പ്രേമലു, ബെത്ലഹേം കുടുംബ യൂണിറ്റ് എന്നീ ചിത്രങ്ങളില്‍ ഗിരീഷ് എ.ഡിക്കൊപ്പം സഹരചയിതാവായിരുന്ന കിരണ്‍ ജോസി, യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര് ‘പിക്നിക്’ എന്നാണ്. ഒരു പക്കാ ഫാമിലി ഫണ്‍ എന്റര്‍ടൈനറായി എത്തുന്ന ചിത്രം 2027 ജനുവരി 14 നാണ് തിയറ്ററുകളിലെത്തുക. കിരണ്‍ ജോസിയും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്, ദിലീഷ് പോത്തന് എന്നിവരും നിര്‍ണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. സുജിന ശ്രീധരന്, അക്ഷത അജിത്, രേഷ്മ ജോസി, മേരി, വിജയ് മുത്തു, പ്രണവ് പ്രഭു, ഉത്തര ഗംഗ, ജിമ്മി ഡാനി, അര്‍ഷദ് അലി, നന്ദു കെ യു, അജസ്റ്റസ് എ ജെ, അരുണ്‍ വെയിലര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
