വയനാട് മുണ്ടക്കൈ ചൂരൽമലയിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ഡിസംബർ 28 ന് നടത്തണമെന്ന് ആഗ്രഹമുണ്ടെന്നാണ് താൻ പറഞ്ഞതെന്ന് ടി. സിദ്ദിഖ് എംഎൽഎ. ജനുവരി 10-നുള്ളിൽ ഇതിന്റെ എല്ലാ കാര്യവും മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ദുരന്തബാധിതർക്ക് ടൗൺഷിപ്പ് നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചത് രാഹുൽ ഗാന്ധിയാണ് അത് കോൺഗ്രസ് പാലിച്ചിരിക്കും, സർക്കാർ നിർമ്മിക്കുമെന്ന് പറഞ്ഞ വീടുകളുടെ നടപടികൾ എത്ര തവണ മാറ്റിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം കർണാടക സർക്കാർ നൂറു […]
സ്വര്‍ണവില താഴേക്ക്, പവന് 99,880 രൂപ!
റെക്കോഡ് ഉയരത്തിലേക്ക് എത്തിയ സ്വര്‍ണവില പതിയെ താഴേക്ക്. ഡിസംബര്‍ 27ന് സര്‍വകാല റെക്കോഡായ 1,04,440 രൂപയിലെത്തിയ പവന്‍ വില അതിനുശേഷം താഴുന്ന പ്രവണതയാണ് ദൃശ്യമാകുന്നത്. ആഗോളതലത്തില്‍ ലാഭമെടുപ്പിലേക്ക് നിക്ഷേപകര്‍ മാറിയതാണ് ഒരു പവനില്‍ 5,000 രൂപയ്ക്കടുത്ത് കുറയാന്‍ വഴിയൊരുക്കിയത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,485 രൂപയാണ്. 265 രൂപയുടെ കുറവാണ് ഗ്രാമില്‍ ഉണ്ടായിരിക്കുന്നത്. ഒരു പവനില്‍ 2,120 രൂപയുടെ കുറവും ഇന്ന് രേഖപ്പെടുത്തി. ഇന്നത്തെ പവന്‍വില 99,880 രൂപ. ഡിസംബര്‍ ഒന്നിന് സംസ്ഥാനത്ത് സ്വര്‍ണവില […]
3ജി സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ ബിഎസ്എന്‍എല്‍
രാജ്യത്ത് 3 ജി സേവനം അവസാനിപ്പിക്കാന്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. രാജ്യമെമ്പാടും 4ജി എത്തുന്നതോടെ 3ജി സേവനങ്ങള്‍ നിര്‍ത്തും. നിലവില്‍ രാജ്യത്ത് 97,841 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ചിലെ കണക്കുപ്രകാരം ബിഎസ്എന്‍എലിന് രാജ്യത്താകെ 58,919 എണ്ണം 3ജി ടവറുകളാണുള്ളത്. നിലവില്‍ 3ജി സേവനത്തിന് കമ്പനിയുമായി സഹകരിക്കുന്ന നോക്കിയ, ചൈനീസ് കമ്പനി സെഡ്ടിഇ എന്നിവയുമായുള്ള കരാറും ബിഎസ്എന്‍എല്‍ അവസാനിപ്പിക്കും. സെപ്റ്റംബറിലെ കണക്കുപ്രകാരം ബിഎസ്എന്‍എലിന് ആകെ 9.23 കോടി മൊബൈല്‍ വരിക്കാരാണുള്ളത്. അധികം വൈകാതെ […]
അഞ്ച് ദിവസം കൊണ്ട് 50 കോടിയിലെത്തി ‘സര്‍വ്വം മായ’
വെറും അഞ്ച് ദിവസം കൊണ്ട് അമ്പത് കോടിയിലെത്തി നിവിന്‍ പോളി ചിത്രം ‘സര്‍വ്വം മായ’. ദീലിപ് നായകനായ ഭഭബ, മോഹന്‍ലാല്‍ ചിത്രം വൃഷAdd Postഭ എന്നിവയെ പിന്നിലാക്കിയാണ് സര്‍വ്വം മായ ക്രിസ്മസ് വിന്നറാകുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമുള്ള നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവിനാണ് ബോക്സ് ഓഫീസ് സാക്ഷ്യം വഹിക്കുന്നത്. ആദ്യ ദിവസം മൂന്നരക്കോടി നേടിയ ചിത്രത്തിന് പിന്നീടുള്ള ദിവസങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയിലെ യുവനടി റിയ ഷിബുവിന്റെ പ്രകടനവും കയ്യടി […]
ഷെയ്ന്‍ നിഗം ചിത്രം ‘ഹാലി’ലെ പുതിയ ഗാനം
ഷെയ്ന്‍ നിഗം നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘ഹാലി’ലെ പുതിയ ഗാനം റിലീസ് ചെയ്തു. നന്ദഗോപന്‍ വി സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് മുത്തു, നന്ദഗോപന്‍, രമ്യ നമ്പീശന്‍ എന്നിവര്‍ ചേര്‍ന്നാണ്. മുത്തുവാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ഷെയ്‌നിന്റെ മനോഹരമായ നൃത്തമാണ് ഗാനത്തിന്റെ പ്രധാന ഹൈലൈറ്റ്. ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തിയ ഹാല്‍ സംവിധാനം ചെയ്തത് വീരയാണ്. സിനിമയില്‍ സാക്ഷി വൈദ്യയാണ് നായികയായി എത്തിയത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത […]
അംബാനിയുടെ ഗാരിജിലേക്ക് മോഡിഫൈഡ് ബെന്‍സ്
ആഡംബര വാഹനങ്ങള്‍ മാത്രം അലങ്കാരമാകുന്ന മുകേഷ് അംബാനിയുടെ ഗാരിജിലേക്ക് മെഴ്‌സിഡീസിന്റെ പെര്‍ഫോമന്‍സ് എസ് യു വി ബ്രാബസ് ജി63 എ എം ജി കൂടി എത്തിയിരിക്കുന്നു. മെഴ്‌സിഡീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ ട്യൂണിങ് കമ്പനിയായ ബ്രാബസ് ആണ് ജി 63 ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് സ്പോര്‍ട്ടി ലുക്ക് നല്‍കുന്നതും പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്നതുമെല്ലാം. അത്തരത്തില്‍ ബ്രാബസ് കിറ്റുമായാണ് മുകേഷ് അംബാനിയുടെ പുതിയ ജി 63യും എത്തിയിരിക്കുന്നത്. സില്‍വര്‍ ഷെയ്ഡിലുള്ളതാണ് പുതു വാഹനം. കൂടെ ബ്രാബസ് കിറ്റും അലോയ് വീലുകളുമെല്ലാം നല്‍കിയിട്ടുണ്ട്. […]
സര്‍ഗാന
സര്‍ഗാന എന്ന ടര്‍ക്കിഷ് വാക്കിന്റെ അര്‍ത്ഥം സൂചിമത്സ്യം എന്നാണ്. നീളന്‍ ദേഹവും കൂര്‍ത്തകൊക്കും മൂര്‍ച്ചയേറിയ പല്ലുകളുമുള്ള ഒരു മത്സ്യമാവാന്‍ ഒരു മനുഷ്യന് എങ്ങനെ കഴിയുന്നു? സര്‍ഗാന അതുതന്നെയാണ് അന്വേഷിക്കുന്നത്, താന്‍ എന്തുകൊണ്ട് ഒരു മനുഷ്യനല്ല എന്നത്. താന്‍ എഴുതുന്ന തിരക്കഥകളിലൂടെ, അതില്‍ അഭിനയിക്കുന്ന അനേകം കഥാപാത്രങ്ങളിലൂടെ, ഒടുവില്‍ ശരിക്കും കഥാപാത്രങ്ങളായി ജീവിച്ചുതുടങ്ങുന്ന മനുഷ്യരിലൂടെ, സ്വന്തം അസ്തിത്വം തേടുന്ന ഒരു മനുഷ്യന്റെ ജീവിതമാണ് ഹകന്‍ ഗുണ്ടായ് ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. തീവ്രമായ ജീവിതങ്ങള്‍, മൗലികതയുള്ള കഥാപാത്രങ്ങള്‍, മാനവികതയെ ലജ്ജിപ്പിക്കുന്ന […]
ചര്‍മത്തിലെ മഞ്ഞ നിറം കരളിന്റെ തകരാറാകാം
കരളിന്റെ ആരോഗ്യം തകരാറിലാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണമാണ് ചര്‍മത്തിലെ മഞ്ഞ നിറം. ചുവന്ന രക്താണുക്കള്‍ വിഘടിക്കുമ്പോള്‍ ഉണ്ടാകുന്ന ബിലിറൂബിന്‍ സംസ്‌കരിക്കാന്‍ കരളിന് കഴിയാതെ വരുമ്പോഴാണ് ചര്‍മത്തിലെ നിറം മാറുന്നത്. കണ്ണിലും നേരിയ മഞ്ഞ നിറത്തില്‍ കാണാം. രാവിലെ ഉണരുമ്പോള്‍ താടിയെല്ലിന് ചുറ്റും കണ്ണുകളിലും വീക്കമുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ശരീരത്തില്‍ ദ്രാവകം കെട്ടിക്കിടക്കുന്നതിന്റെ സൂചനയാണിത്. കരളില്‍ കൊഴുപ്പ് അടിയുന്നതോടെ, രക്തക്കുഴലുകളില്‍ ദ്രാവകം നിലനിര്‍ത്താന്‍ ആവശ്യമായ പ്രോട്ടീനുകളുടെ ഉത്പാദനം കുറയുന്നു. ഇത് മുഖത്ത് സ്ഥിരമായ വീക്കം ഉണ്ടാക്കുന്നതിന് കാരണമായേക്കാം. താടിയെല്ലിന് […]
മദ്ധ്യാഹ്ന വാർത്തകൾ
ശബരിമല സ്വർണ്ണക്കവർച്ചാ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി നൽകി. അന്വേഷണ സംഘത്തിൽ 2 സിഐമാരെ കൂടി ഉൾപ്പെടുത്താനാണ് തീരുമാനം. എസ്ഐടിയുടെ ആവശ്യം അംഗീകരിച്ച് കേരള ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് നടപടിയെടുത്തത്. ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വളരെ നിർണ്ണായക ചോദ്യം ചെയ്യലാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ […]
കോർപ്പറേഷനിലെ ഇ- ബസ് തർക്കത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി
ഇ-ബസ്സുകൾ നഗരപരിധിയിൽ മാത്രം ഓടിയാൽ മതിയെന്നും ബസ്സുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നും മേയർ വിവി രാജേഷ് പറഞ്ഞതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ ജനവിധി മാനിക്കുന്നു പ്രതിപക്ഷമെന്ന നിലയിൽ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുമെന്നും അദേഹം പറഞ്ഞു. പ്രധാനമന്ത്രി വരുമ്പോൾ ഞങ്ങൾക്കും ആവശ്യം ഉന്നയിക്കാൻ ഉണ്ടെന്നും തെരുവുനായ ശല്യം ഒഴിവാക്കാനുള്ള നടപടി ആവശ്യപ്പെട്ട് മേയർ കത്ത് നൽകണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രിയ്ക്കെതിരെ വലിയ വികാരം എന്ന് […]
