മലയാളികളുടെ മനസില്‍ നിവിന്‍ പോളിയ്ക്കുള്ള സ്ഥാനത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് ഉറപ്പിക്കുന്നതാണ് പുതിയ ചിത്രം ‘സര്‍വ്വം മായ’യ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍. ക്രിസ്മസ് ദിവസമായ വ്യാഴാഴ്ചയാണ് സര്‍വ്വം മായ റിലീസ് ചെയ്യുന്നത്. ആദ്യത്തെ വിക്കെന്‍ഡില്‍ സര്‍വ്വം മായ കേരളത്തില്‍ നിന്ന് മാത്രമായി നേടിയിരിക്കുന്നത് 18.37 കോടിയാണ്. ചിത്രത്തിന്റെ ഇന്ത്യാ കളക്ഷന്‍ 6.60 കോടിയ്ക്ക് മുകളിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ സര്‍വ്വം മായ പിന്നിലാക്കിയിരിക്കുന്നത് മമ്മൂട്ടി ചിത്രം കളങ്കാവലിനെയാണ്. എമ്പുരാനും തുരടുമാണ് സര്‍വ്വം മായയ്ക്ക് മുന്നിലുള്ള ചിത്രങ്ങള്‍. കളങ്കാവലിന് പിന്നാലെ അഞ്ചാമതുള്ളത് ഡീയസ് ഈറെയും ആറാമതുള്ളത് ആലപ്പുഴ ജിംഖാനയുമാണ്. ഹൃദയപൂര്‍വ്വം, രേഖചിത്രം എന്നിയാണ് ഏഴിലും എട്ടിലുമുള്ളത്. സിനിമയുടെ ആഗോള കളക്ഷന്‍ 40 കോടി പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് സര്‍വ്വം മായ. റിയ ഷിബു, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.
കളങ്കാവലിനെ പിന്നിലാക്കി ‘സര്‍വ്വം മായ’
