രാജ്യത്ത് എടിഎം കൗണ്ടറുകളുടെ എണ്ണത്തില്‍ കുറവുണ്ടായെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ വര്‍ധിച്ചതോടെ നോട്ടുകളുടെ ഉപയോഗം കുറഞ്ഞതാണ് ഇതിന് കാരണമെന്ന് ആര്.ബി.ഐ വ്യക്തമാക്കുന്നു. രാജ്യത്ത് ഈ സാമ്പത്തിക വര്‍ഷം പൊതുമേഖല ബാങ്ക് ശാഖകളുടെ എണ്ണത്തില്‍ രണ്ട് ശതമാനത്തിന്റെ വര്‍ധനയുണ്ടെന്ന് ട്രെന്റ് ആന്‍ഡ് പ്രോഗ്രസ് ഓഫ് ബാങ്കിംഗ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തുടനീളമുള്ള എടിഎമ്മുകളുടെ എണ്ണം 2024 മാര്‍ച്ച് 31ന് 2,53,417 ആയിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 31 എത്തിയപ്പോള്‍ ഇത് 2,51,057 ആയി കുറഞ്ഞു. സ്വകാര്യ ബാങ്കുകളുടെ എടിഎം നെറ്റ്വര്‍ക്കിലും കുറവുണ്ടായി. ഒരു വര്‍ഷം മുമ്പ് 79,884 എടിഎം സെന്ററുകള്‍ ഉണ്ടായിരുന്നിടത്ത് ഈ വര്‍ഷം മാര്‍ച്ച് 31ന് ഇത് 77,117 ആയിട്ടാണ് കുറഞ്ഞത്. പൊതുമേഖല ബാങ്കുകളുടെ എടിഎം സെന്ററുകളുടെ എണ്ണം 1,34,694ല്‍ നിന്ന് 1,33,544 ആയിട്ടാണ് താഴ്ന്നത്. യുപിഐ, നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ആപ്പുകള്‍, കാര്‍ഡ് പേയ്മെന്റുകള്‍ എന്നിവ വഴി നടക്കുന്ന ഇടപാടുകള്‍ക്ക് എടിഎം ഇടപാടുകളേക്കാള്‍ വളരെ കുറഞ്ഞ ചെലവാണ്.
എടിഎം കൗണ്ടറുകളുടെ എണ്ണത്തില്‍ കുറവുണ്ടായെന്ന് ആര്‍ബിഐ
