ആഘോഷവേളകളിലെ അമിതാവേശവും ജീവിതശൈലിയിലെ മാറ്റങ്ങളും കാരണം ഹൃദയത്തിനുണ്ടാകുന്ന പ്രത്യേക അവസ്ഥയാണ് ‘ഹോളിഡേ ഹാര്‍ട്ട് സിന്‍ഡ്രോം’. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ ഈ അവസ്ഥ വ്യാപകമായി കണ്ടുവരുന്നതിനാലാണ് ഹോളിഡേ ഹാര്‍ട്ട് സിന്‍ഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്. ആഘോഷവേളകളിലെ അമിതമായ മദ്യപാനം മൂലം ഹൃദയമിടിപ്പ് ക്രമരഹിതമാകുന്ന അവസ്ഥയാണ് ഹോളിഡേ ഹാര്‍ട്ട് സിന്‍ഡ്രോം. ഏട്രിയല്‍ ഫൈബ്രില്ലേഷന്‍ എന്നും ഈ അവസ്ഥയെ വിളിക്കാറുണ്ട്. ഹൃദയത്തിന്റെ മുകളിലെ അറകള്‍ ഒരു ക്രമരഹിതമായ രീതിയില്‍ ചുരുങ്ങുകയോ വിറയ്ക്കുകയോ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് ആട്രിയത്തില്‍ രക്തം അടിഞ്ഞുകൂടുന്നതിനും കട്ടപിടിക്കുന്നതിനും കാരണമാകും. ഈ കട്ടകള്‍ രക്തപ്രവാഹത്തില്‍ പ്രവേശിച്ചാല്‍, അവ തലച്ചോറിലേക്ക് സഞ്ചരിച്ച് സ്‌ട്രോക്കിനുള്ള സാധ്യത കൂട്ടുന്നു. ഹൃദയമിടിപ്പ് അസാധാരണമായി കൂടുക, നെഞ്ചുവേദന, ശക്തമായ ക്ഷീണം, തലകറക്കം, ബോധക്ഷയം, ശ്വാസതടസ്സം എന്നിവ പ്രധാന ലക്ഷണങ്ങളാണ്. ഉയര്‍ന്ന കലോറി അടങ്ങിയ ഭക്ഷണങ്ങള്‍ വളരെ വേഗത്തില്‍ കഴിക്കുന്നതും ഉയര്‍ന്ന മദ്യപാനവുമാണ് പ്രധാന കാരണങ്ങള്‍. കൂടാതെ തുടര്‍ച്ചയായി ഉറക്കം തടസപ്പെടുന്നതും കാരണമാകാം. ഭക്ഷണ സമയത്തും ആഘോഷ സമയത്തും മിതത്വം പാലിക്കേണ്ടത് ഈ സാഹചര്യത്തില്‍ പ്രധാനമാണ്. മദ്യം പരിമിതപ്പെടുത്തുക, ജലാംശം നിലനിര്‍ത്തുക, ആവശ്യത്തിന് ഉറക്കം നേടുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക, നടത്തം പോലുള്ള നേരിയ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നിവയിലൂടെ ഹോളിഡേ ഹാര്‍ട്ട് സിന്‍ഡ്രോം ഒഴിവാക്കാന്‍ സാധിക്കും.
എന്താണ് ‘ഹോളിഡേ ഹാര്‍ട്ട് സിന്‍ഡ്രോം’?
