1 14

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിലെ ഓഹരി പങ്കാളിത്തം വീണ്ടും ഉയര്‍ത്തി. 2026 സാമ്പത്തിക വര്‍ഷത്തില്‍ സിയാലിലെ ഓഹരി വിഹിതം 12.11 ശതമാനത്തില്‍ നിന്ന് 12.34 ശതമാനമായാണ് അദ്ദേഹം വര്‍ധിപ്പിച്ചത്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ 5.79 കോടി സിയാല്‍ ഓഹരികളാണ് യൂസഫലിയുടെ പക്കലുണ്ടായിരുന്നത്. മാര്‍ച്ച് 31-ലെ കണക്കുകള്‍ പ്രകാരം ഇത് 5.90 കോടിയായി ഉയര്‍ന്നു. അതായത് 11 ലക്ഷം ഓഹരികളുടെ വര്‍ധന. കമ്പനിയുടെ പെയ്ഡ്-അപ്പ് ഷെയര്‍ ക്യാപിറ്റല്‍ 47.82 കോടി ഓഹരികളായി മാറ്റമില്ലാതെ തുടരുകയാണ്. നിലവിലുള്ള ഏതെങ്കിലും ഓഹരി ഉടമകളില്‍ നിന്നാണ് യൂസഫലി ഇവ വാങ്ങിയതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ഓഹരികള്‍ വിറ്റത് ആരാണെന്ന വിവരങ്ങളില്ല. നിലവില്‍ കേരള സര്‍ക്കാര്‍ (33.38%), എം.എ. യൂസഫലി (12.34%), എന്‍.വി. ജോര്‍ജ് (5.92%) എന്നിവരാണ് സിയാലിലെ ഏറ്റവും വലിയ മൂന്ന് ഓഹരി ഉടമകള്‍.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *