3 44

ഇന്ത്യന്‍ വിപണിയില്‍ വളരെ പ്രചാരമുള്ള സുസുക്കി ഫ്രോങ്ക്സിനെ ഇപ്പോള്‍ ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ എഎന്‍സിഎപി ക്രാഷ് ടെസ്റ്റ് നടത്തി. ഈ പരിശോധനയുടെ ഫലങ്ങള്‍ വളരെ അമ്പരപ്പിക്കുന്നതാണ്. മെയിഡ്-ഇന്‍-ഇന്ത്യ സുസുക്കി ഫ്രോങ്ക്സിന് ഈ സുരക്ഷാ പരിശോധനയില്‍ ആകെ ഒറ്റ സ്റ്റാര്‍ റേറ്റിംഗ് മാത്രമേ ലഭിച്ചിട്ടുള്ളൂ. അതിനുള്ള പ്രധാന കാരണം പിന്‍ സീറ്റ് സീറ്റ് ബെല്‍റ്റിന്റെ പരാജയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ ഫ്രോങ്ക്സ് മുമ്പ് ജപ്പാന്‍ എന്‍സിഎപി ടെസ്റ്റില്‍ 4-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ആസിയാന്‍ എന്‍സിഎപി ടെസ്റ്റില്‍ 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും നേടിയിരുന്നു എന്നതാണ് ശ്രദ്ധേയം. റിപ്പോര്‍ട്ട് അനുസരിച്ച്, മുതിര്‍ന്നവരുടെ സുരക്ഷയില്‍ 48 ശതമാനവും കുട്ടികളുടെ സുരക്ഷയില്‍ 40 ശതമാനവും സ്‌കോര്‍ നേടി. കാല്‍നടയാത്രക്കാരുടെ സുരക്ഷയില്‍ 65 ശതമാനവും സുരക്ഷാ സഹായ സവിശേഷതകളില്‍ 55 ശതമാനവും സ്‌കോര്‍ നേടി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *