യാത്ര നിങ്ങളെ ആദ്യം നിശ്ശബ്ദനാക്കും, പിന്നെയൊരു കഥ പറച്ചിലുകാരനാക്കും.” ഇബ്നു ബത്തൂത്തയുടെ ഈ വിസ്മയമാണ് നോവലിസ്റ്റ് ഈ യാത്രകളില്‍ പകരുന്നത്. പല നാടുകളില്‍, ചരിത്രത്തിന്റെയും സംഗീതത്തിന്റെയും ആശയങ്ങളുടെയും വായനയുടെയും അനുഭവങ്ങളായി അവ പടരുന്നു. അവയില്‍ മനുഷ്യാവസ്ഥകള്‍ സ്പന്ദിക്കുന്നു. കാണാന്‍ തീരുമാനിച്ചതു കാണുന്ന വിനോദസഞ്ചാരിയുടെ കണ്ണല്ല. കാണുന്നതു കാണുന്ന സഞ്ചാരിയുടെ കണ്ണാണ് ഈ യാത്രികന്റേത്. ഹംപി, തഞ്ചാവൂര്‍, ആഗ്ര, ലണ്ടന്‍, പെട്ര, വൂഡ്സ്റ്റോക്ക്, കംബോഡിയ, ഈജിപ്ത് തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രകള്‍. കവിതയില്‍ യാത്രയും യാത്രയില്‍ കവിതയും കലരുന്നു. ‘ഒരു നഗരത്തിന്റെ തകര്‍ന്ന ഹൃദയത്തില്‍’. മാങ്ങാട് രത്നാകരന്. എന്‍ബിഎസ്. വില 123 രൂപ.
