ആഡംബര വാഹനങ്ങള്‍ മാത്രം അലങ്കാരമാകുന്ന മുകേഷ് അംബാനിയുടെ ഗാരിജിലേക്ക് മെഴ്‌സിഡീസിന്റെ പെര്‍ഫോമന്‍സ് എസ് യു വി ബ്രാബസ് ജി63 എ എം ജി കൂടി എത്തിയിരിക്കുന്നു. മെഴ്‌സിഡീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ ട്യൂണിങ് കമ്പനിയായ ബ്രാബസ് ആണ് ജി 63 ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് സ്പോര്‍ട്ടി ലുക്ക് നല്‍കുന്നതും പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്നതുമെല്ലാം. അത്തരത്തില്‍ ബ്രാബസ് കിറ്റുമായാണ് മുകേഷ് അംബാനിയുടെ പുതിയ ജി 63യും എത്തിയിരിക്കുന്നത്. സില്‍വര്‍ ഷെയ്ഡിലുള്ളതാണ് പുതു വാഹനം. കൂടെ ബ്രാബസ് കിറ്റും അലോയ് വീലുകളുമെല്ലാം നല്‍കിയിട്ടുണ്ട്. 4.5 ലീറ്റര്‍ വി8 ബൈ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ബ്രാബസ് 900 ജി 63 യ്ക്ക് കരുത്തേകുന്നത്. 900 പി എസ് പവറും 1250 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും ഈ എന്‍ജിന്‍. റെഗുലര്‍ പതിപ്പിന് കരുത്തേകുന്നത് 4.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി8 എന്‍ജിനാണ്. 585 ബി എച്ച് പി പവറും 850 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കും. ഒമ്പത് സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ്. റെഗുലര്‍ പതിപ്പിന് 3.30 കോടി രൂപയാണ് വില. എന്നാല്‍ ബ്രാബസ് കിറ്റ് കൂടി വരുന്നതോടെ വിലയില്‍ വര്‍ധനവുണ്ടാകും.
അംബാനിയുടെ ഗാരിജിലേക്ക് മോഡിഫൈഡ് ബെന്‍സ്
