പക്ഷിപ്പനിയെ തുടർന്ന് കോഴിയിറച്ചി വിഭവങ്ങൾ ജില്ലയിൽ നിരോധിച്ചതിനെ തുടർന്ന് ആലപ്പുഴ ജില്ലയിൽ ഇന്ന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധം. ശീതീകരിച്ച ഇറച്ചി ഉപയോഗിക്കാൻ പോലും അനുമതി ഇല്ലെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. നിരോധനം തുടരണോ എന്ന കാര്യത്തിൽ നാളെയാണ് അന്തിമ തീരുമാനം ഉണ്ടാകുക. അതേസമയം, ഹോട്ടലുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരാൻ മറക്കല്ലേ എന്ന ഓർമപ്പെടുത്തലുമായി ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ കളക്ടറുമായി ഹോട്ടലുടമകൾ ചർച്ച നടത്തിയിരുന്നു അത് പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്നത്തെ സമരം.
എയർ ഇന്ത്യ എക്‌സ്‌പ്രസ് പൈലറ്റ് വീരേന്ദർ സെജ്‌വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു
ദില്ലി വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരനെ മർദിച്ച കേസിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് പൈലറ്റ് വീരേന്ദർ സെജ്‌വാളിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്‌തു. എന്നാൽ കേസിൽ ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ബിഎൻഎസ് സെക്ഷൻ 115, 126, 351 പ്രകാരമാണ് വീരേന്ദർ സെജ്‌വാളിനെതിരെ കേസെടുത്തിരിക്കുന്നത്. ദില്ലി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ വെച്ചാണ് വീരേന്ദർ സെജ്‌വാൾ, അങ്കിത് ധവാനെന്ന യാത്രക്കാരനെ മർദിച്ചത്. ഡിസംബർ 19 ന് സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ അങ്കിത് ധവാനും […]
ഓപ്പറേഷൻ ബാർ കോഡിൽ ബാറുകളിലും എക്സൈസ് ഓഫീസുകളിലും വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ
വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ ഓപ്പറേഷൻ ബാർ കോഡിൽ ബാറുകളിലും എക്സൈസ് ഓഫീസുകളിലും വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ. ആലപ്പുഴയിൽ ഒരു ബാറിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകുന്നുവെന്ന ഞെട്ടിക്കുന്ന സംഭവവും പരിശോധനയിൽ കണ്ടെത്തി. 3,56,000 രൂപ നൽകിയതിൻ്റെ രജിസ്റ്റർ വിജിലൻസിന് ലഭിച്ചു. ഈ കണക്ക് ബാർ മാനേജർ എംഡിക്ക് നൽകിയതിൻ്റെ വാട്‌സ്ആപ്പ് സന്ദേശവും ലഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണർ, ഇൻസ്പെക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവർക്കാണ് പണം നൽകിയതെന്നാണ് പട്ടികയിലുള്ളത്. കൽപ്പറ്റയിലെ ഒരു എക്സൈസ് ഉദ്യോഗസ്ഥൻ്റെ അക്കൗണ്ടിലേക്ക് സംശയാസ്പദമായി പോയിരിക്കുന്നത് മൂന്നുലക്ഷത്തിലധികം […]
കേരളത്തിലെ പക്ഷിപ്പനിയിൽ അതിര്‍ത്തികളില്‍ ജാഗ്രത ശക്തമാക്കി തമിഴ്‌നാട്
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ടതോടെ അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളില്‍ അണുനശീകരണവും ആരോഗ്യ പരിശോധനയും ശക്തമാക്കി തമിഴ്‌നാട്. പ്രധാനമായും നാടുകാണി ചുരം വഴി നീലഗിരിയിലേക്ക് എത്തുന്ന ചരക്കുവാഹനങ്ങളിലാണ് അണുനശീകരണം നടത്തുന്നത്. നാടുകാണിക്ക് പുറമെ വയനാട്ടില്‍ നിന്നുള്ള അതിര്‍ത്തി ചെക്‌പോസ്റ്റുകളായ പാട്ടവയല്‍, താളൂര്‍, ചോളാടി ചെക്‌പോസ്റ്റുകളിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്. പ്രധാനമായും ചരക്കുവാഹനങ്ങള്‍ പൂര്‍ണമായും അണുനാശിനി സ്‌പ്രേ ചെയ്ത ശേഷമാണ് കടത്തിവിടുന്നത്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി കേസുകള്‍ കണ്ടെത്തിയതും ഇവിടെയുള്ള താറാവുകള്‍ കൂട്ടത്തോടെ ചാകുന്നതും കണക്കിലെടുത്ത് തമിഴ്‌നാട്ടില്‍ രോഗം പടരുന്നത് തടയുന്നതിനായാണ് […]
സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്ന് നടൻ ജയസൂര്യ
സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്ന് ഇഡിയുടെ ചോദ്യം ചെയ്യലിൽ നടൻ ജയസൂര്യ വ്യക്തമാക്കി. ആപ്പിൻ്റെ പരസ്യത്തിൽ അഭിനയിക്കുക മാത്രമാണ് താൻ ചെയ്തതെന്നും, പരസ്യത്തിൽ അഭിനയിക്കുന്നതിന് കരാർ പ്രകാരം നൽകേണ്ട തുക തനിക്ക് മുഴുവനായി ലഭിച്ചില്ല സേവ് ബോക്‌സ് ആപ്പിൽ മറ്റ് സാമ്പത്തിക ഇടപാടുകളൊന്നും തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂർ സ്വദേശി സ്വാതിക് റഹിം 2019ല്‍ തുടങ്ങിയ സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പുമായി ബന്ധപ്പെട്ടതാണ് തട്ടിപ്പ് കേസ്. ഈ ഓണ്‍ലൈന്‍ ലേല ആപ്പിന്‍റെ മറവില്‍ […]
എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റെതായിരുന്നുവെന്ന് വിജയകുമാർ
ശബരിമല സ്വർണക്കൊള്ളയിൽ എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റേത് ആയിരുന്നുവെന്ന് മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ. എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റെതായിരുന്നുവെന്നും തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിനറയാം, സഖാവ് പറഞ്ഞതുകൊണ്ട് താൻ ഒപ്പിടുകയാണ് ചെയ്തതെന്നും സ്വർണപ്പാളി പുതുക്കുന്ന കാര്യം സഖാവ് ബോർഡിൽ പറഞ്ഞു, അദ്ദേഹത്തെ വിശ്വസിച്ച് മറ്റൊന്നും വായിക്കാതെ താൻ ഒപ്പിട്ടു ഇനിയും പുറത്തു നിന്നാൽ സർക്കാരിന് നാണക്കേടായതുകൊണ്ടാണ് കീഴടങ്ങിയതെന്നുമാണ് വിജയകുമാറിൻ്റെ മൊഴി. അതേസമയം ഔദ്യോഗിക കൃത്യനിർവഹണത്തിൻ മുൻ ബോർഡ് അംഗം വിജയകുമാർ വീഴ്ച വരുത്തിയതായാണ് റിമാൻഡ് റിപ്പോർട്ട്. പോറ്റി ഉൾപ്പെടെ പ്രതികൾക്ക് അന്യായലാഭം […]
ഹൈക്കോടതിയിൽ എസ്ഐടി പ്രത്യേക അപേക്ഷ നൽകി
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് രണ്ട് സിഐമാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും ഹർജി അടിയന്തരമായി പരിഗണിക്കണം എന്നുമാണ് ആവശ്യം.അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്ഐടിയുടെ പ്രത്യേക അപേക്ഷ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. അതേസമയം പത്മകുമാറിനും ഗോവർദ്ധനും ജാമ്യം നൽകരുതെന്നും എസ്ഐടി ആവശ്യപ്പെട്ടു. ഇവരുടെ ജാമ്യപേക്ഷ എതിർത്തുകൊണ്ട് എസ്ഐടി റിപ്പോർട്ട് നൽകി.
പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 30, ചൊവ്വാഴ്ച
◾https://dailynewslive.in/ തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ സിപിഎം വസ്തുതകള്‍ മറച്ച് വെക്കുന്നുവെന്ന് സിപിഐ. ശബരിമല സ്വര്‍ണ്ണക്കൊള്ള തോല്‍വിക്ക് കാരണമായെന്നും ഇതില്‍ കൃത്യമായ വിലയിരുത്തല്‍ വേണമെന്നും സിപിഐ എക്സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഭരണ വിരുദ്ധ വികാരവും പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിച്ചുവെന്നും സിപിഐ വിമര്‍ശിച്ചു. ◾https://dailynewslive.in/ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചെന്നും അപ്രതീക്ഷിത പരാജയവും പരിഹാര നടപടികളുമാണ് നേതൃയോഗം ചര്‍ച്ച ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ശരിയായ ദിശാബോധത്തോടെ വിലയിരുത്തലുമായി മുന്നോട്ട് പോകുമെന്നും വോട്ടിംഗ് കണക്ക് നോക്കിയാല്‍ […]
45 കോടി രൂപ റീഫണ്ട് നല്‍കി ഉപഭോക്തൃ ഹെല്‍പ് ലൈന്‍
റീഫണ്ട് ലഭിക്കാത്തതിന്റെ പേരില്‍ നിരാശരായ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി ദേശീയ ഉപഭോക്തൃ ഹെല്‍പ് ലൈന്‍. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ മാത്രം എന്‍.സി.എച്ച് 62,700 പരാതികള്‍ പരിഹരിച്ചു. ഈ വര്‍ഷം ഏപ്രില്‍ 25 മുതല്‍ ഡിസംബര്‍ 26 വരെയുള്ള കാലയളവിലാണ് ഇത്രയും പരാതികള്‍ പരിഹരിച്ചത്. 45 കോടി രൂപ ഉപഭോക്താക്കള്‍ക്ക് റീഫണ്ട് നല്‍കിയതായും ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തുവിട്ട ഡാറ്റ പറയുന്നു. ഇ-കൊമേഴ്‌സ്, ട്രാവല്‍-ടൂറിസം, ഏജന്‍സി സര്‍വിസ്, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, എയര്‍ലൈന്‍ തുടങ്ങിയ അഞ്ച് വിഭാഗങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് റീഫണ്ടിന്റെ 85 […]
ടെമെരാരിയോ സ്വന്തമാക്കി റെയ്മണ്ട് സി ഇ ഒ
ലംബോര്‍ഗിനി ടെമെരാരിയോ സ്വന്തമാക്കി റെയ്മണ്ട് സി ഇ ഒ ഗൗതം സിംഘാനിയ. ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ഈ വാഹനം ഇന്ത്യന്‍ വിപണിയിലെത്തിയത്. ആറു കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ടെമെരാരിയോയ്ക്ക് വില. പെട്രോള്‍ എന്‍ജിനൊപ്പം ഹൈബ്രിഡും ഒരുക്കിയാണ് ലംബോര്‍ഗിനി ടെമെരാരിയോയെ കളത്തിലിറക്കിയിരിക്കുന്നത്. 4.0 ലീറ്റര്‍ വി8 പെട്രോള്‍ എന്‍ജിന്‍ വാഹനത്തിനു കരുത്ത് നല്‍കുന്നു. ഇതിനൊപ്പം മൂന്നു ഇലക്ട്രിക് മോട്ടറും ബാറ്ററിയും ഉള്‍പ്പെടുന്നതാണ് ഹൈബ്രിഡ് സംവിധാനം. 920 എച്ച് പി പവറും 800 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും. […]
