ബോക്സ് ഓഫീസിലെ സമാനതകളില്ലാത്ത കുതിപ്പ് തുടര്‍ന്ന് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ഓണത്തിന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം. ആഗോള തലത്തില്‍ ചിത്രം നേടിയിരിക്കുന്നത് 270 കോടിയാണ്. ഇതോടെ പിന്നിലാക്കിയത് മോഹന്‍ലാല്‍ ചിത്രം എമ്പുരാനെയാണ്. 268 കോടിയായിരുന്നു എമ്പുരാന്‍ നേടിയത്. എമ്പുരാന്റെ റെക്കോര്‍ഡ് മറി കടക്കാന്‍ ബെത്ലഹേമിന് വേണ്ടി വന്നത് വെറും 18 ദിവസം മാത്രമാണ്. ഇതോടെ ബെത്ലഹേമിന് മുന്നിലുള്ള ഏക ചിത്രം ലോകയാണ്. ലോകയുടെ കളക്ഷന്‍ 304 കോടിയാണ്. അതേസമയം കേരള ബോക്സ് ഓഫീസിലും ബെത്ലേഹം വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം തുടരുമിനെ പിന്നിലാക്കി കേരള ബോക്സ് ഓഫീസ് കളക്ഷനില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി.
