കീര്‍ത്തി സുരേഷ് നായികയായി വന്ന ചിത്രമാണ് ‘റിവോള്‍വര്‍ റിറ്റ’. റിവോള്‍വര്‍ റീറ്റയ്ക്ക് ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ 4.76 കോടി രൂപ മാത്രമാണ് റിവോള്‍വര്‍ റിറ്റയ്ക്ക് നേടാനായത്. റിവോള്‍വര്‍ റിറ്റ നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീമിംഗ് തുടങ്ങി. ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് കരുത്തുറ്റ, ധൈര്യശാലിയായ, സ്വഭാവത്തില്‍ വൈവിധ്യമാര്‍ന്ന ഒരാളായി മാറ്റങ്ങളോടെ എത്തുന്നു. സൂപ്പര്‍സ്റ്റാര്‍ വിജയ് ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’, ‘മാനാട്’ എന്നീ […]
സുസുക്കി ഫ്രോങ്ക്സിന് സുരക്ഷയില്‍ ഒറ്റ സ്റ്റാര്‍
ഇന്ത്യന്‍ വിപണിയില്‍ വളരെ പ്രചാരമുള്ള സുസുക്കി ഫ്രോങ്ക്സിനെ ഇപ്പോള്‍ ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ എഎന്‍സിഎപി ക്രാഷ് ടെസ്റ്റ് നടത്തി. ഈ പരിശോധനയുടെ ഫലങ്ങള്‍ വളരെ അമ്പരപ്പിക്കുന്നതാണ്. മെയിഡ്-ഇന്‍-ഇന്ത്യ സുസുക്കി ഫ്രോങ്ക്സിന് ഈ സുരക്ഷാ പരിശോധനയില്‍ ആകെ ഒറ്റ സ്റ്റാര്‍ റേറ്റിംഗ് മാത്രമേ ലഭിച്ചിട്ടുള്ളൂ. അതിനുള്ള പ്രധാന കാരണം പിന്‍ സീറ്റ് സീറ്റ് ബെല്‍റ്റിന്റെ പരാജയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ ഫ്രോങ്ക്സ് മുമ്പ് ജപ്പാന്‍ എന്‍സിഎപി ടെസ്റ്റില്‍ 4-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ആസിയാന്‍ എന്‍സിഎപി ടെസ്റ്റില്‍ 5-സ്റ്റാര്‍ സുരക്ഷാ […]
മാറ്റത്തിന്റെ രഹസ്യം
ചില മാറ്റങ്ങള്‍ അനിവാര്യമാണെന്ന് തോന്നാറില്ലേ? എന്നാല്‍ ഈ മാറ്റങ്ങളിലേക്കെത്താനുള്ള വഴിയെന്താണ്? ആ വഴികളിലൂടെയാണ് ഈ പുസ്തകത്തിന്റെ സഞ്ചാരം. ജീവിതവിജയത്തിന് ആവശ്യമായ ശക്തി നമുക്കുള്ളില്‍തന്നെയാണ്അത് തിരിച്ചറിയാന്‍ ഒരു വഴികാട്ടിയാണ് ഈ കൃതി. തന്റെ ലളിതമായ ഭാഷയിലൂടെയും ഹൃദയസ്പര്‍ശിയായ ഉദാഹരണങ്ങളിലൂടെയും ശ്രീവിദ്യ സന്തോഷ് വായനക്കാരെ ആത്മവിശ്വാസത്തിലേക്കും വിജയത്തിലേക്കും നയിക്കുന്നു. നിങ്ങളിലെ മികച്ച പതിപ്പിലേക്കുള്ള യാത്ര ‘മാറ്റത്തിന്റെ രഹസ്യ’ത്തിനൊപ്പമാവട്ടെ. ‘മാറ്റത്തിന്റെ രഹസ്യം’. ശ്രീവിദ്യ സന്തോഷ്. ഡിസി ബുക്‌സ്. വില 209 രൂപ.
ഫാറ്റി ലിവര്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു
ഫാറ്റി ലിവര്‍ ബാധിതരുടെ എണ്ണം ഇന്ന് രാജ്യത്ത് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. അമിതവണ്ണവും ഉദാസീനമായ ജീവിതശൈലിയുമാണ് ഫാറ്റി ലിവറിന് പിന്നിലെ പ്രധാന കാരണം. ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്നിങ്ങനെ രണ്ട് വിധത്തിലാണ് ഈ രോഗം കണ്ടുവരുന്നത്. അമിത മദ്യപരിലാണ് ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ കൂടുതലും കാണപ്പെടാറ്. വയറുവേദന മുതല്‍ പെട്ടെന്ന് വയറു നിറഞ്ഞെന്ന തോന്നല്‍, വിശപ്പില്ലായ്മ, വയറു വീര്‍ക്കല്‍, മനംമറിച്ചില്‍, ഭാരനഷ്ടം, കാലുകളില്‍ നീര്, ചര്‍മത്തിനും കണ്ണിനും മഞ്ഞനിറം, ക്ഷീണം തുടങ്ങിയവയൊക്കെ ഫാറ്റി […]
മലബാറിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ പലയിടത്തും നാടകീയത
മലബാറിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ പലയിടത്തും നാടകീയതയും വന്‍ ട്വിസ്റ്റുകളും. കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ പഞ്ചായത്തില്‍ ഇടതുമുന്നണി തിരിച്ചടി നേരിട്ടപ്പോള്‍ നറുക്കെടുപ്പില്‍ മന്ത്രി എംബി രാജേഷിന്‍റെ പഞ്ചായത്ത് എല്‍ഡിഎഫിനെ കൈവിട്ടു. എല്‍ഡിഎഫ് അംഗത്തിന്‍റെ വോട്ട് ലഭിച്ചതോടെ വടകര ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ പദവി യുഡിഎഫ് പിടിച്ചു. പാലക്കാട് പെരുങ്ങോട്ട് കുറിശ്ശിയില്‍ 60 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് അധികാരത്തിന് പുറത്തായി. ബദിയടുക്ക പഞ്ചായത്തില്‍ നറുക്കെടുപ്പ് എന്‍ഡിഎയെ തുണച്ചു. മൂന്നു പഞ്ചായത്തുകളില്‍ ക്വാറം തികയാത്തതിനെത്തുടര്‍ന്ന് അധ്യക്ഷ […]
പുതിയ തൊഴിലുറപ്പ് നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്
പുതിയ തൊഴിലുറപ്പ് നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്. അടുത്ത മാസം അഞ്ച് മുതല്‍ തൊഴിലുറപ്പ് സംരക്ഷണ പോരാട്ടം തുടങ്ങുമെന്ന് ദില്ലിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം ഹൈക്കമാന്‍ഡ് നേതൃത്വം വ്യക്തമാക്കി. പുതിയ നിയമം മോദിയുടെ മറ്റൊരു വണ്‍മാൻ ഷോയാണെന്നും, മന്ത്രിസഭയെ അറിയിക്കാതെ പ്രധാനമന്ത്രി ഒറ്റക്കെടുത്ത തീരുമാനമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. വിബി ജി റാംജി എന്ന പുതിയ തൊഴിലുറപ്പ് നിയമത്തിനെതിരെ പാര്‍ലമെന്‍റിന് പുറത്തും പോരാടാനാണ് കോണ്‍ഗ്രസ് തീരുമാനം. അടുത്ത അഞ്ച് മുതല്‍ പ്രക്ഷോഭം തുടങ്ങും. പഴയ […]
ശബരിമല സ്വർണകൊള്ളയ്ക്ക് പിന്നിൽ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയ ഡി.മണിയെ ചൊല്ലിയുള്ള വിവാദം കനക്കുന്നു
ശബരിമല സ്വർണകൊള്ളയ്ക്ക് പിന്നിൽ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയ ഡി.മണിയെ ചൊല്ലിയുള്ള വിവാദം കനക്കുന്നു. ഇന്നലെ കണ്ടെത്തിയ ആൾ തന്നെയാണ് ഡി മണിയെന്ന് ഉറപ്പിക്കുകയാണ് എസ്ഐടി. ഡി മണിയെന്ന് വിളിപ്പേരുള്ളത് എസ്ഐടി കണ്ടെത്തിയ എംഎസ് മണിയ്ക്ക് തന്നെയാണെന്നാണ് എസ്ഐടി സ്ഥിരീകരിക്കുന്നത്. ബാലമുരുകനെയാണ് എംഎസ് മണി വിളിക്കാറുള്ളതെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ പേരിൽ മൂന്ന് ഫോൺ നമ്പറുകളുള്ള മണിക്ക് ഡിണ്ടിഗലിൽ വൻ ബന്ധങ്ങളുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. എന്നാൽ, ഡി.മണി താനല്ലെന്നും ശബരിമല കൊള്ളയുമായി തനിക്ക് യാതൊരു […]
ശബരിമലയിൽ ഇക്കുറി റെക്കോർഡ് വരുമാനം
ശബരിമലയിൽ ഇക്കുറി റെക്കോർഡ് വരുമാനം. ഇത്തവണത്തെ വരുമാനം 332.77 കോടി രൂപയായി ഉയർന്നു. ഇതിൽ 83.17കോടി രൂപ കാണിക്കയായി ലഭിച്ചു. കഴിഞ്ഞവർഷം 297.06 കോടി രൂപയായിരുന്നു ശബരിമലയിലെ വരുമാനം. ഇത്തവണ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും വരുമാനം വർധിച്ചു. ഇന്ന് ഉച്ച വരെ എത്തിയത് 30,56,871 പേർ. കഴിഞ്ഞ തവണ ഇതേസമയം ശബരിമലയിൽ 32,49,756 പേർ എത്തി.
ഉമ തോമസ് എംഎൽഎയുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഹമ്മദ് ഷിയാസ്
തൃക്കാക്കര നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ കെപിസിസി മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന ഉമാ തോമസ് എംഎല്‍എയുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. കെപിസിസി മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടാണ് അധ്യക്ഷന്മാരെ തെരഞ്ഞെടുത്തതെന്നും പാർട്ടി കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നും, അഭിപ്രായങ്ങൾ പരിശോധിച്ചു പരാതിയുള്ളവരെ നേരിട്ട് കണ്ട് പരിഹരിക്കുമെന്നും ഈ പരാതികൾ വിജയത്തിൻ്റെ തിളക്കം കെടുത്തില്ല എന്നും ഷിയാസ് പറഞ്ഞു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് റാഷിദ് ഉളളമ്പളളി, ഷാജി വാഴക്കാല എന്നിവരുടെ പേരുകളാണ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഭൂരിപക്ഷം കൗണ്‍സിലര്‍മാരുടെ പിന്തുണ റാഷിദിനാണെന്ന് […]
കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായി കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.2002ലെ വോട്ടര്‍ പട്ടികയിലുള്ളവരുമായുള്ള ബന്ധുത്വം ഒത്തു നോക്കാനാകാത്ത 19.32 ലക്ഷം പേരാണ് കരട് പട്ടികയിലുള്ളത്. ഇവരിൽ പട്ടിക പുറത്തിറക്കിയ ശേഷം ബിഎൽഒമാര്‍ക്ക് ഒത്തുനേോക്കാൻ കഴിഞ്ഞവരെയും ഹിയറിങ്ങിന് വിളിക്കില്ല. പ്രായമായവരെയും ഹിയിറങ്ങിൽ നിന്ന് ഒഴിവാക്കണമെന്നും ഓണ്‍ലൈൻ ഹിയറിങ് പരിഗണിക്കണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. അതേസമയം എസ്ഐആറിനായി വില്ലേജ് ഓഫീസുകളിൽ ഹെൽപ് ഡെസ്കുകള്‍ തുടങ്ങാൻ സര്‍ക്കാര്‍ ഉത്തരവിറക്കി.
