മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശന് പ്രോസിക്യൂഷൻ അനുമതി നൽകാനില്ലെന്ന് സർക്കാർ. ഇതുസംബന്ധിച്ച പിന്നോക്ക വിഭാഗക്ഷേമ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിൻ്റെ പകർപ്പ് ലഭിച്ചു. നിയമാധികാരിക്കാണ് പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള അധികാരം. വെള്ളാപ്പള്ളിയുടെ നിയമാധികാരി വകുപ്പല്ല. അതിനാൽ സർക്കാരിന് പ്രോസിക്യൂഷൻ അനുമതി നൽകാൻ കഴിയില്ലെന്നാണ് വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്.
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശന് പ്രോസിക്യൂഷൻ അനുമതി നൽകാനില്ലെന്ന് സർക്കാർ
