മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി പ്രകടമാക്കി ഹൈക്കോടതി. അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി പ്രോസിക്യൂഷൻ അനുമതി തീരുമാനം അറിയിക്കാത്തതിലാണ് വിമർശനം. അഡീഷണൽ ചീഫ് സെക്രട്ടറിയോട് നാളെ ഹാജരാകാൻ കോടതി നിർദേശം നൽകി. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഹാജരാവേണ്ടത്. രണ്ടാഴ്ച സാവകാശം ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ ഹൈക്കോടതി അതൃപ്തി പ്രകടമാക്കി
