കിലിയന്‍ മര്‍ഫി നായകനാകുന്ന ‘പീക്കി ബ്ലൈന്‍ഡേഴ്‌സ്’ സിനിമയുടെ ടീസര്‍ റിലീസ് ചെയ്ത് നെറ്റ്ഫ്‌ലിക്‌സ്. ‘പീക്കി ബ്ലൈന്‍ഡേഴ്‌സ്: ദ് ഇമ്മോര്‍ട്ടല്‍ മാന്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് ആറിന് തിയറ്റര്‍ റിലീസ് ആയി എത്തും. തിയറ്റര്‍ റിലീസിനുശേഷം മാര്‍ച്ച് 20ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം ലോകമെമ്പാടും സ്ട്രീം ചെയ്യും. ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളാകും സിനിമ ഒരുക്കുന്നത് എന്നതിന്റെ സൂചനകള്‍ ടീസറിലുണ്ട്. ഡാര്‍ക്കര്‍ ഷെയ്ഡ് കൂടുതലുള്ള സങ്കീര്‍ണമായ പ്ലോട്ടിലേക്കാണ് കിലിയന്‍ മര്‍ഫി ടോമി ഷെല്‍ബിയായി തിരിച്ചെത്തുന്നത്. യുദ്ധവും അതിജീവനവും പ്രമേയമാവുന്ന ഈ ‘ബിര്‍മിങ്ഹാം’ ചിത്രം ലോകമെമ്പാടുമുള്ള ‘പീക്കി ബ്ലൈന്‍ഡേഴ്‌സ്’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടിരിക്കുന്നത്. ടോം ഹാര്‍പര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തോമസ് ഷെല്‍ബിയായി കിലിയന്‍ തിരിച്ചെത്തുന്നു. റെബേക്ക ഫെര്‍ഗസന്‍, ടിം റോത്ത്, ബാരി കിയോഗന്‍, സ്റ്റീഫന്‍ ഗ്രഹാം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
‘പീക്കി ബ്ലൈന്‍ഡേഴ്‌സ്’ സിനിമയുടെ ടീസര്‍
