Posted inവിനോദം

പ്രഭാസ് ചിത്രം ‘രാജാസാബി’ന്റെ രണ്ടാം ട്രെയിലര്‍

പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘രാജാസാബി’ന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തുവിട്ടു. വന്‍ ദൃശ്യവിരുന്ന് സമ്മാനിക്കുന്ന ഹൊറര്‍ ഫാന്റസി ചിത്രമാകും രാജാസാബ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനവും കാണാനാകും. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണങ്ങള്‍. ജനുവരി 9ന് സിനിമ തിയറ്ററുകളില്‍ എത്തും. ടി.ജി. വിശ്വപ്രസാദ് നിര്‍മ്മിച്ച് മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാജാസാബ്. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ പ്രധാന […]

Posted inവിനോദം

രാജമൗലി ചിത്രം ‘ഈഗ’ റീ റിലീസിന്

‘വാരണാസി’ എന്ന് ചിത്രം പണിപ്പുരയില്‍ ഒരുങ്ങുമ്പോള്‍ തന്നെ മറ്റൊരു രാജമൗലി ചിത്രം റിലീസിനെത്തുകയാണ്. ബാഹുബലിക്ക് മുന്‍പ് രാജമൗലി സംവിധാനം ചെയ്ത ‘ഈഗ’ എന്ന ചിത്രമാണ് റീ റിലീസിന് ഒരുങ്ങുന്നത്. ഇന്ത്യയില്‍ മാത്രമല്ല, മറിച്ച് ആഗോള റിലീസിനാണ് ചിത്രം തയ്യാറെടുക്കുന്നത്. ബാഹുബലിക്ക് മുന്‍പ് രാജമൗലിക്ക് തെലുങ്ക് സംസ്ഥാനങ്ങള്‍ക്ക് പുറത്തും ആരാധകരെ നേടിക്കൊടുത്ത ചിത്രമായിരുന്നു ഈഗ. ഒരു സിനിമയില്‍ താരങ്ങളേക്കാള്‍ പ്രാധാന്യം ഫിലിംമേക്കര്‍ക്ക് ആണെന്ന് പ്രേക്ഷകരെ ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തിയ ചിത്രം. പേര് പോലെ തന്നെ ഒരു ഈച്ചയെ നായകനായി അവതരിപ്പിച്ച […]

Posted inപുസ്തകങ്ങൾ

കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ

ടി.ഡി. രാമകൃഷ്ണന്‍ ഫ്രാന്‍സിസ് ഇട്ടിക്കോരയിലൂടെ സൃഷ്ടിച്ച, സമകാലിക മലയാള നോവല്‍ സാഹിത്യത്തിലെ കള്‍ട്ട് ഫിഗറായ കോരപ്പാപ്പന്‍ ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല്‍ കരുത്തോടെ വായനക്കാരിലേക്ക്. കമനീയമായ രൂപകല്പനയില്‍, എഴുത്തുകാരന്റെ കൈയൊപ്പോടെ കൂടിയ കോപ്പികള്‍ ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം. ‘കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ’. ടി ഡി രാമകൃഷ്ണന്‍. ഡിസി ബുക്‌സ്. വില 569 രൂപ.

Posted inആരോഗ്യം

തുളസി പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കും

വീടുകളില്‍ നട്ടുവളര്‍ത്തേണ്ട പ്രധാനപ്പെട്ട ഒരു ഔഷധപ്പെടിയാണ് തുളസി. ചുമയും ജലദോഷവും പോലുള്ള അണുബാധയെ ചെറുക്കാനും ദഹനം മെച്ചപ്പെടുത്താനും തുളസി ഒരു ഒറ്റമൂലിയാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ പ്രതിരോധശേഷിയെ മെച്ചപ്പെടുത്തുകയും ദഹനം മികച്ചതാക്കുകയും ചെയ്യുന്നു. എന്നാല്‍ അത് മാത്രമല്ല, തുളസി പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? തുളസി ദിവസവും കുടിക്കുന്നത് മെറ്റബോളിസം വേഗത്തിലാക്കും. പൊണ്ണത്തടി കുറയ്ക്കുന്നതില്‍ മെറ്റബോളിസം നിര്‍ണായക പങ്ക് വഹിക്കുന്നു. മെറ്റബോളിസം വേഗത്തിലാകുമ്പോള്‍ അധിക കലോറിയെ കത്തിച്ചു കളയുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. […]

Posted inഷോർട് ന്യൂസ്

    ശബരിമല സ്വര്‍ണകൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം വിജയകുമാര്‍ അറസ്റ്റില്‍. പത്മകുമാര്‍ അധ്യക്ഷനായ ബോര്‍ഡിലെ അംഗമായിരുന്നു ഇയാള്‍. വിജയകുമാര്‍ എസ്ഐടി ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചുവെന്നാണ് വിജയകുമാര്‍ പറഞ്ഞിരുന്നത്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തീര്‍ത്തും നിരപരാധിയാണ്. സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്നുമാണ് വിജയകുമാര്‍ പറഞ്ഞത്. കോടതിയില്‍ നല്‍കിയ മുന്‍കുര്‍ ജാമ്യപേക്ഷ വിജയകുമാര്‍ പിന്‍വലിക്കുകയും ചെയ്തു. ക്രിസ്മസ് ദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പള്ളി സന്ദര്‍ശനത്തിനെതിരെ കത്തോലിക്ക സഭ മുഖപത്രം. […]

Posted inബിസിനസ്സ്

മൂന്ന് ലക്ഷം കോടി കടന്ന് ബാങ്കുകളിലെ പ്രവാസി നിക്ഷേപം

ചരിത്ത്രിലാദ്യമായി സംസ്ഥാനത്തെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപ കടന്നു. 2025 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് 3,03,464.57 കോടി രൂപയാണ് പ്രവാസി നിക്ഷേപം. മൂന്ന് മാസം മുമ്പ് ഇത് 2,86,987.21 കോടി രൂപയായിരുന്നു. ഒറ്റ പാദത്തില്‍ 16,476.79 കോടി രൂപ അഥവാ 5.75 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പ്രവാസി നിക്ഷേപത്തില്‍ 634.92 കോടി അല്ലെങ്കില്‍ 2.31 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. പിന്നീട് 2015 മാര്‍ച്ചിലാണ് പ്രവാസി നിക്ഷേപം ആദ്യമായി ഒരു […]

Posted inടെക്നോളജി

ജിമെയില്‍ ഐ.ഡികള്‍ ഇനി മാറ്റാം

ഒരിക്കല്‍ ക്രിയേറ്റ് ചെയ്താല്‍ പിന്നീട് മാറ്റാന്‍ കഴിയില്ലെന്ന് കരുതിയിരുന്ന ജിമെയില്‍ ഐ.ഡികള്‍ ഇനി മാറ്റാം. ഇതുവരെ തേര്‍ഡ് പാര്‍ട്ടി ഇമെയില്‍ വിലാസങ്ങള്‍ ഗൂഗ്ള്‍ അക്കൗണ്ടില്‍ ലോഗിന്‍ ആയി ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഇമെയില്‍ വിലാസം മാറ്റാനുള്ള സൗകര്യം ലഭ്യമായിരുന്നത്. എന്നാല്‍ @gmail.com അവസാനിക്കുന്ന വിലാസങ്ങള്‍ മാറ്റാന്‍ സാധിക്കുമായിരുന്നില്ല. പുതിയ സംവിധാനപ്രകാരം @gmail.comന് മുമ്പുള്ള ഇമെയില്‍ വിലാസത്തിന്റെ ആദ്യ ഭാഗം ഉപയോക്താക്കള്‍ക്ക് മാറ്റാന്‍ സാധിക്കും. അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, ഫയലുകള്‍ എന്നിവക്ക് യാതൊരു നഷ്ടവും സംഭവിക്കാതെ ഇമെയില്‍ വിലാസം […]

Posted inവിനോദം

കളങ്കാവലിനെ പിന്നിലാക്കി ‘സര്‍വ്വം മായ’

മലയാളികളുടെ മനസില്‍ നിവിന്‍ പോളിയ്ക്കുള്ള സ്ഥാനത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് ഉറപ്പിക്കുന്നതാണ് പുതിയ ചിത്രം ‘സര്‍വ്വം മായ’യ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍. ക്രിസ്മസ് ദിവസമായ വ്യാഴാഴ്ചയാണ് സര്‍വ്വം മായ റിലീസ് ചെയ്യുന്നത്. ആദ്യത്തെ വിക്കെന്‍ഡില്‍ സര്‍വ്വം മായ കേരളത്തില്‍ നിന്ന് മാത്രമായി നേടിയിരിക്കുന്നത് 18.37 കോടിയാണ്. ചിത്രത്തിന്റെ ഇന്ത്യാ കളക്ഷന്‍ 6.60 കോടിയ്ക്ക് മുകളിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ സര്‍വ്വം മായ പിന്നിലാക്കിയിരിക്കുന്നത് മമ്മൂട്ടി ചിത്രം കളങ്കാവലിനെയാണ്. എമ്പുരാനും തുരടുമാണ് സര്‍വ്വം മായയ്ക്ക് മുന്നിലുള്ള ചിത്രങ്ങള്‍. കളങ്കാവലിന് പിന്നാലെ […]

Posted inവിനോദം

മമ്മൂട്ടി ചിത്രം ‘കളങ്കാവല്‍’ ഒടിടി റിലീസിന്

മലയാളത്തില്‍ ഈ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ബോക്‌സ് ഓഫീസ് വിജയവും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ചിത്രമായിരുന്നു ‘കളങ്കാവല്‍’. മമ്മൂട്ടി ഒരിക്കല്‍ക്കൂടി ഒരു നവാഗത സംവിധായകനൊപ്പം എത്തിയ ചിത്രത്തില്‍ വിനായകനായിരുന്നു ശരിക്കും നായകന്‍. മമ്മൂട്ടി പ്രതിനായകനും. ഡിസംബര്‍ 5 നായിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. മമ്മൂട്ടി വില്ലനായി എത്തുന്നു എന്നതുള്‍പ്പെടെയുള്ള പല ഘടകങ്ങളാല്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ഇത്. ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ചിത്രം ബോക്‌സ് ഓഫീസിലും കുതിച്ചു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും […]

Posted inഓട്ടോമോട്ടീവ്

ഏഥര്‍ എനര്‍ജി വാഹനങ്ങളുടെ വില വര്‍ധിക്കും

ഇന്ത്യയിലെ മുന്‍നിര വൈദ്യുത സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജിയുടെ വാഹനങ്ങളുടെ വില വര്‍ധിക്കും. 2026 ജനുവരി ഒന്നു മുതല്‍ വാഹനങ്ങളുടെ വില വര്‍ധിക്കുമെന്ന് ഏഥര്‍ എനര്‍ജി തന്നെയാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വാഹന വിലയില്‍ 3,000 രൂപ വരെ വര്‍ധിക്കുമെന്നാണ് ഏഥര്‍ അറിയിച്ചിരിക്കുന്നത്. വാഹന നിര്‍മാണത്തിനു വേണ്ട വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവും വിതരണ ശൃംഖലയിലെ മാറ്റങ്ങളുമാണ് വില വര്‍ധനവിന് പിന്നിലെന്നാണ് ഏഥര്‍ അറിയിക്കുന്നത്. ഏഥറിന്റെ ജനപ്രിയ 450 സീരീസില്‍ അടക്കം വില വര്‍ധനവുണ്ടാവും. 450എക്സ്, 450എസ് എന്നിവക്കു പുറമേ […]