ഫോണ്‍ പെട്ടെന്ന് ഹാങ് ആകുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി വിദഗ്ധര്‍. സോഷ്യല്‍മീഡിയ പരസ്യത്തിലോ പരിചയമില്ലാത്ത ലിങ്കിലോ ക്ലിക്ക് ചെയ്ത ശേഷം ഫോണ്‍ പെട്ടെന്ന് ഹാങ് ആവുന്നത് ഒരു സാധാരണ സാങ്കേതിക തകരാര്‍ ആണെന്ന് തോന്നാം. ഫോണിന്റെ സ്‌ക്രീന്‍ ഫ്രീസ് ആകുന്നത് യഥാര്‍ഥ പ്രശ്നമല്ല. മറിച്ച് ശ്രദ്ധ തിരിക്കാനുള്ള തട്ടിപ്പുകാരുടെ തന്ത്രമാണ്. ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം പല തരത്തിലുള്ള അനുമതികള്‍ നല്‍കാന്‍ അത് ആവശ്യപ്പെട്ടേക്കാം. ഇത്തരം അനുമതികള്‍ അനുവദിച്ചാല്‍ ഫോണിലെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തട്ടിപ്പുകാര്‍ക്ക് അവസരം ലഭിച്ചേക്കാം. പെട്ടെന്ന് ഹാങ് ആയാല്‍ മൊബൈല്‍ ഡാറ്റയും വൈ ഫൈയും ഓഫ് ചെയ്യുക. ബാങ്കിങ് വിവരങ്ങളോ യുപിഐ പിന്നോ ടൈപ്പ് ചെയ്യാതിരിക്കുക. സാമ്പത്തിക വിവരങ്ങള്‍ ചോര്‍ന്ന് എന്ന് സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെടുക. സാമ്പത്തിക തട്ടിപ്പുകള്‍ ഉടനടി 1930 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യുക.
