3 45

ഇന്ത്യയിലെ മുന്‍നിര വൈദ്യുത സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജിയുടെ വാഹനങ്ങളുടെ വില വര്‍ധിക്കും. 2026 ജനുവരി ഒന്നു മുതല്‍ വാഹനങ്ങളുടെ വില വര്‍ധിക്കുമെന്ന് ഏഥര്‍ എനര്‍ജി തന്നെയാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വാഹന വിലയില്‍ 3,000 രൂപ വരെ വര്‍ധിക്കുമെന്നാണ് ഏഥര്‍ അറിയിച്ചിരിക്കുന്നത്. വാഹന നിര്‍മാണത്തിനു വേണ്ട വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവും വിതരണ ശൃംഖലയിലെ മാറ്റങ്ങളുമാണ് വില വര്‍ധനവിന് പിന്നിലെന്നാണ് ഏഥര്‍ അറിയിക്കുന്നത്. ഏഥറിന്റെ ജനപ്രിയ 450 സീരീസില്‍ അടക്കം വില വര്‍ധനവുണ്ടാവും. 450എക്സ്, 450എസ് എന്നിവക്കു പുറമേ ഏഥറിന്റെ പുതിയ സീരീസായ ഏഥര്‍ റിസ്തക്കും വില കൂടും. 2025ലെ അവസാനമാസമായ ഡിസംബറില്‍ വില്‍പന കൂട്ടുകയെന്ന തന്ത്രവും ഏഥറിന്റെ നീക്കത്തിനു പിന്നിലുണ്ട്. 2025 ഡിസംബര്‍ 31നുള്ളില്‍ ഏഥര്‍ മോഡലുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 3000 രൂപ വരെയുള്ള വിലവര്‍ധനവ് ഒഴിവാക്കാനാവും. പ്രത്യേകം വര്‍ഷാവസാന ഓഫറുകളും ഏഥര്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. പഴയ ഇരുചക്രവാഹനങ്ങള്‍ എക്സ്ചേഞ്ച് ചെയ്തു കൊണ്ട് പുത്തന്‍ ഏഥര്‍ സ്വന്തമാക്കാനാവും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *