6 50

ഒരിക്കല്‍ ക്രിയേറ്റ് ചെയ്താല്‍ പിന്നീട് മാറ്റാന്‍ കഴിയില്ലെന്ന് കരുതിയിരുന്ന ജിമെയില്‍ ഐ.ഡികള്‍ ഇനി മാറ്റാം. ഇതുവരെ തേര്‍ഡ് പാര്‍ട്ടി ഇമെയില്‍ വിലാസങ്ങള്‍ ഗൂഗ്ള്‍ അക്കൗണ്ടില്‍ ലോഗിന്‍ ആയി ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഇമെയില്‍ വിലാസം മാറ്റാനുള്ള സൗകര്യം ലഭ്യമായിരുന്നത്. എന്നാല്‍ @gmail.com അവസാനിക്കുന്ന വിലാസങ്ങള്‍ മാറ്റാന്‍ സാധിക്കുമായിരുന്നില്ല. പുതിയ സംവിധാനപ്രകാരം @gmail.comന് മുമ്പുള്ള ഇമെയില്‍ വിലാസത്തിന്റെ ആദ്യ ഭാഗം ഉപയോക്താക്കള്‍ക്ക് മാറ്റാന്‍ സാധിക്കും. അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, ഫയലുകള്‍ എന്നിവക്ക് യാതൊരു നഷ്ടവും സംഭവിക്കാതെ ഇമെയില്‍ വിലാസം മാത്രം പുതുക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും. പഴയ ഇമെയില്‍ ഐ.ഡിയിലേക്ക് അയക്കുന്ന സന്ദേശങ്ങള്‍ പുതിയ ഇന്‍ബോക്‌സിലേക്കുതന്നെ ലഭ്യമാകും. അതേസമയം, ഇമെയില്‍ ഐ.ഡി മാറ്റുന്നതിന് ഗൂഗ്ള്‍ ചില നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ ഇമെയില്‍ വിലാസം മാറ്റിയാല്‍ അടുത്ത 12 മാസത്തേക്ക് വീണ്ടും അത് മാറ്റാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കില്ല. കൂടാതെ, ഒരാള്‍ക്ക് തന്റെ അക്കൗണ്ടിന്റെ മുഴുവന്‍ കാലയളവില്‍ പരമാവധി മൂന്ന് തവണ മാത്രമേ ഇമെയില്‍ വിലാസം മാറ്റാന്‍ കഴിയൂ. ഗൂഗ്ള്‍ അക്കൗണ്ടിലെ ‘മൈ അക്കൗണ്ട്’ സെക്ഷനില്‍ പോയി ഇമെയില്‍ ഐഡി മാറ്റാന്‍ സാധിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *