ടിവിഎസ് റോനിന്‍-ന്റെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ചു. 1.42 ലക്ഷം രൂപ വിലയുള്ള ‘ബേസ്+’ വകഭേദത്തിന് ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കിയിരിക്കുന്നു. ‘സണ്‍ലൈറ്റ് യെല്ലോ’, ‘ഡെസേര്‍ട്ട് മിറാഷ്’ എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലും ലഭ്യമാണ്. സണ്‍ലൈറ്റ് യെല്ലോ പതിപ്പില്‍ ഫ്യുവല്‍ ടാങ്കില്‍ പൂര്‍ണ്ണമായും മഞ്ഞ നിറവും, അതില്‍ കറുപ്പ് മെറ്റാലിക് ഫിനിഷിലുള്ള ടിവിഎസ് ലോഗോയും താഴത്തെ ഭാഗത്തായി ‘റോനിന്‍’ ഗ്രാഫിക്സും നല്‍കിയിരിക്കുന്നു. 1.51 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ‘മിഡ്’ വകഭേദത്തില്‍ ഇപ്പോള്‍ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനായി ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭ്യമാണ്. കൂടാതെ, ഫോണ്‍ ചാര്‍ജ് ചെയ്യാനായി ഒരു ടൈപ്പ്-സി ചാര്‍ജറും നല്‍കിയിട്ടുണ്ട്. ‘ടോപ്പ്’ വകഭേദത്തിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ടോപ്പ് വകഭേദത്തിന് 1.63 ലക്ഷം രൂപയാണ് വില. പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തതൊഴിച്ചാല്‍, ബൈക്കിന്റെ മെക്കാനിക്കല്‍ വശങ്ങളില്‍ മാറ്റമൊന്നുമില്ല.
