4 47

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ വില്‍പ്പനയും ഉല്‍പാദനവും നവംബറില്‍ കുറഞ്ഞു. ഇലക്ട്രിക്, ഇന്ധനക്ഷമതയുള്ള കാറുകളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി രാജ്യം സബ്സിഡികള്‍ നിര്‍ത്തലാക്കിയതോടെ ചൈനയില്‍ കുത്തനെ ഇടിവ് ഉണ്ടായതുമാണ് ടൊയോട്ടയുടെ വില്‍പ്പനയില്‍ ഇടിവിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍, അനുബന്ധ സ്ഥാപനങ്ങളായ ഡൈഹത്സു മോട്ടോര്‍ കമ്പനി, ഹിനോ മോട്ടോഴ്സ് ലിമിറ്റഡ് തുടങ്ങിയവ ഉള്‍പ്പെടെയുള്ളവയുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.9% കുറഞ്ഞ് 9,65,919 യൂണിറ്റായി. ഉല്‍പ്പാദനം 3.4% കുറഞ്ഞ് 9,34,001 വാഹനങ്ങളായി. ചൈനയിലെ ടൊയോട്ട, ലെക്‌സസ് ബ്രാന്‍ഡുകളുടെ വില്‍പ്പന നവംബറില്‍ 12% കുറഞ്ഞുവെന്ന് കമ്പനി പറഞ്ഞു, ഫണ്ടുകള്‍ തീര്‍ന്നതിനാല്‍ പ്രധാന നഗരങ്ങളിലെ ട്രേഡ്-ഇന്‍ സബ്സിഡികള്‍ അവസാനിച്ചു. അതുപോലെ തന്നെ നെതര്‍ലാന്‍ഡ്സിലെ ഒരു ചിപ്പ് നിര്‍മ്മാതാവിനെച്ചൊല്ലി ചൈനയും ഡച്ചുകാരും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കം മൂലമുണ്ടായ സെമികണ്ടക്ടര്‍ ക്ഷാമത്തിന്റെ നീണ്ടുനില്‍ക്കുന്ന ആഘാതവും വില്‍പ്പന ഇടിവിന് കാരണമായി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *