ഇഡിയുടെ ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിൽ എനിക്കെതിരെയുള്ള വേട്ടയാടൽ തുടങ്ങിയിട്ട് നാളുകളേറെയായെന്നും എന്നെ തകർക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ ശക്തികൾ ഉദ്ദേശിച്ച നിലയിലേക്ക് എവിടെയും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് പാർട്ടിയലുള്ള വിശ്വാസ്യതക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവും പിബി അംഗവുമായ പിണറായി വിജയൻ. മറിച്ച്, ജനങ്ങൾക്കായി നിലകൊള്ളുന്ന പാർട്ടിയാണിതെന്ന ബോധ്യം ജനമനസ്സുകളിൽ കൂടുതൽ ശക്തമാവുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.സിപിഎം മാന്നാർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ.
പിണറായി വിജയന്റെ സത്യസന്ധതയെ വാഴ്ത്തിയും ഇ.ഡിയെ രൂക്ഷമായി വിമർശിച്ചും സജി ചെറിയാൻ. ആയുസ്സും ആരോഗ്യവും അനുവദിച്ച് നൽകിയാൽ പിണറായി വിജയൻ കേരളത്തെ വീണ്ടും നയിക്കുമെന്നും, അതിനുള്ള രാഷ്ട്രീയ കരുത്ത് പാർട്ടിക്കിന്നുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ. കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയെന്നും മന്ത്രിയെ വിളിച്ചാൽ കറന്റ് എപ്പോൾ വരുമെന്ന് അറിയാൻ കഴിയുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായി മന്ത്രി തന്നെ വെളിപ്പെടുത്തി.മന്ത്രി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ജീവനക്കാരനെ കുറിച്ച് അന്വേഷിക്കാൻ ബോർഡ് ചെയർമാനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന കേസിൽ സർവകലാശാല മലക്കംമറിഞ്ഞതിൽ ശക്തമായ പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടനയായ കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് കളക്ടീവ് രംഗത്തെത്തി. നിയമനത്തിൽ യാതൊരു വീഴ്ചയുമില്ലെന്ന മുൻ നിലപാടിൽ നിന്ന് സർവകലാശാല പിന്നോട്ടുപോയത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംഘടനയുടെ പ്രധാന ആരോപണം.
കെഎസ്ആർടിസി ബസുകളുടെ ഡീസൽ മൈലേജ് മെച്ചപ്പെടുത്തുന്നതിനും ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനുമായി ‘പ്രോജക്റ്റ് സൂര്യ’ എന്ന പേരിൽ പുതിയ പദ്ധതി നടപ്പാക്കുന്നു. ബസുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അവയെ തരംതിരിച്ച് സാങ്കേതിക പരിശോധനകളും അറ്റകുറ്റപ്പണികളും നടത്തുകയും ജീവനക്കാർക്ക് പരിശീലനം നൽകുകയും ചെയ്യും.
കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ ഒന്നാം പ്രതി സംഘം സെക്രട്ടറി പ്രീനക്ക് ജാമ്യം. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രീനക്കെതിരെ 10 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. നാല് കേസുകളിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബർ 10 മുതൽ 12 വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പ്രതികളെ പൊലീസ് കസ്റ്റഡിയിൽവിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രതികളായ കുട്ടികൾക്ക് വേണ്ടി നൽകിയ ഹർജിയിലാണ് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവ് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തത്. കേസിലെ തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമാണ് ഒബ്സർവേഷൻ ഹോമിന് പുറത്തേക്ക് കുട്ടികളെ കൊണ്ടുപോകാൻ പൊലീസിന് അനുമതി നൽകിയത്.
സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിന പരിപാടിയുടെ ഭാഗമായി, വയോജന ക്ഷേമ വകുപ്പ് സിഎംഡിയുമായി ചേർന്ന് വയോജനങ്ങളുടെ സംസ്ഥാനതല അടിസ്ഥാന വിവരശേഖരണം നടത്തുന്നു. ഈ സർവേയിലൂടെ വയോജനങ്ങളുടെ ആരോഗ്യം, സാമൂഹികം, സാമ്പത്തികം തുടങ്ങിയ സാഹചര്യങ്ങൾ വിലയിരുത്തി ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് ലക്ഷ്യം.
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്‍റെ മരണത്തിലെ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. റിമാൻഡിലായി 48ാം ദിവസമാണ് ഡോ. റാമിന് ജാമ്യം കിട്ടുന്നത്. അഞ്ചരക്കണ്ടി കോളേജിൽ കയറരുതെന്നാണ് നിർദേശം.
പിണറായി വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി വരുമെന്ന് ഉറപ്പായതോടെ, സമാന കേസുകളിൽ പ്രതികളായ കമ്മ്യൂണിസ്റ്റുകളെ ഉൾപ്പെടുത്തി ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കാനാണ് പിണറായിയുടെ ശ്രമമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. ഈ ഗ്രൂപ്പിന്റെ അഡ്മിനാവാനാണ് പിണറായി ശ്രമിക്കുന്നതെന്നും ഷോൺ ജോർജ് പരിഹസിച്ചു.
എറണാകുളം എടയാറിൽ സിനിമ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം. ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു. തൃശ്ശൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് അപകടം ഉണ്ടായത്. എടയാറിലെ സിനിമാ ഷൂട്ടിങ്ങിന്റെ ആദ്യ ദിനമായിരുന്നു ഇന്ന്.
സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച് സപ്ലൈകോ പുറത്തിറക്കിയ ഗിഫ്റ്റ് കാര്‍ഡുകള്‍ ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് പഞ്ചസാര കൈമാറിയ സംഭവത്തില്‍ ഏഴു ജീവനക്കാരെ കൂടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഭക്ഷ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണു നടപടി.
കെപിസിസി നേതൃത്വം കടുപ്പിച്ചതോടെ പാർട്ടിക്ക് വഴങ്ങി രമ്യ ഹരിദാസ്. ചിറയിൻകീഴിലെ കയ്യാങ്കളി അന്വേഷിക്കുന്ന എംഎം ഹസ്സൻ സമിതിക്ക് മുന്നിലെത്തി രമ്യ താൻ അച്ചടക്കമുള്ള പാർട്ടിക്കാരിയാണെന്ന് വിശദീകരിച്ചു. പാളയം പ്രദീപിനെ ഒഴിവാക്കിയാണ് രമ്യ ഇന്ന് മണ്ഡലത്തിലെത്തിയത്.
അങ്കണവാടികളുടെ ഭൗതിക വികസനത്തോടൊപ്പം കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ചയും ആരോഗ്യവും ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് വനിതാ ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ.ബാല്യസ്പന്ദനം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ദേശീയ പോഷകാഹാര മാസാചരണമായ ‘പോഷണ്‍ മാഹ്’ന്‍റെ സംസ്ഥാനതല ഉദ്ഘാടനവും കൊല്ലത്ത് ജയന്‍ മെമ്മോറിയല്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മെസ്സി വിവാദവുമായി ബന്ധപ്പെട്ട് കായികവകുപ്പ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ സത്യസന്ധമായി ഒന്നുമില്ലെന്ന് മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ. തിരൂർ തലക്കാട് സിപിഎം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണ യോഗത്തിലായിരുന്നു മുൻ മന്ത്രി വിവാദത്തിൽ പ്രതികരിച്ചത്.
കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള ‘കേരള ബ്രാൻഡ്’ പോർട്ടൽ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് തയ്യാറാക്കിയ ഈ പോർട്ടൽ വഴി ഉയർന്ന ഗുണനിലവാരവും തനിമയും പുലർത്തുന്ന തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് ‘MADE IN KERALA’ എന്ന സവിശേഷമായ ആഗോള സ്വത്വം കൈവരും.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയുമാണ് ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് വർധിക്കാൻ കാരണം.
കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അന്ത്യം.`
ദേശീയപാതയില്‍ കളര്‍കോട് ബൈപാസ് ജങ്ഷനിൽ അമ്പലപ്പുഴ ഭാഗത്തേക്ക് 250 മീറ്റര്‍ ദൂരത്തില്‍ ഉയരപ്പാത നീട്ടണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന് കത്തു നല്‍കി.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി എം. സ്വരാജ്. ഇഡി വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ട ഒരു ഏജൻസിയായി മാറിയിരിക്കുകയാണെന്നും ബി.ജെ.പിയെ എതിർക്കുന്നവരെ രാഷ്ട്രീയമായി വേട്ടയാടാൻ മാത്രമാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മലപ്പുറത്തെ ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത്യയിൽ കൈക്കൂലി ആരോപണം നിഷേധിച്ച് അന്വേഷണ റിപ്പോർട്ട്. ഗതാഗത സെക്രട്ടറി ടി വി അനുപമയാണ് റിപ്പോർട്ട് കൈമാറിയത്. കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ലെന്ന് റിപ്പോർട്ടിലുണ്ട്.
കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക വിദഗ്ധർ. പാളങ്ങളുടെ വളവുകളും പരിമിതികളും സ്റ്റോപ്പുകളും വേഗതയെ ബാധിക്കും. ഭൂമി ഏറ്റെടുക്കുന്നതിലെ താമസവും റെയിൽവേ വികസനത്തെ ബാധിക്കുന്നതായും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂള്‍ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി. ഇന്നലെ രാത്രി ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിന്റെ ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. രാത്രിയായതിനാല്‍ വലിയ ദുരന്തം ഒഴിവായി.
സിപിഎമ്മില്‍ പുകയുന്ന വിഭാഗീയത മുതലെടുത്ത് എല്‍ഡിഎഫ് ഭരിക്കുന്ന പൂതാടി ഗ്രാമപ്പഞ്ചായത്തില്‍ യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം. പഞ്ചായത്ത് പ്രസിഡന്‍റ് ഇകെ ബാലകൃഷ്ണനെതിരെയാണ് യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന രാഷ്ട്രീയ മുന്നണിക്ക് ‘മതേതര സാമൂഹികനീതി വിജയ (വെട്രി) സഖ്യം’ (സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്) എന്ന് പേരിട്ടു. ചെന്നൈ പനൈയൂരിലെ ടിവികെ ആസ്ഥാനത്ത് നടന്ന സഖ്യകക്ഷി നേതാക്കളുടെ നിർണായക യോഗത്തിലാണ് മുന്നണിയുടെ ഔദ്യോഗിക നാമം പ്രഖ്യാപിച്ചത്. സഖ്യത്തിന്റെ പേരിലും ‘വെട്രി’ ഉൾപ്പെടുത്തിയിട്ടുണ്ട്.
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ച ‘തൈമാമൻ തങ്ക മോതിരം’ പദ്ധതി മാറ്റിവെച്ചു. സെപ്റ്റംബർ 15-ന് നടക്കേണ്ടിയിരുന്ന പരിപാടി, മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്ര കാരണമാണ് നീട്ടുന്നത്. സംസ്ഥാനത്തെ നവജാത ശിശുക്കൾക്ക് സ്വർണമോതിരം നൽകുന്ന പദ്ധതിയാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25 വർഷത്തെ ഭരണ പൂർത്തീകരണത്തോടനുബന്ധിച്ച് ബിജെപി ‘സേവാ സങ്കൽപ് അഭിയാൻ’ എന്ന പേരിൽ രാജ്യവ്യാപകമായി ഒരു മാസം നീളുന്ന പരിപാടി പ്രഖ്യാപിച്ചു. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ നടക്കുന്ന ഈ ക്യാമ്പയിനിലൂടെ മോദിയുടെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ആണ്ല ക്ഷ്യമിടുന്നത്.
സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര പരീക്ഷാ ഗൈഡ് `ശിവന്ത് സാർ’ എന്ന പുസ്തകത്തിലെ സ്വാതന്ത്ര സമരസേനാനികളുടെ പാഠഭാഗത്തിലാണ് മോദിയുടെ പേരും ഉൾപ്പെടുത്തിയത്. പുസ്തകത്തിലെ ബന്ധപ്പെട്ട ഭാഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിമര്‍ശനം ശക്തമായത്.
ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി. അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കൾക്ക് അത്താഴവിരുന്ന് നൽകും. നേതാക്കൾ ഒന്നിച്ച് ഭാരത് മണ്ഡപം പരിസരത്ത് മരം നടും.
പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം കഴിഞ്ഞ് 27 ദിവസമായിട്ടും സഭ പിരിച്ചു വിട്ട് രാഷ്ട്രപതി വിഞ്ജാപനം ഇറക്കാത്ത നടപടിക്ക് പിന്നില്‍ ഗൂഢലക്ഷ്യം ആവര്‍ത്തിച്ച് കോണ്‍ഗ്രസ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ച് വിവാദ ബില്ലുകള്‍ പാസാക്കാനുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.
സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും. ഇതിനുള്ള നിർദേശം സാമൂഹിക നീതി വകുപ്പ് നൽകി. സർക്കാർ, സ്വകാര്യ വൃദ്ധസദനങ്ങളുടെ പേര് സ്നേഹാലയം എന്നാക്കണമെന്നും വൃദ്ധസദനം എന്ന് ഉപയോഗിക്കരുതെന്നുമാണ് നിർദേശത്തിൽ പറയുന്നത്.
മുംബൈയിൽ പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ സുരക്ഷ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് പോലീസ്. പ്രതികൾക്ക് പ്രധാനമന്ത്രിയുടെ പരിപാടിയുമായി ബന്ധമില്ലെന്നും ഒരാളുടെ പ്രതിശ്രുത വധുവിന് പെർഫ്യൂം വാങ്ങാനെത്തിയതാണെന്നും പോലീസ് പറഞ്ഞു.
തെലങ്കാനയിലെ വിദ്യാർത്ഥികൾ നേരിടുന്ന ഫീസ് പ്രതിസന്ധിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇറ്റാലിയൻ ഭാഷയിൽ കത്തയച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ. രാഹുൽ ഗാന്ധിയുടെ ‘മാതൃഭാഷ’ എന്ന് പരിഹസിച്ചാണ് കരിംനഗർ എംപി കൂടിയായ സഞ്ജയ് കുമാർ കത്ത് പുറത്തുവിട്ടത്.
ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബറിന്റെയും റാപ്പിഡോയുടെയും ലൈസൻസ് സസ്പെൻഡ് ചെയ്ത് ചണ്ഡീഗഢ് ഭരണകൂടം. സുരക്ഷാ-പ്രവർത്തന മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടുകമ്പനികളുടെയും ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. തമിഴ്നാട്, ആന്ധ്ര, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന അഞ്ച് പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് അനുമതി. 2030 നകം പൂർത്തിയാകുന്ന പദ്ധതികൾക്കായി 1021 കോടി വകയിരുത്തി.
കർണാടകയിൽ ഇഡി പാർട്ടി നേതാക്കളെ വേട്ടയാടുന്നുവെന്ന് കോൺഗ്രസ്. കോൺഗ്രസ് നേതാവ് സതീഷ് ജർക്കിഹോളിക്കെതിരായ റെയ്ഡ് ചൂണ്ടിക്കാട്ടിയാണ് ആരോപണം. കർണാടകയിൽ 13 നേതാക്കളെ ഇഡി വേട്ടയാടുന്നുവെന്ന് രൺദീപ് സുർജെവാല എക്സിൽ പറഞ്ഞു.
പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന് എസ്ഐആർ(തീവ്ര വോട്ടർപട്ടിക പരിഷ്കരണം) നടപടികളുടെ ഭാഗമായുള്ള ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ്. വോട്ടർപട്ടികയിലെ പേരിലെ ചേർച്ചയില്ലായ്മ കാരണമാണ് 92-കാരനായ സി.എൻ.ആർ. റാവുവിന് ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്.
ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്ത് ടാങ്കർ കപ്പലുകൾ തകർത്തതായി അമേരിക്ക അവകാശപ്പെട്ടു. തങ്ങളുടെ യുദ്ധക്കപ്പലിന് നേരെയുണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് മറുപടിയായാണ് ഈ നടപടിയെന്നും യുഎസ് സൈന്യം അറിയിച്ചു.
യുഎസ് സൈന്യത്തിന്റെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ സായുധവിഭാഗമായ ഐആർജിസി(ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോപ്സ്)യുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സെപാഹ് ന്യൂസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.
ആറ് ഗൾഫ് രാജ്യങ്ങളിലും ഒറ്റ വിസയിൽ യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്ന ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ ഉടൻ യാഥാർത്ഥ്യമാകും. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് വിദേശ വിനോദസഞ്ചാരികൾക്ക് ഇത് പ്രയോജനപ്പെടും. പദ്ധതിയുടെ വിശദാംശങ്ങൾ ഔദ്യോഗിക ഏജൻസികൾ ഉടൻ പുറത്തുവിടുമെന്ന് ജിസിസി സെക്രട്ടറി ജനറൽ അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘ചന്ദ്രൻ ഞങ്ങളുടേത്’ എന്ന് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തതും കാനഡ, മെക്സിക്കോ, ഗ്രീൻലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുത്തി യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ചതും അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ട്രംപിന്റെ മുൻകാല പ്രസ്താവനകളും പേരുമാറ്റ നിർദേശങ്ങളും വിവാദങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു.
അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ പാകിസ്ഥാൻ കടുത്ത നയതന്ത്ര പ്രതിസന്ധി നേരിടുകയാണെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അതൊരു ഞാണിന്മേൽ കളിയാണെന്നാണ് പാക് മന്ത്രി പറഞ്ഞത്.
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില വീണ്ടും ബാരലിന് 100 ഡോളറിലേക്ക് ഉയർന്നതായി റിപ്പോർട്ട്. ജൂലൈ മാസത്തിന് ശേഷം ആദ്യമായാണ് ആഗോള എണ്ണവില ഈ ഉയർന്ന നിരക്കിലേക്ക് എത്തുന്നത്.
കെസിഎ പിങ്ക് വനിതാ ടി20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ നാലാം വിജയവുമായി സഫയർ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക്. പേൾസിനെതിരെ ഏഴ് വിക്കറ്റിനായിരുന്നു സഫയറിന്‍റെ വിജയം. മറ്റൊരു മത്സരത്തിൽ എമറാൾഡ് റൂബീസിനെ ഏഴ് റൺസിന് തോൽപ്പിച്ചു.
ദുലീപ് ട്രോഫി ഫൈനൽ പോരാട്ടത്തിൽ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോൺ വിജയത്തിലേക്ക് നീങ്ങുന്നു. മത്സരത്തിന്‍റെ നാലാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്ത ഈസ്റ്റ് സോണിന് ഇപ്പോൾ 584 റൺസിന്‍റെ കൂറ്റൻ ലീഡുണ്ട്.
