അറിയുക എന്ന് വെച്ചാല്‍ നീറുക എന്നാണ്. പ്രണയത്തിന്റെ അര്‍ത്ഥം ശരിക്കും അറിയണമെങ്കില്‍ ആദ്യം തീവ്രമായ നോവനുഭവിക്കണം. പ്രണയത്തെക്കുറിച്ച് ഫുസുലി എഴുതിയിട്ടുള്ളത് അത്യന്തം സൂക്ഷ്മമായി വിശകലനം ചെയ്യണം. അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും പ്രണയത്തിന്റെ ശരിയായ രീതി എന്താണെന്ന്, അതിനുള്ള വഴി ഏതാണെന്ന്.എങ്ങനെയാണ് മരിക്കേണ്ടത് എന്നറിയാവുന്നവര്‍ക്ക് കഠാര ജീവിതമാണ്. പ്രണയം എന്താണെന്ന് അറിയുന്നവര്‍ക്കായി ഏഴു രഹസ്യങ്ങളുണ്ട്. അത് മനസ്സിലാക്കുന്നവന്‍ ഈ ലോകത്തിന്റെ മുഴുവനും ആധിപത്യം നേടും. ‘ബാബിലോണിലെ മരണവും ഇസ്താംബുളിലെ പ്രണയവും’. ഇസ്‌കന്ദര്‍ പാല. പരിഭാഷ – രമാ മേനോന്‍. ഗ്രീന്‍ ബുക്‌സ്. വില 646 രൂപ.
