാട്സ്ആപ്പ് വെബിലേക്കും മറ്റ് ഉപകരണങ്ങളിലേക്കും ലിങ്ക് ചെയ്യാന്‍ അനുവദിക്കുന്നു. […]

Posted inവിനോദം

‘ജനനായകന്‍’ ചിത്രത്തില്‍ വിജയ് ആലപിച്ച മെലഡി

വിജയ് ചിത്രം ‘ജനനായകനി’ലെ ഓരോ അപ്ഡേറ്റിനും വമ്പന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കുന്നത്. ഇപ്പോഴിതാ ജനനായകനില്‍ അനിരുദ്ധിന്റെ സംഗീത സംവിധാനത്തില്‍ വിജയ് ആലപിച്ച മെലഡി ഗാനം ‘ചെല്ല മകളേ’ റിലീസായി ചുരുങ്ങിയ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് . വിവേകാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ആദ്യ സിംഗിളായ ദളപതി കച്ചേരിക്കും രണ്ടാം ഗാനമായ ഒരു പേരെ വരലാര് എന്ന ഗാനത്തിനും ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് മൂന്നാമത്തെ ഗാനം ഗാനം പ്രേക്ഷകരിലെക്കെത്തുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ജനനായകന്‍ […]

Posted inവിനോദം

‘രാജാസാബ്’ ചിത്രത്തില്‍ മാളവികയുടെ ക്യാരക്ടര്‍ പോസ്റ്റര്‍

പ്രഭാസിന്റെ ഹൊറര്‍ – ഫാന്റസി ചിത്രം ‘രാജാസാബ്’ നായികമാരില്‍ ഒരാളായ മാളവിക മോഹനന്റെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ഭൈരവി എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ സജീവ സാന്നിധ്യമായിരിക്കുകയാണ് ഇപ്പോള്‍ മാളവിക. ജനുവരി 9നാണ് ‘രാജാസാബ്’ വേള്‍ഡ് വൈഡ് റിലീസ്. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ് എന്ന് ട്രെയിലര്‍ സൂചന നല്‍കിയിട്ടുണ്ട്. അതോടൊപ്പം സഞ്ജയ് ദത്തിന്റേയും വേറിട്ട വേഷപ്പകര്‍ച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിര്‍മ്മിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് […]

Posted inഓട്ടോമോട്ടീവ്

ബിഎംഡബ്‌ള്യു ഇസെഡ്4 സ്വന്തമാക്കി ചെഹല്‍

പോര്‍ഷെ കെയ്ന്‍ ഉള്‍പ്പെടെ ധാരാളം ആഡംബര വാഹനങ്ങള്‍ ഗാരിജിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹല്‍ ഏറ്റവും ഒടുവില്‍ സ്വന്തമാക്കിയിരിക്കുന്നത് ബി എം ഡബ്‌ള്യു വിന്റെ 2 സീറ്റര്‍ കണ്‍വെര്‍ട്ടബിള്‍ മോഡലായ ഇസെഡ്4 ആണ്. ഒരു കോടി രൂപയോളമാണ് ഈ വാഹനത്തിനു ഇന്ത്യയില്‍ എക്‌സ് ഷോറൂം വില വരുന്നത്. പുത്തന്‍ വാഹനം സ്വന്തമാക്കിയ വിവരങ്ങള്‍ യുസ്വേന്ദ്ര ചെഹല്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മൂന്നു വേരിയന്റുകളില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ഇസെഡ്4 ന്റെ ഏതു വേരിയന്റാണ് താരം സ്വന്തമാക്കിയിരിക്കുന്നത് […]

Posted inപുസ്തകങ്ങൾ

മരുഭൂമികളും താഴ്‌വകളും നിശബ്ദമല്ല

സഞ്ചാരങ്ങളെക്കുറിച്ചുമാത്രം ചിന്തിക്കുന്ന ഒരു സൗഹൃദക്കൂട്ടം നടത്തിയ അപൂര്‍വ്വ സാഹസിക യാത്രകളുടെ അനുഭവക്കുറിപ്പാണിത്. നേപ്പാള്‍, മലാനാ, കിന്നൗര്‍, ജോധ്പൂര്‍, കാശ്മീര്‍, മേഘാലയ, ഗുവാഹത്തി, കൊല്‍ക്കത്ത, ജയ്സാല്‍മീര്‍, ലേ ലഡാക്ക്, സ്പിതി, ഡല്‍ഹി എന്നിവിടങ്ങളിലൂടെ ഒരു സഞ്ചാരം. ചുരുങ്ങിയ ചെലവില്‍ പരിമിതമായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ടൂവീലറിലും ട്രെയിനിലും ബസ്സിലും മറ്റുമായി നടത്തിയ യാത്രകളാണ് ഭൂരിഭാഗവും. യാത്രയില്‍ വെല്ലുവിളികള്‍ ധാരാളമുണ്ടണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി വന്നെത്തിയ കരുതലുകള്‍ പലയിടത്തും കരുത്തായി. ഒരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ എന്തു ത്യാഗം സഹിച്ചും യാത്രചെയ്യാന്‍ തയ്യാറായതിന്റെ നേര്‍സാക്ഷ്യം. ‘മരുഭൂമികളും […]

Posted inആരോഗ്യം

ബ്ലഡ് ഷുഗര്‍ അളവ് നിയന്ത്രിക്കാന്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിനെ ബാധിക്കുന്ന രോഗമാണ് പ്രമേഹം. ബ്ലഡ് ഷുഗര്‍ അളവ് നിയന്ത്രിക്കാന്‍ ദിവസവും രാവിലെ ചെയ്യേണ്ട ചില കാര്യങ്ങളറിയാം. രാവിലെ ഇളം ചൂടുള്ള വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിന് ഇത് സഹായിക്കും. കൂടാതെ ഈ ശീലം ഊര്‍ജനില കൂട്ടാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു. പ്രോട്ടീനും നാരുകളും കൂടുതലുള്ള ഭക്ഷണം കഴിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് പ്രമേഹമുള്ളവര്‍ക്ക് സഹായകരമാകും. കാര്‍ബ് കൊണ്ട് ദിവസം ആരംഭിക്കുന്നത് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എൻ സുബ്രഹ്മണ്യനെതിരായ കേസ് രാഷ്ട്രീയ പക പോക്കലെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയും പോറ്റിയും തമ്മിലുള്ള ഫോട്ടോ വക്രീകരിച്ച് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചെന്ന കേസിൽ കോൺ​ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തത് രാഷ്ട്രീയ പക പോക്കലെന്നും, എന്തുകൊണ്ട് സമാന ഫോട്ടോ ഇട്ട ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ കെസെടുക്കുന്നില്ലെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുക്കാത്തത് ബിജെപിയുമായുള്ള ധാരണയുടെ ഭാഗമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എത്രയോ ചിത്രങ്ങൾ ആരൊക്കെ പങ്കുവെക്കുന്നു, മുഖ്യമന്ത്രിക്ക് എതിരെ ആരും സംസാരിക്കരുത് എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി […]