ഷെയ്ന്‍ നിഗം നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘ഹാലി’ലെ പുതിയ ഗാനം റിലീസ് ചെയ്തു. നന്ദഗോപന്‍ വി സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് മുത്തു, നന്ദഗോപന്‍, രമ്യ നമ്പീശന്‍ എന്നിവര്‍ ചേര്‍ന്നാണ്. മുത്തുവാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ഷെയ്‌നിന്റെ മനോഹരമായ നൃത്തമാണ് ഗാനത്തിന്റെ പ്രധാന ഹൈലൈറ്റ്. ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തിയ ഹാല്‍ സംവിധാനം ചെയ്തത് വീരയാണ്. സിനിമയില്‍ സാക്ഷി വൈദ്യയാണ് നായികയായി എത്തിയത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകാല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ഷെയ്ന്‍ നിഗം ചിത്രം ‘ഹാലി’ലെ പുതിയ ഗാനം
