Untitled design 2025 12 30T150700.961

വയനാട് മുണ്ടക്കൈ ചൂരൽമലയിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ഡിസംബർ 28 ന് നടത്തണമെന്ന് ആഗ്രഹമുണ്ടെന്നാണ് താൻ പറഞ്ഞതെന്ന് ടി. സിദ്ദിഖ് എംഎൽഎ. ജനുവരി 10-നുള്ളിൽ ഇതിന്റെ എല്ലാ കാര്യവും മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ദുരന്തബാധിതർക്ക്  ടൗൺഷിപ്പ് നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചത് രാഹുൽ ഗാന്ധിയാണ് അത് കോൺഗ്രസ് പാലിച്ചിരിക്കും, സർക്കാർ നിർമ്മിക്കുമെന്ന് പറഞ്ഞ വീടുകളുടെ നടപടികൾ എത്ര തവണ മാറ്റിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം കർണാടക സർക്കാർ നൂറു വീടുകളുടെ പണം കേരള സർക്കാരിന് കൊടുത്തിട്ടുണ്ടെന്നും, സർക്കാരിന്റെ വീട് നിർമ്മാണ പദ്ധതി സിപിഎം പദ്ധതിയല്ല, യുഡിഎഫ് എംഎൽഎമാരും അതിനു വേണ്ടി പണം കൊടുത്തിട്ടുണ്ടെന്നും  ടി. സിദ്ദിഖ് പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *