പ്രണയത്തിന്റെ നൊമ്പരവും ചേര്‍ത്തുപിടിക്കലുകളുടെ സന്തോഷവും നഷ്ടപ്പെടലിന്റെ വിരഹവുമെല്ലാം പറയുന്ന കുറച്ച് കഥകളാണ് ഈ പുസ്തകത്തില്‍. യാഥാര്‍ത്ഥ്യവും സര്‍ഗ്ഗാത്മകതയും ഇടയ്‌ക്കെവിടെയോ കണ്ടുമുട്ടുന്ന സുന്ദരനിമിഷങ്ങള്‍കൊണ്ട് മനോഹരമായ രചന. എവിടെയോ കണ്ടുമറന്നതോ നിസ്സാരമെന്ന് തോന്നുന്നതോ ആയ ചില സംഭവങ്ങള്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അത് ഏറ്റവും ലളിതമായി ആവിഷ്‌കരിച്ചിരിക്കുകയാണിവിടെ. ഒരിക്കല്‍ക്കൂടി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്‍പതു കഥകള്‍ ചേര്‍ന്ന പുസ്തകം. ‘ഹോപ്പ്’. അമല്‍ മൈക്കിള്‍. ഡിസി ബുക്‌സ്. വില 228 രൂപ.
