w 412h 232croprect 1x0x1278x719imgid 01m2t8zrfy7mnye6kjp88t4r31imgname fotojet 2026 09 18t181739.657 1789735723518

എറണാകുളത്തപ്പൻ ക്ഷേത്ര ഭൂമി തർക്കത്തിൽ എറണാകുളം ക്ഷേത്രസംരക്ഷണ സമിതിക്ക് തിരിച്ചടി. ഭൂമിയുടെ ഉടമസ്ഥാവകാശവും ഭരണനിർവഹണവും സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സമിതി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് എൻ കെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഭഗവാൻ്റെ പേരിൽ പിരിവ് നടത്തി വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം ഭഗവാന് തന്നെയാണെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു. ഭക്തരിൽ നിന്ന് സംഭാവനയായി പണം സമാഹരിച്ച് വാങ്ങിയ ഭൂമി ക്ഷേത്രദേവതയുടേതാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *