കീര്‍ത്തി സുരേഷ് നായികയായി വന്ന ചിത്രമാണ് ‘റിവോള്‍വര്‍ റിറ്റ’. റിവോള്‍വര്‍ റീറ്റയ്ക്ക് ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ 4.76 കോടി രൂപ മാത്രമാണ് റിവോള്‍വര്‍ റിറ്റയ്ക്ക് നേടാനായത്. റിവോള്‍വര്‍ റിറ്റ നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീമിംഗ് തുടങ്ങി. ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് കരുത്തുറ്റ, ധൈര്യശാലിയായ, സ്വഭാവത്തില്‍ വൈവിധ്യമാര്‍ന്ന ഒരാളായി മാറ്റങ്ങളോടെ എത്തുന്നു. സൂപ്പര്‍സ്റ്റാര്‍ വിജയ് ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’, ‘മാനാട്’ എന്നീ സിനിമകളുടെ തിരക്കഥ കൈകാര്യം ചെയ്തിട്ടുള്ള ജെ കെ ചന്ദ്രുവിന്റെ, സംവിധായകന്‍ എന്ന നിലയിലുള്ള ആദ്യ ചിത്രം കൂടിയാണ് ‘റിവോള്‍വര്‍ റിറ്റ’. ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകനും, ഗായകനും, ഗാനരചയിതാവുമായ ഷോണ്‍ റോള്‍ഡന്‍ ആണ്. കീര്‍ത്തിക്കൊപ്പം രാധിക ശരത്കുമാര്‍, റെഡിന്‍ കിംഗ്സ്ലി, മിമി ഗോപി, സെന്‍ട്രയന്‍, സൂപ്പര്‍ സുബ്ബരായന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
