Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 31, ബുധനാഴ്ച

◾https://dailynewslive.in/ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് നിരന്തരം പരോള്‍ നല്‍കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ടിപി വധക്കേസിലെ 12ാം പ്രതി ജ്യോതി ബാബുവിന്റെ പരോള്‍ അപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്തുകൊണ്ട് ടി പി കേസ് പ്രതികള്‍ക്ക് മാത്രം നിരന്തരം പരോള്‍ ലഭിക്കുന്നുവെന്ന് ചോദിച്ച ഹൈക്കോടതി ഇക്കാര്യം പരിശോധിക്കപ്പെടണമെന്നും പറഞ്ഞു. ഈ കേസിലെ പ്രതികള്‍ക്ക് ഇങ്ങനെയുള്ള പരിഗണന ലഭിക്കാന്‍ എന്താണ് പ്രത്യേകതയെന്ന് ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ചോദിച്ചു. ◾https://dailynewslive.in/ ശബരിമല സ്വര്‍ണക്കൊള്ളയില്‍ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിവിധ മേഖലകളിൽ മിഷൻ മോഡ് പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026-27 കേന്ദ്ര ബജറ്റിന് മുന്നോടിയായി നീതി ആയോഗിൽ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.   ശബരിമലയിലെ സ്വര്‍ണക്കൊള്ളയിൽ ആരും നിഷ്കളങ്കര്‍ അല്ലെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപള്ളിയുടെ ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിന് ക്ഷീണം ഉണ്ടാക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് മനപ്പൂർവ്വം നീട്ടിവെക്കുകയായിരുന്നു. […]

Posted inലേറ്റസ്റ്റ്

വെനസ്വേലയുടെ തുറമുഖത്ത് ഡ്രോൺ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി അമേരിക്ക

വെനസ്വേലയുടെ തുറമുഖത്ത് ഡ്രോൺ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി അമേരിക്ക. സിഐഎയാണ് ഡിസംബർ ആദ്യത്തിൽ വെനസ്വേലയുടെ തീരത്തെ തുറമുഖത്ത് ആക്രമിച്ചതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. വെനസ്വേലയിലെ ലഹരി സംഘമായ ട്രൻ ഡേ ആരഗ്വാ ലഹരിമരുന്ന് ശേഖരിച്ചിരുന്ന സംവിധാനമാണ് തകർത്തതെന്നാണ് അമേരിക്ക വിശദമാക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിവിധ മേഖലകളിൽ മിഷൻ മോഡ് പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിവിധ മേഖലകളിൽ മിഷൻ മോഡ് പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026-27 കേന്ദ്ര ബജറ്റിന് മുന്നോടിയായി നീതി ആയോഗിൽ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Posted inബിസിനസ്സ്

എടിഎം കൗണ്ടറുകളുടെ എണ്ണത്തില്‍ കുറവുണ്ടായെന്ന് ആര്‍ബിഐ

രാജ്യത്ത് എടിഎം കൗണ്ടറുകളുടെ എണ്ണത്തില്‍ കുറവുണ്ടായെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ വര്‍ധിച്ചതോടെ നോട്ടുകളുടെ ഉപയോഗം കുറഞ്ഞതാണ് ഇതിന് കാരണമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കുന്നു. രാജ്യത്ത് ഈ സാമ്പത്തിക വര്‍ഷം പൊതുമേഖല ബാങ്ക് ശാഖകളുടെ എണ്ണത്തില്‍ രണ്ട് ശതമാനത്തിന്റെ വര്‍ധനയുണ്ടെന്ന് ട്രെന്റ് ആന്‍ഡ് പ്രോഗ്രസ് ഓഫ് ബാങ്കിംഗ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തുടനീളമുള്ള എടിഎമ്മുകളുടെ എണ്ണം 2024 മാര്‍ച്ച് 31ന് 2,53,417 ആയിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 31 എത്തിയപ്പോള്‍ ഇത് 2,51,057 […]

Posted inവിനോദം

‘പീക്കി ബ്ലൈന്‍ഡേഴ്‌സ്’ സിനിമയുടെ ടീസര്‍

കിലിയന്‍ മര്‍ഫി നായകനാകുന്ന ‘പീക്കി ബ്ലൈന്‍ഡേഴ്‌സ്’ സിനിമയുടെ ടീസര്‍ റിലീസ് ചെയ്ത് നെറ്റ്ഫ്‌ലിക്‌സ്. ‘പീക്കി ബ്ലൈന്‍ഡേഴ്‌സ്: ദ് ഇമ്മോര്‍ട്ടല്‍ മാന്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് ആറിന് തിയറ്റര്‍ റിലീസ് ആയി എത്തും. തിയറ്റര്‍ റിലീസിനുശേഷം മാര്‍ച്ച് 20ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം ലോകമെമ്പാടും സ്ട്രീം ചെയ്യും. ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളാകും സിനിമ ഒരുക്കുന്നത് എന്നതിന്റെ സൂചനകള്‍ ടീസറിലുണ്ട്. ഡാര്‍ക്കര്‍ ഷെയ്ഡ് കൂടുതലുള്ള സങ്കീര്‍ണമായ പ്ലോട്ടിലേക്കാണ് കിലിയന്‍ മര്‍ഫി ടോമി ഷെല്‍ബിയായി തിരിച്ചെത്തുന്നത്. യുദ്ധവും അതിജീവനവും പ്രമേയമാവുന്ന […]

Posted inവിനോദം

ടിക്കറ്റ് വില്‍പനയില്‍ ‘സര്‍വ്വം മായ’ ഒന്നാമത്!

കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറില്‍ ബുക്ക് മൈ ഷോ വഴി ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നപ്പോള്‍ ഒന്നാം സ്ഥാനത്ത് മലയാള ചിത്രം ‘സര്‍വ്വം മായ’ ആണ്. നിവിന്‍ പോളി നായകനായി എത്തിയ ചിത്രത്തിന്റേതായി ഒരുലക്ഷത്തി അറുപത്തി ഒന്നായിരം ടിക്കറ്റുകളാണ് ഇരുപത്തി നാല് മണിക്കൂറില്‍ വിറ്റഴിഞ്ഞിരിക്കുന്നത്. 1100 കോടി രൂപ കളക്ഷന്‍ ലഭിച്ച ധുരന്ദറിനെ മറി കടന്നാണ് സര്‍വ്വം മായ ഒന്നാമതെത്തിയിരിക്കുന്നത്. ധുരനന്ദര്‍ രണ്ടാമതെത്തിയപ്പോള്‍ അവതാര്‍ 3 ആണ് മൂന്നാം സ്ഥാനത്ത്. റിലീസ് ചെയ്ത് […]

Posted inഓട്ടോമോട്ടീവ്

ടൊയോട്ട വാഹന വില്‍പന കുറഞ്ഞു

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ വില്‍പ്പനയും ഉല്‍പാദനവും നവംബറില്‍ കുറഞ്ഞു. ഇലക്ട്രിക്, ഇന്ധനക്ഷമതയുള്ള കാറുകളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി രാജ്യം സബ്സിഡികള്‍ നിര്‍ത്തലാക്കിയതോടെ ചൈനയില്‍ കുത്തനെ ഇടിവ് ഉണ്ടായതുമാണ് ടൊയോട്ടയുടെ വില്‍പ്പനയില്‍ ഇടിവിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍, അനുബന്ധ സ്ഥാപനങ്ങളായ ഡൈഹത്സു മോട്ടോര്‍ കമ്പനി, ഹിനോ മോട്ടോഴ്സ് ലിമിറ്റഡ് തുടങ്ങിയവ ഉള്‍പ്പെടെയുള്ളവയുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.9% കുറഞ്ഞ് 9,65,919 യൂണിറ്റായി. ഉല്‍പ്പാദനം 3.4% കുറഞ്ഞ് 9,34,001 വാഹനങ്ങളായി. ചൈനയിലെ ടൊയോട്ട, ലെക്‌സസ് […]

Posted inപുസ്തകങ്ങൾ

ബാബിലോണിലെ മരണവും ഇസ്താംബുളിലെ പ്രണയവും

അറിയുക എന്ന് വെച്ചാല്‍ നീറുക എന്നാണ്. പ്രണയത്തിന്റെ അര്‍ത്ഥം ശരിക്കും അറിയണമെങ്കില്‍ ആദ്യം തീവ്രമായ നോവനുഭവിക്കണം. പ്രണയത്തെക്കുറിച്ച് ഫുസുലി എഴുതിയിട്ടുള്ളത് അത്യന്തം സൂക്ഷ്മമായി വിശകലനം ചെയ്യണം. അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും പ്രണയത്തിന്റെ ശരിയായ രീതി എന്താണെന്ന്, അതിനുള്ള വഴി ഏതാണെന്ന്.എങ്ങനെയാണ് മരിക്കേണ്ടത് എന്നറിയാവുന്നവര്‍ക്ക് കഠാര ജീവിതമാണ്. പ്രണയം എന്താണെന്ന് അറിയുന്നവര്‍ക്കായി ഏഴു രഹസ്യങ്ങളുണ്ട്. അത് മനസ്സിലാക്കുന്നവന്‍ ഈ ലോകത്തിന്റെ മുഴുവനും ആധിപത്യം നേടും. ‘ബാബിലോണിലെ മരണവും ഇസ്താംബുളിലെ പ്രണയവും’. ഇസ്‌കന്ദര്‍ പാല. പരിഭാഷ – രമാ […]

Posted inആരോഗ്യം

കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഉറക്കക്കുറവിന്റെ മാത്രമല്ല!

കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഉറക്കക്കുറവെന്നാണ് പൊതുവായ ധാരണ. എന്നാല്‍ ചിലര്‍ നന്നായി ഉറങ്ങുന്നുണ്ടെങ്കിലും കണ്ണിന് താഴെയുള്ള ഈ കറുപ്പ് മാറാറില്ല. ഉറക്കമില്ലായ്മ മാത്രമല്ല പല ആരോഗ്യപ്രശ്‌നങ്ങളുടെയും ശരീരം നല്‍കുന്ന സൂചന കൂടിയാണ് കണ്ണിന് താഴെയുള്ള കറുപ്പ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അലര്‍ജിയും നിര്‍ജ്ജലീകരണവും കാരണം ഇത്തരത്തില്‍ കണ്ണിന് താഴെ കറുപ്പ് വരാന്‍ സാധ്യതയുണ്ടെന്ന് ചര്‍മരോഗ വിദഗ്ധര്‍ പറയുന്നു. ഇരുമ്പ്, വിറ്റാമിന്‍ ഡി, കെ, ഇ, ബി എന്നിവയുടെ കുറവു മൂലവും കണ്ണിന് ചുറ്റും കറുത്തപാടുകള്‍ വരാം. […]